Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅമേരിക്കയിൽ മലയാളി...

അമേരിക്കയിൽ മലയാളി വെടിയേറ്റ് മരിച്ച കേസിൽ 15കാരൻ പിടിയിൽ

text_fields
bookmark_border
sajan mathews
cancel
camera_altകൊല്ലപ്പെട്ട സാജൻ മാത്യൂസ്

ടെ​ക്​​സ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്​​സ​സി​ൽ മോ​ഷ്​​ടാ​വിന്‍റെ വെ​ടി​യേ​റ്റ്​ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി മ​രി​ച്ച കേസിൽ 15കാരൻ പിടിയിൽ. വെടിവെപ്പിന് ശേഷം കടന്നുകളഞ്ഞ അക്രമിയെ വാഹനം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഡള്ളസ് പൊലീസ് പിടികൂടിയത്. സംഭവം നടന്നതിന് പിന്നാലെ വാഹനത്തിന്‍റെ വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറിയിരുന്നതായി മ​സ്‌​കി​റ്റ്​ പൊലീസ് വക്താവ് ജോലിൻ ലോപ്പസ് പറഞ്ഞു.

ബു​ധ​നാ​ഴ്​​ചയാണ് ടെ​ക്​​സ​സി​ലെ ഡാ​ല​സ് കൗ​ണ്ടി മ​സ്‌​കി​റ്റ് സി​റ്റി​യി​ൽ കോ​ഴ​ഞ്ചേ​രി ചെ​റു​കോ​ൽ ക​ല​പ്പ​മ​ണ്ണി​പ​ടി ച​രു​വേ​ൽ വീ​ട്ടി​ൽ സാ​ജ​ന്‍ മാ​ത്യൂ​സ്​ (സ​ജി -56) കൊ​ല്ല​െ​പ്പ​ട്ട​ത്. സാ​ജ​ന്‍റെ വ്യാ​പാ​ര​ സ്ഥാ​പ​ന​ത്തി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യ അ​മേ​രി​ക്ക​ൻ പൗ​ര​ൻ ന​ട​ത്തി​യ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​ജ​നു ​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സാ​ജ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

2005ൽ ​കു​വൈ​ത്തി​ൽ​ നി​ന്നാ​ണ് സാ​ജ​ൻ മാ​ത്യൂ​സ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്. മ​സ്‌​കി​റ്റി​ല്‍ ഈ​യി​ടെ​യാ​ണ് മ​ല​യാ​ളി​ക​ള്‍ പാ​ര്‍ട്ണ​ര്‍മാ​രാ​യി സാ​ജ​ന്‍ സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ളു​ടെ ക​ട ആ​രം​ഭി​ച്ച​ത്. ഡാ​ല​സ് പ്ര​സ്ബി​റ്റി​രി​യ​ൻ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് മി​നി സ​ജി​യാ​ണ് ഭാ​ര്യ. ര​ണ്ടു മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casessajan mathewsis malayali
News Summary - 15-year-old arrested in malayali Store Owner murder case in US
Next Story