Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 14 കാരിക്ക് പീഡനം; മധ്യവയസ്‌കന് 23വർഷം കഠിനതടവും പിഴയും
text_fieldsbookmark_border
മുട്ടം: 14കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്‌കന് 23 വർഷം കഠിനതടവും 3,30,000 രൂപ പിഴയും. വെള്ളിയാമറ്റം ഞരളംപുഴ വരിക്കപ്പള്ളിൽ ഷാജിയെയാണ് (50) പോക്‌സോ കോടതി സ്‌പെഷൽ ജഡ്ജി നിക്‌സൻ എം.ജോസഫ് ശിക്ഷിച്ചത്. 2017 ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം. അസ്വസ്ഥത കാണിച്ച കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. സംഭവത്തിനുശേഷം മാനസികമായി തകർന്ന പെൺകുട്ടിക്ക് പുനരധിവാസത്തിനും മറ്റുമായി അഞ്ചുലക്ഷം രൂപ ലഭ്യമാക്കാൻ നടപടി കൈക്കൊള്ളാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി പി.ബി. വാഹിദ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

