കൊലപാതക ശ്രമം: ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ
text_fieldsസുധിമോൻ
പള്ളിക്കത്തോട് : യുവാവിനെ മരക്കമ്പുകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ. ആനിക്കാട് മുണ്ടൻകവല ഭാഗത്ത് വള്ളാംതോട്ടം വീട്ടിൽ വി.എസ്. സുധിമോനെയാണ് (22) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ജൂണ് ഒമ്പതിന് ആനിക്കാട് സ്വദേശിയായ യുവാവിനെ മുണ്ടൻകവല ഭാഗത്തുവെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം. കേസിലെ മറ്റ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. പള്ളിക്കത്തോട് എസ്.എച്ച്.ഒ കെ.പി. ടോംസണ്, എ.എസ്.ഐ റെജി, സി.പി.ഒ മാരായ വിനോദ്, അൻസീം, മധു, സക്കീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

