മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി 18കാരൻ; കാരണം കേട്ട് അമ്പരന്ന് പൊലീസ്
text_fieldsമാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചു കൊന്ന് 18കാരന്റെ കൊടുംക്രൂരത. യു.എസിലെ ടെക്സാസിലാണ് സംഭവം. കൊല്ലപ്പെട്ടവർ നരഭോജികളാണെന്നും തന്റെ മാംസം ഭക്ഷിക്കാൻ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സെസാർ ഒലാൾഡെ എന്ന യുവാവാണ് അഞ്ച് വയസ്സുകാരനായ സഹോദരൻ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയത്.
കുടുംബത്തെ വെടിവെച്ച് കൊന്നെന്നും താൻ ജീവനൊടുക്കാൻ പോവുകയാണെന്നും അറിയിച്ച് പ്രതി തന്നെയാണ് പൊലീസിനെ വിളിച്ചത്. പൊലീസ് എത്തിയപ്പോൾ വീട്ടിലുള്ളവർ അകത്ത് മരിച്ചുകിടക്കുന്നുണ്ടെന്ന് അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് മൃതദേഹങ്ങളും ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. വീടിന്റെ പല ഭാഗങ്ങളിൽ വെച്ച് കൊലപ്പെടുത്തി ഇവിടെ കൊണ്ടിടുകയായിരുന്നെന്ന് പ്രതി പൊലീസിനെ അറിയിച്ചു. പിതാവ് റ്യൂബൻ ഒലാൾഡെ, മാതാവ് ഐഡ ഗാർഷ്യ, മുതിർന്ന സഹോദരി ലിസ്ബറ്റ് ഒലാൾഡെ, ഇളയ സഹോദരൻ ഒലിവർ ലാൾഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

