Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂട്ടിയിട്ട വീട് തകർത്ത് 13 ലക്ഷത്തോളം രൂപയുടെ കവർച്ച: പ്രതി പിടിയിൽ

text_fields
bookmark_border
പൂട്ടിയിട്ട വീട് തകർത്ത് 13 ലക്ഷത്തോളം രൂപയുടെ കവർച്ച: പ്രതി പിടിയിൽ
cancel
camera_alt

ഷാഹിദ്

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് കവര്‍ച്ച. കുന്നംകുളം പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ പിടികൂടി. കര്‍ണാടക ഭദ്രാവതി സ്വദേശി ഷാഹിദിനെയാണ് (24) കുന്നംകുളം എസ്.എച്ച്.ഒ അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പെരുമ്പിലാവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ആഗസ്റ്റ് രണ്ടിന് വൈകീട്ട് ആറിനും രാത്രി 8.30നും ഇടയിലാണ് സംഭവം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍നിന്ന് 13.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 10,000 രൂപ, 2,000 രൂപ വിലമതിക്കുന്ന സണ്‍ഗ്ലാസ് എന്നിവ കവര്‍ന്നു.

വാഹനത്തിന്റെ ആര്‍.സി ബുക്ക്, ആധാര്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ സുപ്രധാന രേഖകളും മോഷ്ടാവ് അപഹരിച്ചു. ഏകദേശം 13,62,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്ബറിന്റെ സഹോദരി സുഹറ ഷംസുദ്ദീന്‍ കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ₹13 Lakh House Robbery: Suspect Arrested
Next Story