11കാരി പീഡനത്തിനിരയായ കേസിൽ അമ്മ പിടിയിൽ, അമ്മയുടെ കാമുകൻ ഒളിവിൽ
text_fieldsമലപ്പുറം: ആനക്കയത്ത് 11 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയെ മലപ്പുറം വനിത സ്റ്റേഷന് എസ്.ഐ റസിയ ബംഗാളത്തും സംഘവും അറസ്റ്റ് ചെയ്തു. അമ്മയുടെ കാമുകൻ ഒളിവിലാണ്.
അമ്മയുടെ ഒത്താശയോടെയായിരുന്നു ഇയാൾ പെൺകുട്ടിയെ നിരന്തര പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയുടെ അച്ഛന് ചൈല്ഡ് ലൈനിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഭര്ത്താവുമായി പിരിഞ്ഞ അമ്മ കാമുകനൊപ്പമായിരുന്നു താമസം. തിരുവനന്തപുരം ജില്ലക്കാരായ ഇവർ മലപ്പുറം ജില്ലയിലെ പ്രദേശത്തായിരുന്നു താമസം. അയല്വാസികളുമായി ബന്ധം പുലര്ത്തിയിരുന്നില്ല. പുറത്തുനിന്നുള്ള ആളുകള് വരാതിരിക്കാന് വീടിന് മുമ്പില് നായ്ക്കളെ കെട്ടിയിട്ടായിരുന്നു താമസം. ലൈംഗിക പീഡനത്തിന് പുറമേ ക്രൂരമായ മര്ദനങ്ങള്ക്കും പെണ്കുട്ടി ഇരയായിട്ടുണ്ട്. സംഭവം പുറംലോകം അറിയാതിരിക്കാന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടുതല് അന്വേഷണം വേണമെന്നും ഇനിയും പ്രതികള് ഉണ്ടെന്നും ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ജില്ല ചെയര്മാന് ഷാജേഷ് ഭാസ്കര് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

