Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉണക്കമീൻ ലോറിയിൽ 1200...

ഉണക്കമീൻ ലോറിയിൽ 1200 കിലോ കഞ്ചാവ്: പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
ഉണക്കമീൻ ലോറിയിൽ 1200 കിലോ കഞ്ചാവ്:  പ്രതികൾ റിമാൻഡിൽ
cancel
camera_alt

ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ഉ​ത്ത​മ​പാ​ള​യം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്നു 

കു​മ​ളി: ഉ​ണ​ക്ക​മീ​ൻ ലോ​ഡ് ക​യ​റ്റി​യ ലോ​റി​യി​ൽ മീ​ൻ കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച 1200 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഉ​ത്ത​മ​പാ​ള​യം കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

ആ​ന്ധ്ര​യി​ലെ കാ​ക്കി​ന​ട​യി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലെ തേ​നി, ദി​ണ്ഡു​ഗ​ൽ, രാ​മ​നാ​ഥ​പു​രം ജി​ല്ല​ക​ളി​ൽ വി​ൽ​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് ജി​ല്ല അ​തി​ർ​ത്തി​യി​ൽ ദി​ണ്ഡു​ഗ​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി​ക​ളാ​യ ശെ​ൽ​വ​രാ​ജ് (32), അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (35), ചി​ന്ന​സ്വാ​മി (25) എ​ന്നി​വ​രെ​യാ​ണ് ഉ​ത്ത​മ​പാ​ള​യം കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്.

ഉ​ണ​ക്ക​മീ​ൻ കെ​ട്ടു​ക​ൾ​ക്കി​ടെ 40 കി​ലോ വീ​ത​മു​ള്ള ക​വ​റു​ക​ളാ​ക്കി​യാ​ണ് 1200 കി​ലോ ക​ഞ്ചാ​വ് ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച​ത്. വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗം പൊ​ലീ​സ് ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് ചി​ല്ല​റ വി​ൽ​പ​ന വി​ല ക​ണ​ക്കാ​ക്കി​യാ​ൽ 20 കോ​ടി​യി​ല​ധി​കം വി​ല​വ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി​യും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja case
News Summary - 1200 kg ganja in lorry: The accused are in remand
Next Story