Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ഉപയോഗിച്ചതിന് ശകാരിച്ചു; ഛത്തീസ്ഗഡിൽ 14കാരി സഹോദരനെ വെട്ടി കൊന്നു

text_fields
bookmark_border
crime
cancel

റായ്പൂർ: ഛത്തീസ്ഗഡിൽ സഹോദരനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി 14കാരി. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് താനും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും മറ്റ് കുടുംബാംഗങ്ങൾ ജോലിക്ക് പോയിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

ആൺകുട്ടികളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ശാസിക്കുകയും ഇനി ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍റെ ദേഷ്യത്തിലാണ് ഉറങ്ങിക്കിടന്ന സഹോദരന്‍റെ കഴുത്തിൽ കോടാലി കൊണ്ട് വെട്ടിയത്. സഹോദരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി കുളിച്ച് വസ്ത്രത്തിലെ രക്തക്കറ വൃത്തിയാക്കിയ ശേഷം സഹോദരൻ കൊലപ്പെട്ട വിവരം അയൽക്കാരെ അറിയിച്ചു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ പെൺകുട്ടി കൊലപാതകം നടത്തിയതായി സമ്മതിച്ചു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 14-year-old girl in Chhattisgarh kills elder brother for stopping her from using mobile phone
Next Story