Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16കാരി ഗർഭിണി; പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കോഴഞ്ചേരി: 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ 17കാരൻ അറസ്റ്റിൽ. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോൾ പ്ലസ് ടു വിദ്യാര്‍ഥിയായ സുഹൃത്തിന്‍റെ പേര് വെളിപ്പെടുത്തി.

ഇതോടെ കുടുംബം ആറന്മുള പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയും 17കാരനും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണെന്ന് ആറന്മുള പൊലീസ് പറഞ്ഞു. .കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളിലും പീഡനം തുടര്‍ന്നതായും പൊലീസ് പറഞ്ഞു. 17കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 16-year-old pregnant; Plus Two student arrested
Next Story