Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവർക്കലയിൽ വീട്...

വർക്കലയിൽ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം കവർന്നു

text_fields
bookmark_border
വർക്കലയിൽ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം കവർന്നു
cancel
camera_alt

പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. പു​ന്ന​മൂ​ട് മാ​ധ​വ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി റോ​ഡി​ൽ എ​ൻ.​പി. വി​ള​യി​ൽ ബാ​ബു​വി​ന്റെ ഡ്രീം​സ് വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് മോ​ഷ​ണം. വീ​ടി​ന്റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് പി​റ​കു​വ​ശ​ത്തെ​ത്തി​യ മോ​ഷ്ടാ​വ് വാ​തി​ൽ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കു​ത്തി​ത്തു​റ​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ക്കു​മ്പോ​ൾ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ന് പി​ന്നാ​ലെ അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന അ​ച്ചാ​റും ചി​പ്സും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മോ​ഷ്ടാ​വ് കൈ​ക്ക​ലാ​ക്കി.

ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന പെ​ൺ​കു​ട്ടി​ക​ൾ മോ​ഷ്ടാ​വി​നെ ക​ണ്ട് ഭ​യ​ന്ന് നി​ല​വി​ളി​ച്ചു. ഇ​തോ​ടെ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. പു​ന്ന​മൂ​ട്, വ​ട്ടാ​രം​വി​ള, എ​ൻ.​പി. വി​ള പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ഞ്ചോ​ളം വീ​ടു​ക​ളി​ൽ ഇ​തേ രാ​ത്രി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മോ​ഷ​ണം ന​ട​ന്ന വീ​ടി​ന് സ​മീ​പ​മു​ള്ള മ​റ്റൊ​രു​വീ​ടി​ന്റെ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തി​നി​ടെ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് ലൈ​റ്റ് തെ​ളി​ച്ച​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ർ​ക്ക​ല പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സി.​സി ടി.​വി കാ​മ​റ​ക​ളും പ​രി​ശോ​ധി​ച്ചു. മു​ഖം​മൂ​ടി​യും കൈ​യു​റ​യും ധ​രി​ച്ച യു​വാ​വാ​യ മോ​ഷ്ടാ​വ് വീ​ടി​ന് പി​റ​കു​വ​ശ​ത്തു​കൂ​ടി ന​ട​ന്ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കി​ട്ടി​യി​ട്ടു​ണ്ട്. ഫിം​ഗ​ർ പ്രി​ന്റ് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. വീ​ടും പ​രി​സ​ര​വും ചു​റ്റി​യ ​പൊ​ലീ​സ് നാ​യ് റോ​ഡി​ലൂ​ടെ മു​ന്നോ​ട്ട് പോ​യി എ​ൻ.​പി വി​ള റോ​ഡി​ലൂ​ടെ ജ​ന​താ​മു​ക്ക് വ​രെ ഓ​ടി​യെ​ത്തി.

ജ​ന​മൈ​ത്രി സ്റ്റേ​ഷ​നെ​ങ്കി​ലും 'മൈ​ത്രി'​യൊ​ന്നു​മി​ല്ല

സം​സ്ഥാ​ന​ത്ത് ജ​ന​മൈ​ത്രി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ വ​ർ​ക്ക​ല പൊ​ലീ​സ് സ്റ്റേ​ഷ​നും ഇ​ടം നേ​ടി​യി​രു​ന്നു. ജ​ന​മൈ​ത്രി പൊ​ലീ​സി​ങ്ങി​ന്റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന​വും വ​ർ​ക്ക​ല​യി​ലാ​യി​രു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ൽ ത​ന്നെ​യാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും. പി​ന്നീ​ട് സ​ബ് ഡി​വി​ഷ​നാ​യ​തോ​ടെ ഡി​വൈ.​എ​സ്.​പി, സി.​ഐ, എ​സ്.​ഐ എ​ന്നി​വ​ർ​ക്കും കൂ​ടാ​തെ മ​റ്റൊ​രു ജീ​പ്പും റോ​ഡ് സേ​ഫ്റ്റി​യു​ടെ പി​ന്നെ​യു​മൊ​രു ജീ​പ്പും സ്റ്റേ​ഷ​നി​ലു​ണ്ട്. മ​തി​യാ​യ വാ​ഹ​ന സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും പ​രാ​തി​ക​ളും ഇ​ത​ര ആ​വ​ശ്യ​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളോ​ട് 'ചി​രി​ക്കാ​ൻ പോ​ലും മ​ടി'​കാ​ണി​ക്കു​ക​യും വ​ല്ലാ​തെ മ​സി​ൽ പി​ടി​ക്കു​ക​യും' ചെ​യ്യു​ന്ന 70 ക​ളി​ലെ പൊ​ലീ​സ് രീ​തി​യാ​ണ് ഇ​പ്പോ​ഴും വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ തു​ട​രു​ന്ന​ത്. അ​പൂ​ർ​വം ചി​ല പൊ​ലീ​സു​കാ​രൊ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം 'അ​ന്യ​ഗ്ര​ഹ ജീ​വി'​ക​ളെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടും നാ​ളു​ക​ളാ​യി. ബ​ഹു​ഭൂ​രി​പ​ക്ഷം പൊ​ലീ​സു​കാ​ർ​ക്കും ഇ​ട​റോ​ഡു​ക​ളോ പ്ര​ദേ​ശ​ങ്ങ​ളോ അ​റി​യി​ല്ല. ഓ​ഫി​സ​ർ​മാ​രു​ടെ അ​വ​സ്ഥ​യും ഭി​ന്ന​മ​ല്ല. ജ​ന​മൈ​ത്രി ബീ​റ്റു​ക​ൾ ഇ​പ്പോ​ൾ യോ​ഗം കൂ​ടാ​റു​മി​ല്ല​ത്രെ.

രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ

വ​ർ​ക്ക​ല മേ​ഖ​ല​യി​ൽ കൃ​ത്യ​മാ​യ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് മു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​പ്പോ​ഴ​ത്തെ റൂ​റ​ൽ എ​സ്.​പി ബി.​കെ. പ്ര​ശാ​ന്ത​ൻ വ​ർ​ക്ക​ല സി.​ഐ ആ​യി​രു​ന്ന കാ​ലം വ​രെ പ​ട്രോ​ളി​ങ് ശ​ക്ത​മാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹം ത​ന്നെ നേ​രി​ട്ട് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​തൊ​ക്കെ അ​വ​താ​ള​ത്തി​ലാ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold robberyvarkalatrivandrmKerala
News Summary - 10 gold pieces stolen from house in Varkala
Next Story