Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോൻസന്‍റെ 1.88...

മോൻസന്‍റെ 1.88 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

text_fields
bookmark_border
monson mavunkal
cancel

കൊ​ച്ചി: പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് പ്ര​തി മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ 1.88 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക​ൾ എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. വീ​ടും കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ 10 നി​ക്ഷേ​പ​ങ്ങ​ളും ക​ണ്ടു​കെ​ട്ടി​യ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പു​രാ​വ​സ്തു ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലാ​ണ് ന​ട​പ​ടി. ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ളും ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

കേ​ര​ള പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മോ​ൻ​സ​നെ​തി​രെ ഇ.​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വ്യാ​ജ പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ൽ ഇ​യാ​ൾ നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​രാ​വ​സ്തു​ക്ക​ൾ വി​റ്റു​കി​ട്ടി​യ പ​ണം ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്നും എ​ന്നാ​ൽ, ഫെ​മ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ക്ലി​യ​റ​ൻ​സ് ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​തി​നാ​യി ഇ​യാ​ൾ വ്യാ​ജ ബാ​ങ്ക് സ്റ്റേ​റ്റ്മെൻറ് ഉ​ണ്ടാ​ക്കി​യി​രു​ന്നു.

ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്കാ​രി​ൽ​നി​ന്ന് പ​ണം പി​രി​ച്ചെ​ടു​ത്ത​ത്. ക​ള്ള​പ്പ​ണ ഇ​ട​പാ​ട​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ.​ഡി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson Mavunkalenforcement team
News Summary - 1.88 crore property of monson mavunkal was confiscated by ED
Next Story