Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ 10 വർഷം കഠിന തടവും പിഴയും
text_fieldsbookmark_border
Representational Image
കൊടുങ്ങല്ലൂർ: നാലുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് 10 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. പടിഞ്ഞാറേ വെമ്പല്ലൂർ മാമ്പി ബസാർ സ്വദേശി കൊച്ചിക്കാട്ട് അശോകനെയാണ് (56) കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി വി. വിനീത ശിക്ഷിച്ചത്. മതിലകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ അധിക കഠിനതടവ് അനുഭവിക്കണം. പിഴ ഈടാക്കുന്ന മുറക്ക് അതിജീവിതക്ക് നൽകാനും ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. സുലാൽ ഹാജരായി. ലെയ്സൻ ഓഫിസർ എ.എസ്.ഐ കെ.ടി. ഷീജ സഹായിയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

