Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുണ്ടറ പീഡന പരാതിയിലെ...

കുണ്ടറ പീഡന പരാതിയിലെ ആരോപണ വിധേയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

text_fields
bookmark_border
kundara peedanam
cancel

തിരുവനന്തപുരം: കുണ്ടറ സ്ത്രീ പീഡന പരാതിയിലെ ആരോപണ വിധേയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ ആരോപണ വിധേയൻ ജി.പത്മാകരൻ പറഞ്ഞു.

എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗമാണ്​ ജി.പത്മാകരൻ. 'പരാതി കെട്ടിച്ചമച്ചതാണ്. നീതിപൂർണ്ണമായ ഏത് അന്വേഷണവും നേരിടാം. നുണ പരിശോധന ഉൾപ്പടെ ഉള്ള ഏത് ശാസ്ത്രീയ പരിശോധനക്കും വിധേയനാകാം. സമഗ്ര അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണം' - പരാതിയിൽ പറയുന്നു.

പരാതി ഒതുക്കിതീർക്കാൻ മന്ത്രി ശശീന്ദ്രൻ നടത്തിയ ഇടപെടലിലൂടെയാണ്​ കുണ്ടറ പീഡന പരാതി വിവാദമായത്​. പരാതി പിൻവലിക്കാൻ ഇരയുടെ പിതാവിനോട്​ മന്ത്രി ശശീന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ശശീന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട്​ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്​തിരുന്നു. എന്നാൽ, പാർട്ടിക്കാർ തമ്മിലുള്ള പ്രശ്​നം പരിഹരിക്കാനാണ്​ ഇടപെട്ടതെന്നായിരുന്നു ശശീന്ദ്രന്‍റെ വിശദീകരണം. പരാതി സംബന്ധിച്ച്​ അന്വേഷിക്കാൻ എൻ.സി.പി പ്രത്യേക സമിതിയെ നിശ്ചയിച്ചിട്ടുണ്ട്​.

Show Full Article
TAGS:woman abuse kundara sexual assualt 
Next Story