Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷം തടവും പിഴയും

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷം തടവും പിഴയും
cancel

മൂവാറ്റുപുഴ: കോതമംഗലം കറുകടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ് (40) നെയാണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാർ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി പ്രതി തടവ് അനുഭവിക്കണം. 2019 ൽ ആണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജമുന ഹാജരായി. അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച സംഘത്തിൽ ഇൻസ്പെക്ടർ ടി.ഡി.സുനിൽകുമാർ, സബ് ഇൻസ്പെക്ടർ ജി.രജൻ കുമാർ, എ.എസ്.ഐ വി.എം.രഘുനാഥൻ, സി.പി.ഒ മാരായ ഗീരീഷ് കുമാർ, കെ.വി.സജന എന്നിവരാണ് ഉണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 years imprisonment and fine in molestation case
Next Story