മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പ്രതികാരമായി 58 കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസ്സുകാരൻ 58 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹനുമാന പൊലീസ് സ്റ്റേഷൻ പരിധിയിലെ കൈലാഷ്പുരിൽ ജനുവരി 30നാണ് ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ നിന്ന് രണ്ട് വർഷം മുമ്പ് അയൽവാസിയായ കുട്ടി മൊബൈൽ ഫോൺ മോഷ്ടിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫെബ്രുവരി ഒന്നിനാണ് 58 കാരിയുടെ മൃതദേഹം നിർമാണം നടക്കുന്ന കെട്ടിടത്തിൽ കിടക്കുന്നതായി വിവരം ലഭിച്ചതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് വിവേക് ലാൽ പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷത്തിൽ അയൽവാസിയായ 16കാരനിലേക്ക് പൊലീസ് എത്തുകയായിരുന്നു.
ജനുവരി 30 ന് ഇരയുടെ മകനും ഭർത്താവും പുറത്ത് പോയ സമയം വീട്ടിൽ അധിക്രമിച്ച് കയറിയ കുട്ടി കട്ടിലിൽ ഉറങ്ങുകയായിരുന്ന സ്ത്രീയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ വായിൽ പ്ലാസ്റ്റിക് കവറും തുണിയും തിരുകിയ ശേഷം അവരുടെ താമസ സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി. തലയിലും മറ്റ് ശരീര ഭാഗങ്ങളിലും അവരുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പടെ അരിവാൾ ഉപയോഗിച്ച് കുട്ടി മുറിപ്പെടുത്തിയെന്നും ശേഷം അവരെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നും പൊലീസ് പറഞ്ഞു.
മോഷണക്കേസിനെ തുടർന്ന് ഗ്രാമത്തിൽ കുട്ടി നാണക്കേട് അനുഭവിച്ചിരുന്നതായും ഇതേ തുടർന്നുണ്ടായ ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി. സ്ത്രീയെ കൊലപ്പെടുത്തിയതിന് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന 1000 രൂപയും ആഭരണങ്ങളും മോഷ്ടിച്ച് കുട്ടി ഒളിവിൽ പോവുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

