Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആ​ന്ധ്രപ്രദേശി​ൽ...

ആ​ന്ധ്രപ്രദേശി​ൽ ഗ്രാമത്തലവൻമാരുടെ നിർദേശമനുസരിച്ച് 18 നായകളെ വിഷം കൊടുത്ത് കൊന്നു

text_fields
bookmark_border
dogs
cancel

ഹൈദരാബാദ്: ആ​ന്ധ്രപ്രദേശിലെ എലുരു ജില്ലയിൽ 18 നായകളെ വിഷം കൊടുത്ത് കൊന്നു. ഗ്രാമത്തലവന്റെയും സെക്രട്ടറിയുടെയും നിർദേ​ശപ്രകാരമാണ് നായകൾക്ക് വിഷം കൊടുത്തതെന്ന് കൃത്യം ചെയ്ത വീരബാബു പൊലീസിനോട് പറഞ്ഞു.

മൃഗങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയുന്ന നിയമപ്രകാരം ഇയാൾക്കെതിരെ ആന്ധ്രപ്രദേശ് ​പൊലീസ് കേസെടുത്തിട്ടുണ്ട്. നായകളെ വിഷം കുത്തിവെച്ച് കൊല്ലാനാണ് ഗ്രാമത്തലവനും സെക്രട്ടറിയും നിർദേശം നൽകിയതെന്നും വീരബാബു പൊലീസിനോട് അവകാശപ്പെട്ടു.

തുടർന്ന് ഗ്രാമത്തലവൻമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ രംഗത്തുവന്നു. ഈ വർഷാദ്യം തെലങ്കാനയിലെ സിദ്ദീപെട് ജില്ലയിൽ 100 തെരുവുനായകളെ വിഷംകൊടുത്ത് കൊന്നിരുന്നു. നായകൾ കൂട്ടമായി ചത്തുകിടക്കുന്ന വിഡിയോകൾ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നു.

18 dogs poisoned in Andhra

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andhra Pradesh
News Summary - 18 dogs poisoned in Andhra
Next Story