Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയൽവീട്ടിലെ ആറു​വയസ്സുകാരിയെ പീഡിപ്പിച്ചു; 14കാരനെതിരെ കേസ്

text_fields
bookmark_border
Molestation
cancel

റായ്പൂർ (ഛത്തീസ്ഗഢ്): പതിനാലുവയസ്സുള്ള ആൺകു​ട്ടി അയൽവീട്ടിലെ ആറു​വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ്. റായ്പൂർ നഗരത്തോടുചേർന്ന ധർസിൻവ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവമെന്ന് റായ്പൂർ സിറ്റി അഡീഷനൽ പൊലീസ് സൂപ്രണ്ട് ലഖാൻ പാട്ലെ പറഞ്ഞു. ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി.

സംഭവത്തിനുശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട ബാലിക റായ്പൂരിലെ ഡോ. ബി.ആർ അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് 14കാരനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമം, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 14-Year-Old Boy Rapes His 6-Year-Old Neighbour In Raipur; Detained
Next Story