Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 വയസ്സുകാരി ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ പിഞ്ചുകുഞ്ഞ് മരിച്ചു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
യാതൊരു കൂസലുമില്ലാതെ വരാന്തയിലൂടെ സൈക്കിൾ ചവിട്ടി പെൺകുട്ടി
10 വയസ്സുകാരി ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ പിഞ്ചുകുഞ്ഞ് മരിച്ചു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
cancel

മുംബൈ: കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് 10 വയസ്സുകാരി തള്ളിയിട്ട പിഞ്ചുകുഞ്ഞ് മരിച്ചു. മഹാരാഷ്ട്രയിലെ ഗോരെഗാവിലാണ് ഞെട്ടിക്കുന്ന കൊലപാതകം. കൊലപാതകത്തിന് ശേഷം യാതൊരു കൂസലുമില്ലാതെ പെൺകുട്ടി വരാന്തയിലൂടെ സൈക്കിൾ ചവിട്ടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ദാരുണ സംഭവം. ഗോരെഗാവ് ഈസ്റ്റിലെ എസ്.ആർ.എ കെട്ടിടത്തിലെ ആറാം നിലയിലെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 18 മാസം പ്രായമുള്ള പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന പത്തുവയസ്സുകാരി അയൽവാസിയാണ് കുട്ടിയെ കെട്ടിടത്തിന്റെ ഡക്റ്റിലേക്ക് തള്ളിയിട്ടത്. താഴെ വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.

കുട്ടിയെ കാണാതായതിനെ തുടർന്ന് മൂത്ത മകനോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു മാതാവ്. കുട്ടി വരാന്തയിൽ എവിടെയും കാണാത്തതിനെ തുടർന്ന് സഹോദരൻ ഡക്റ്റിന്റെ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് താഴെ നിലയിൽ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടൻതന്നെ അമ്മയെ വിവരം അറിയിക്കുകയും, കുടുംബാംഗങ്ങൾ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

തുടർന്ന് ദിൻഡോശി പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യം പുറത്തുവന്നത്. പത്തുവയസ്സുകാരി ഒന്നരവയസ്സുകാരിയെ ഡക്റ്റിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയെ താഴെയിട്ട ശേഷം പരിഭ്രാന്തി കൂടാതെ ഓടിമറഞ്ഞ പ്രതിയായ പെൺകുട്ടി, പിന്നീട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇതേ വരാന്തയിലൂടെ സൈക്കിൾ ചവിട്ടുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

സംഭവത്തിന് പിന്നാലെ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിയുടെ കുടുംബാംഗങ്ങൾ സി.സി.ടി.വി കാമറകൾ ഓഫ് ചെയ്യാൻ ശ്രമിച്ചതായും പോലീസ് ഉദ്യോഗസ്ഥർ ആരോപിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്നും ദിൻഡോശി പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ മഹേന്ദ്ര ഷിൻഡെ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10-Year-Old Throws 18-Month-Old Toddler Off 6th Floor to Death in Mumbai
Next Story