Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right1.112 കിലോ കഞ്ചാവുമായി...

1.112 കിലോ കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
1.112 കിലോ കഞ്ചാവുമായി പിടിയിൽ
cancel
camera_alt

അ​ന്‍റോ​ണി​യോ സീ​യ​സ്

പാലക്കാട്: ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 1.112 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് പനത്തൂർ പട്ടുവം പുത്തൻപുരയ്ക്കൽ വീട്ടിൽ അന്റോണിയോ സീയസ് (23) ആണ് ടൗൺ നോർത്ത് പൊലീസിന്‍റെ പിടിയിലായത്.

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്‌പദ രീതിയിൽ കണ്ട ഇയാളെ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ‌്തു.

ടൗൺ നോർത്ത് പൊലീസ് സബ് ഇൻസ്പെക്‌ടർ പ്രമോദിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ മധുസൂദനൻ, എ.എസ്.ഐ സലിം, സി.പി.ഒമാരായ വിനോദ്, സുബാഷ് എന്നിവരും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime Newsarrest newscannabis
News Summary - 1.112 Kg Ganja Seized; One Arrested
Next Story