കണ്ണപുരത്ത് പട്ടാപ്പകൽ 15 പവൻ സ്വർണം കവർന്നു
text_fieldsകണ്ണപുരം: കണ്ണപുരത്ത് പകൽസമയത്ത് വീട്ടില്‍നിന്ന് സ്വർണം കവർന്നു. കണ്ണപുരം ഇടക്കേപ്പുറത്തെ അഡ്വ. ശ്രീജയയുടെ വീട്ടിലാണ് പകല്‍ സമയത്ത് കവർച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച 15 പവന് സ്വർണാഭരണങ്ങള്‍ മോഷണം പോയതായി കണ്ണപുരം പൊലീസില്‍ നൽകിയ പരാതിയിൽ പറഞ്ഞു.
ഈ മാസം 15നാണ് സംഭവം നടന്നതെന്ന് കണ്ണപുരം പൊലീസിൽ ബുധനാഴ്ച നൽകിയ പരാതിയിൻ പറയുന്നു. അഡ്വ. ശ്രീജയയും പിതാവ് ശശീധരനുമാണ് വീട്ടില്‍ താമസം. അഡ്വ. ശ്രീജയ കണ്ണൂര്‍ കോടതിയിലേക്കും പിതാവ് ജോലിക്കും പോയി െവെകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീടിെൻറ പിറകുവശത്തെ ഗ്രിൽ തകർത്ത് അകത്ത് കടന്നാണ് കിടപ്പുമുറിയിലെ ഷെൽഫിൽ സൂക്ഷിച്ച സ്വർണമാലയും വളകളും കവർച്ച നടത്തിയത്.
അഞ്ചു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായാണ് പ്രാഥമിക നിഗമനം. പ്രമുഖ സീരിയൽ നടിയും ഇപ്പോൾ തിരുവനന്തപുരത്ത് താമസവുമാക്കിയ ശ്രീകലയുടെ സഹോദരിയാണ് അഡ്വ. ശ്രീജയ. കണ്ണപുരം പ്രിൻസിപ്പൽ എസ്.ഐ വി.ആർ. വിനീഷ്, എസ്.ഐ സി.ജി. സാംസൺ എന്നിവരുടെ നേതൃത്വത്തിെല പൊലീസ് സംഘവും കണ്ണൂരിൽനിന്നുള്ള വിരലടയാള വിദഗ്ധരും ഹണ്ടർ എന്ന പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തി.