Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓട്ടോഡ്രൈവറെ...

ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
cancel

ചി​ങ്ങ​വ​നം: മ​ധ്യ​വ​യ​സ്ക​നാ​യ ഓ​ട്ടോ​ഡ്രൈ​വ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​കു​ന്നം ചെ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ജി​ത് ജോ​ബി (21), ച​ങ്ങ​നാ​ശ്ശേ​രി പു​ഴ​വാ​ത് പാ​ര​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു (26) എ​ന്നി​വ​രെ​യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ മ​ധ്യ​വ​യ​സ്ക​ൻ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​യു​ടെ പി​ന്നി​ൽ പ്ര​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​വ​ര്‍ ഓ​ട്ടോ ഡ്രൈ​വ​റെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യും ചെ​യ്തു. ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക്കു​വേ​ണ്ടി തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു, എ​സ്.​ഐ​മാ​രാ​യ എം. ​അ​നീ​ഷ്കു​മാ​ർ, റെ​ജി​മോ​ൻ ടി.​ഡി, സി.​പി.​ഒ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, സ​ല​മോ​ൻ, മ​ണി​ക​ണ്ഠ​ൻ, എ​സ്. സ​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - 2 attempted to kill auto rickshaw driver, held
Next Story