ബസിൽ കടത്തിയ 150 കിലോ കഞ്ചാവ് പിടികൂടി
text_fieldsപാലക്കാട്: സേലം-കന്യാകുമാരി ദേശീയപാതയിൽ പാലന ആശുപത്രിക്ക് സമീപം ബസിൽ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടി. ബസ് ഡ്രൈവർ സഞ്ജയ്, കഞ്ചാവ് വാങ്ങാനെത്തിയ ആലുവ സ്വദേശികളായ നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
പശ്ചിമബംഗാളിൽനിന്ന് തൃശൂർ, എറണാകുളം ജില്ലകളിലേക്ക് തൊഴിലാളികളുമായി വന്ന ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പാലക്കാട്ടുവെച്ച് രണ്ട് ആഡംബര കാറുകളിലേക്ക് കഞ്ചാവ് മാറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. പശ്ചിമബംഗാളിൽനിന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റിക്കൊണ്ട് വരുന്നതിെൻറ മറവിൽ കഞ്ചാവ് കടത്തുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
എറണാകുളം സ്വദേശി സലാം എന്നയാൾക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും വിശാഖപട്ടണത്തെ കാക്കിനടയിൽനിന്നുമാണ് കഞ്ചാവ് കയറ്റിയതെന്നും പിടിയിലായവർ െമാഴി നൽകിയിട്ടുണ്ട്.
പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ആർ.ജി. രാജേഷ്, ടി.ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ, സി. സെന്തിൽ കുമാർ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ മുസ്തഫ ചോലയിൽ, രാജ്കുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ വിശാഖ്, പി. സുബിൻ, എസ്. ഷംനാദ്, ആർ. രാജേഷ് മുഹമ്മദ്അലി, അനീഷ് എക്സൈസ് ഡ്രൈവർ രാജീവ് എന്നിവർ നേതൃത്വം നൽകി.