Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തശ്ശിയെ ചൂടുവെള്ളമൊഴിച്ച കേസിൽ ചെറുമകൾ അറസ്റ്റിൽ

text_fields
bookmark_border
മുത്തശ്ശിയെ ചൂടുവെള്ളമൊഴിച്ച കേസിൽ ചെറുമകൾ അറസ്റ്റിൽ
cancel
camera_alt

അ​മൃ​ത

അഞ്ചൽ: സ്വത്ത് തർക്കത്തിന്‍റെ പേരിൽ മുത്തശ്ശിയെ ചൂടുവെളളം മുഖത്തൊഴിച്ച് കേസിൽ ചെറുമകളെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ആയൂർ ഒഴുകുപാറയ്ക്കൽ അശ്വതി ഭവനിൽ അമൃത (18) ആണ് അറസ്സിലായത്. കേസിലെ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതി അമൃതയുടെ മാതാവ് അശ്വതി (31 -അച്ചു) ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം. ഏറെനാളായി കുടുംബ സ്വത്ത് സംബന്ധിച്ച് അശ്വതിയും മാതാവ് രാധാമണിയും പിതാവ് അശോകനും തമ്മിൽ വാക്ക് തർക്കത്തിലായിരുന്നു. മാതാവ് അശ്വതി പറഞ്ഞ പ്രകാരമാണ് ചൂടുവെളളം ഒഴിച്ചതെന്നാണ് അമൃത പൊലീസിനോട് പറഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Girl Arrested for Pouring Hot Water on Grandmother
Next Story