നിർബന്ധിച്ച് മദ്യം നൽകി; പെൺകുട്ടിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു
text_fieldsഭുജ്: ഗുജറാത്തിലെ കച്ചിൽ 17കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാലംഗ സംഘം പിടിയിൽ. നിർബന്ധപൂർവം മദ്യം നൽകിയ ശേഷമായിരുന്നു കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കച്ചിലെ ഭുജിലായിരുന്നു സംഭവം.
ഭുജിലെ സ്വകാര്യ ഫാമിൽ വച്ചായിരുന്നു സംഘം പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഹൃത്തുമായി പെൺകുട്ടി ഫാമിൽ പോയിരുന്നു. അവിടെ വച്ച് സംഘം കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും സംഘം ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികളായ ഹുസൈൻ കാകൽ (35), രാഹുൽ സത്വര (19), വൽജി വദിയാര (24), മഹേഷ് മഹേശ്വരി (20) എന്നിവരെ അറസ്റ്റ് ചെയ്തതായി കച്ച് വെസ്റ്റ് എസ്.ഐ സൗരഭ് സിങ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ടുപേർ പെൺകുട്ടിയെ ഉപദ്രവിച്ചതായി കണ്ടെത്താനായിട്ടില്ല. ഒന്നിലധികം പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

