പൊൻകുഴിയിൽനിന്ന് 1.73 കോടിയുടെ കുഴൽപണം പിടികൂടി
text_fieldsസുൽത്താൻ ബത്തേരി: കേരള-കർണാടക അതിർത്തിപ്രദേശമായ പൊൻകുഴിയിൽ വ്യാഴാഴ്ച വൈകീട്ട് വൻ കുഴൽപണ വേട്ട. 1.73 കോടി രൂപ പൊലീസ് പിടിച്ചെടുത്തു. കൊടുവള്ളി സ്വദേശികളായ ആറ്റക്കോയ (24), മുസ്തഫ (32) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈസൂരു ഭാഗത്തുനിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാഹനത്തില്‍ ഡ്രൈവറുടെ മുന്‍ഭാഗത്തുണ്ടായിരുന്ന രഹസ്യ അറയില്‍നിന്നാണ് പണം പിടികൂടിയത്. വാഹനം പിടികൂടുമ്പോൾ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്തഫയെ സുൽത്താൻ ബത്തേരി നഗരത്തിൽനിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് സൂചിപ്പിച്ചു.
വയനാട് ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും സുൽത്താൻ ബത്തേരി പൊലീസും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.