Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനത്തിനിരയായ 17 കാരി...

പീഡനത്തിനിരയായ 17 കാരി വീട്ടിൽ പ്രസവിച്ചു; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പീഡനത്തിനിരയായ 17 കാരി വീട്ടിൽ പ്രസവിച്ചു; യുവാവ് അറസ്​റ്റിൽ
cancel

കോ​ട്ട​ക്ക​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി വീ​ട്ടി​ൽ പ്ര​സ​വി​ച്ചു. കോ​ട്ട​ക്ക​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്​ ന​ടു​ക്കു​ന്ന ഈ ​സം​ഭ​വം. പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 22 വ​യ​സ്സു​ള്ള യു​വാ​വി​നെ പോ​ക്സോ കേ​സി​ൽ കോ​ട്ട​ക്ക​ൽ എ​സ്.​എ​ച്ച്.​ഒ എം.​കെ. ഷാ​ജി അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​ക്​​ടോ​ബ​ർ 20നാ​ണ് പ്ര​സ​വി​ച്ച​തെ​ന്ന്​ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി കൂ​ടി​യാ​യ പെ​ൺ​കു​ട്ടി പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി. കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന്​ ത​ന്നെ സ്വ​യം പൊ​ക്കി​ൾ​ക്കൊ​ടി അ​റു​ത്തു​മാ​റ്റു​ക​യാ​യി​രു​ന്നു. യു ​ട്യൂ​ബ് നോ​ക്കി​യാ​ണ്​ പ്ര​സ​വ​വും പൊ​ക്കി​ൾ​ക്കൊ​ടി മു​റി​ക്ക​ലും പ​ഠി​ച്ച​തെ​ന്നും വി​ദ്യാ​ർ​ഥി​നി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഗ​ർ​ഭ​കാ​ല​ത്ത്​ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പ്ര​സ​വ​ശേ​ഷം മൂ​ന്ന്​ ദി​വ​സം ക​ഴി​ഞ്ഞ്​ അ​ണു​ബാ​ധ​യു​ണ്ടാ​യ​തോ​ടെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ്​ പു​റ​ത്ത​റി​ഞ്ഞ​ത്.

വ​യ​സ്സി​ലും മ​റ്റും വൈ​രു​ധ്യം വ​ന്ന​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് യു​വാ​വ് ത​ന്നെ പീ​ഡി​പ്പി​ച്ച​തെ​ന്ന്​ കു​ട്ടി ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്ക് മൊ​ഴി ന​ൽ​കി.

പെ​ൺ​കു​ട്ടി​യു​ടേ​ത് നി​ർ​ധ​ന​കു​ടും​ബ​മാ​ണ്. ഇ​ത്ര​യും ദി​വ​സം സം​ഭ​വം മ​റ​ച്ചു​വെ​ച്ച ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​യു​ടെ​യും കു​ഞ്ഞി​െൻറ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. അ​റ​സ്​​റ്റി​ലാ​യ യു​വാ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PregnantTorturedarrested
News Summary - 17-year-old victim gives birth at home; Young man arrested
Next Story