Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിന തടവ്

text_fields
bookmark_border
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിന തടവ്
cancel

തിരുവനന്തപുരം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിനതടവ്. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് അഫ്‌സലിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.

2024ലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിന്‍റെ ലൊക്കേഷൻ കൈവശപ്പെടുത്തിയ പ്രതി എട്ടുവയസ്സുളള അനുജത്തി മാത്രം വീട്ടിലുള്ളപ്പോൾ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തി നിലവിളിച്ചെങ്കിലും അയൽക്കാരുടെ ശ്രദ്ധയിൽപെട്ടില്ല. പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ട‌ർമാരായിരുന്ന വി. സൈജുനാഥ്, ജി. അരുൺ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഡ്വ. ബിന്ദു വി.സി. എന്നിവർ ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 18-year-old gets 30 years in prison for raping 13-year-old girl
Next Story