Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2020 9:10 PM IST Updated On
date_range 24 Feb 2020 9:10 PM ISTകേട്ടുപഠിക്കാം, ചെയ്തുപഠിക്കാം
text_fieldsbookmark_border
ചിലർ കേട്ടുപഠിക്കാൻ ഇഷ്ടമുള്ളവരാകും. ചിലർക്കാകെട്ട ചെയ്തു പഠിക്കാനാണ് ഇഷ്ടം. അങ്ങനെയുള്ളവർക്ക് ഇതാ ചില വിദ്യകൾ...
കേട്ടു പഠിക്കാം...
- െറേക്കാഡർ ഉപയോഗിച്ച് പഠിക്കാം. പഠിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നതിനും പഠിക്കുന്നതിനും ഇത് സഹായിക്കും. ക്ലാസ്ടീച്ചറുടെ അനുവാദത്തോടെ ക്ലാസുകൾ െറേക്കാഡ് ചെയ്ത് ആവർത്തിച്ച് കേൾക്കുന്നതും നല്ലതാണ്.
- ഉറക്കെ വായിച്ചു പഠിക്കാം.
- മറ്റുള്ള കുട്ടികളെ പഠിപ്പിച്ചും പഠിക്കാം.
- ഇങ്ങനെയുള്ളവർ ചിട്ടയോടെ പഠിക്കേണ്ടവരാണ്. അതുകൊണ്ട് ബുദ്ധിമുട്ടിയാലും അന്നത്തെ പാഠങ്ങൾ അന്നന്നു തന്നെ തീർക്കുന്നത് നന്ന്.
- പാഠഭാഗങ്ങളെ ചെറിയ ഭാഗങ്ങളായി തിരിച്ച് ഇടവിട്ട സമയങ്ങളിൽ വായിച്ചുപഠിക്കുന്നത് നല്ലതാണ്.
- കാണാപ്പാഠം പഠിക്കാനും ഒാർമിച്ചുവെക്കാനുമുള്ള കഴിവ് ഇവർക്ക് കൂടും. അതുകൊണ്ട് നോട്ടുകൾ തയാറാക്കുന്നതും നോട്ട്ബുക്കിൽനിന്ന് പഠിക്കുന്നതുമായിരിക്കും അഭികാമ്യം. അതുകൊണ്ടുതന്നെ കാര്യക്ഷമമായി നോട്ട് തയാറാക്കുന്നതിനുള്ള പരിശീലനം നേടണം.
- പഠനസമയത്ത് ചെറിയ ശബ്ദത്തിലുള്ള ഉപകരണസംഗീതം നല്ലതാണ് (വയലിൻ, ഫ്ലൂട്ട് മുതലായവ).
- പഠിക്കുന്നതിന് ഒരു താളമുണ്ടാക്കാം. പ്രത്യേകിച്ച് മടുപ്പുളവാക്കുന്ന ആവർത്തന വായനകളിൽ.
- മെമ്മറി ടെക്നിക്സ് ഇക്കൂട്ടർക്ക് ചേരും.
- Debate, Quiz എന്നീ മാർഗങ്ങളും സ്വീകരിക്കാം.
- ചർച്ചകളും സെമിനാറുകളും നടത്താം. അതിൽ പെങ്കടുക്കുന്നത് നല്ലതാണ്.
- താളത്തോടു കൂടിയുള്ള പഠനം. ഉദാ: ഗുണനപട്ടിക പഠിക്കൽ. വൃത്തങ്ങളും അലങ്കാരങ്ങളും സൂത്രവാക്യങ്ങളും ഇങ്ങനെ പഠിക്കാം.
- ചോദ്യങ്ങളും ഉത്തരങ്ങളുമായി പഠിക്കുന്നത് അഭികാമ്യമാണ്.
- കുട്ടികൾതന്നെ സ്വയം ചോദ്യങ്ങളുണ്ടാക്കി പഠിക്കുന്നത് നല്ലൊരു രീതിയാണ്.
- ആശയസംഗ്രഹണം (summarising, Precise) നടത്തി പഠിക്കാവുന്നതാണ്.
- കഥ പറഞ്ഞും കേട്ടും വിഷയങ്ങൾ പഠിക്കാം.
- അന്ത്യാക്ഷരി പോലുള്ള കളികൾ പരിഗണിക്കാം.
- ഡേറ്റാ കലക്ഷൻ, സർവേ രീതികൾ എന്നിവ നല്ലതാണ്.
- മാനസികവിക്ഷോഭങ്ങളുണ്ടാക്കുന്ന ചർച്ചകളും സംവാദങ്ങളും നല്ലതാണ്.
ചെയ്തു പഠിക്കാം
- നടന്നും വായിച്ചും പഠിക്കാം^വായിക്കുേമ്പാൾ ചലനം നല്ലതാണ്
- പരീക്ഷണങ്ങൾ, നിരീക്ഷണം, അന്വേഷണാത്മക പഠനരീതികൾ എന്നിവ ഇവർക്ക് ചേരും
- ഗ്രൂപ്വർക്ക് ചെയ്യുന്നത് പഠനത്തിന് എളുപ്പമായിരിക്കും
- പ്രോജക്ട് രീതി നല്ലതാണ്
- വായിക്കുന്നതിനോടും ശ്രവിക്കുന്നതിനോടും ഒപ്പം കുറിച്ചെടുക്കുന്ന രീതിയും ശീലിക്കാം
- ചർച്ചകളും സംവാദങ്ങളും ഇൻറർവ്യൂ എന്നിവയും ഇഷ്ടപ്പെടുന്നു. അതിനാൽ ഇൗ രീതിയും ഉപയോഗിക്കാം.
- പ്രകൃതിനടത്തത്തിലൂടെ ചുറ്റുപാടിൽ നിന്ന് പഠിക്കുന്നവരാണ് ഇക്കൂട്ടർ. സ്വാഭാവിക സാഹചര്യങ്ങളിലും സ്വാഭാവികരീതികളിലും ഇവർ പെെട്ടന്ന് അറിവ് സ്വായത്തമാക്കും
- വിവിധസ്ഥലങ്ങൾ സന്ദർശിക്കുന്നതും തൊട്ടും അറിഞ്ഞും അനുഭവിച്ചും പഠിക്കുന്നതും നന്ന്. പഠനയാത്രകൾ നല്ലതാണ്.
- ത്വക്ക് (സ്കിൻ) ആണ് ഇവരുടെ ഏറ്റവും സംവേദനക്ഷമമായ ഇന്ദ്രിയം. അക്ഷരങ്ങൾ പഠിക്കാൻപോ
- ലും ത്വക്കിനെ ഉപയോഗപ്പെടുത്താം. (ഉദാ: കാഴ്ചയും കേൾവിയും സംസാരശേഷിയും ഇല്ലാതിരുന്ന ഹെലൻ കെല്ലർ എന്ന മഹതിക്ക് പുസ്തകരചനക്ക് പോലും ഉതകുന്ന രീതിയിൽ വിജ്ഞാനസമ്പാദനം സാധ്യമായത് ത്വക്കിലൂടെയുള്ള പഠനമായിരുന്നു)
- വർക്കിങ് മോഡൽസ് ഉപയോഗപ്പെടുത്താം
- പൊതുവേ പെെട്ടന്ന് ബോറടിക്കുന്നവരാണ് ഇവർ അതുകൊണ്ട് ഇടവിട്ടുള്ള പഠനരീതി സ്വീകരിക്കാം
- തുടർച്ചയായി ഒറ്റ വിഷയം പഠിക്കുേമ്പാൾ ഇവർക്ക് മുഷിയും. പല വിഷയം മാറിമാറി പഠിക്കുന്നത് വിരസത അകറ്റി നിർത്തും.
- ചെയ്തുപഠിക്കലാണ് അഭികാമ്യം
- യോഗ, മെഡിറ്റേഷൻ തുടങ്ങി മാനസികസന്തുലനം നേടാനാവശ്യമായ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്
- വൈകാരിക പക്വത നേടാനുള്ള പരിശീലനങ്ങൾ ഉപയോഗപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
