പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റില്‍
text_fieldsനിതീഷ്
അഞ്ചല്‍: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട കൊറ്റമ്പള്ളി അമ്പലത്ത്കാലയില് നിതീഷ് (21) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ നല്കിയ പരാതിയിലാണ് ഏരൂര്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. അരുണ്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കാട്ടാക്കടയിലെത്തിയെങ്കിലും നിതീഷ് കൊറ്റമ്പള്ളി അമ്പലത്ത്കാലയില് റബർതോട്ടത്തിലെത്തി സിം കാര്‍ഡ് നശിപ്പിച്ച് മൊബൈൽ ഫോൺ ഓഫ് ചെയ്തു.
പൊലീസ് സമീപപ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രാത്രി മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം പുലര്‍ച്ചയോടെ നിതീഷിനെ പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.