142 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsഷാർജ: യു.എ.ഇയിലേക്ക് കടത്താൻ ശ്രമിച്ച 142 കിലോ മയക്കുമരുന്ന് പിടിച്ചെടുത്ത് ഷാർജ കസ്റ്റംസ്. ശീതീകരിച്ച പെട്ടിക്കുള്ളിൽ ഒളിപ്പിച്ച 500, 300 ക്യാപ്റ്റഗൺ ഗുളികകളും രണ്ടു പെട്ടി ഹഷീഷുമാണ് പിടികൂടിയത്. ഇതിനു പുറമെ മറ്റു മയക്കുമരുന്നുകളും ഉണ്ടായിരുന്നു.
ഖാലിദ് തുറമുഖത്തെ കസ്റ്റംസ് ഓഫിസർമാരും ഇൻസ്പെക്ടർമാരുമാണ് പ്രതികളെ പിടികൂടിയത്. ഡിസംബറിൽ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി ഷാർജ പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ അതോറിറ്റിയുടെ ഖാലിദ് പോർട്ട് കസ്റ്റംസ് സെന്റർ അറിയിച്ചു.
രാജ്യത്തെ സംരക്ഷിക്കുന്നതിനും സാമൂഹിക സ്ഥിരത വർധിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ യു.എ.ഇയുടെ സ്ഥാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്താൻ ഷാർജ കസ്റ്റംസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഖാലിദ് പോർട്ട് കസ്റ്റംസ് സെന്റർ ഡയറക്ടർ സാലിം അബ്ദുല്ല അൽ സോമോർ പറഞ്ഞു.

