പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 100 വർഷം കഠിനതടവ്
text_fieldsപത്തനംതിട്ട: ബന്ധുവായ പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൂറുവർഷം കഠിനതടവും പിഴയും. കോന്നി പ്രമാടം കൈതക്കര പാപ്പി മുരുപ്പേൽ കോളനിയിൽ പാലനിൽക്കുന്നതിൽ ബിനു(37)വിനെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വിധി പറഞ്ഞത്.
രണ്ടര ലക്ഷം രൂപ പിഴ ഒടുക്കാതിരുന്നാൽ നാല് വർഷം അധിക തടവും അനുഭവിക്കണം. ഗർഭിണിയാക്കിയതിനും പതിനാറ് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനുമുള്ള ശിക്ഷകൾ പ്രത്യേകം അനുഭവിക്കണമെന്നും മറ്റു വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിച്ചു. പ്രതി എൺപതു വർഷം തടവിൽ കഴിഞ്ഞാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

