ഷോർട്സ് ധരിക്കുന്നത് ഇഷ്ട്ടപ്പെട്ടില്ല; സഹോദരിയെ അടിച്ചുകൊന്ന് പതിനെട്ടുകാരൻ
text_fieldsരാധിക
ചണ്ഡീഗഢ്: വസ്ത്രധാരണയുമായി ബന്ധപ്പെട്ട തർക്കത്തതെ തുടർന്ന് സഹോദരിയെ അടിച്ചുകൊന്ന് പതിനെട്ടുകാരൻ. രാധിക (33) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരന്‍ ഹസന്‍പ്രീത് (18) സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലാണ് സംഭവം.
പഞ്ചാബിലെ മൻസ ജില്ലയിലാണ് രാധിക താമസിക്കുന്നത്. 2016ൽ റായ് സിങ് എന്ന യുവാവുമായി വിവാഹം കഴിഞ്ഞ രാധിക ഫത്തേഹാബാദിലെ മോഡൽ ടൗണിലാണ് കുടുംബവുമായിതാമസിക്കുന്നത്. രാധിക ഷോർട്സ് ധരിക്കുന്നതിൽ സഹോദരൻ അതൃംപ്തി പ്രകടിപിച്ചിരുന്നു.
ഒകടോബർ ആറിന് ഹസൻപ്രീത് രാധികയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മിൽ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. സഹാദരിയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ച യുവാവ് തുടർന്ന് ബാറ്റ് ഉപയോഗിച്ച് സഹോദരിയുടെ തലയിലും ശരീരത്തിലും അടിച്ച് പരിക്കേൽപിക്കുകയയിരുന്നു. ഗുരുതരമായി പരിക്കേറ്റ രാധികയെ അടുത്തുള്ള ആശുപത്രിയിയിൽ എത്തിച്ചു. എന്നാൽ രാധികയുടെ നില ഗുരുതരമായതിനാൽ യുവതിയെ അഗ്രോഹയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാധികയുടെ നിലവിളി കേട്ട് പ്രദേശവാസികളാണ് ആശുപത്രിയിയിൽ എത്തിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബാംഗങ്ങൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

