Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightVelichamchevron_rightGeneral Storieschevron_rightപ്രാണിലോകം

പ്രാണിലോകം

text_fields
bookmark_border
പ്രാണിലോകം
cancel

പ്രാണിലോകത്തെ കാഴ്​ചകൾ വിസ്​മയമായി മുന്നിൽ നിറയുന്നത്​ ഹൃദ്യമായ അനുഭവമായിരിക്കും. നമുക്ക് പരിചിതമായ ചില പ്രാണികളിലെ രസകരമായ വർത്തമാനങ്ങൾ...

ഉറുമ്പുകൂട്ടിലെ ചുള്ളിപ്രാണികൾ
രൂപംകൊണ്ടും പ്രകൃതം കൊണ്ടും സൂത്രശാലികളാണ് ചുള്ളിപ്രാണികൾ. ഇവ ഇടുന്ന മുട്ടകളിൽ ഉറുമ്പുകളെ ആകർഷിക്കുന്ന രാസപദാർഥങ്ങളുണ്ട്​. ഉറുമ്പുകൾ ഈ മുട്ടകൾ ശേഖരിച്ച് തങ്ങളുടെ കൂടുകളിലെത്തിക്കും. ഇങ്ങനെ ശേഖരിക്കുന്നവയിൽ കുറച്ച് അവ ഭക്ഷണമാക്കി ശേഷിക്കുന്നവ സംരക്ഷിക്കുന്നു. ഈ മുട്ടകളാണ് പിന്നീട്​ വിരിഞ്ഞ് ചുള്ളിപ്രാണികളായി പുറത്തുവരുന്നത്.
 
തല പോകുന്നവർ
ഇണചേരുന്ന സമയത്ത്​ സ്വന്തം ശിരസ്സുപോലും നഷ്​ടപ്പെടുത്തുന്നവരും പ്രാണിലോകത്തുണ്ട്. തൊഴുകൈയൻ പ്രാണികൾക്കാണ്​ ഇൗ ഗതി. ഇണചേരുമ്പോൾ ഇവരിലെ പെൺവർഗം ആൺവർഗത്തെ ഭക്ഷണമാക്കുന്നു. മിക്കവാറും ശിരസ്സ് തന്നെയാകും പെൺപ്രാണികൾ തിന്നുതുടങ്ങുക. 

പറക്കാൻ മടിയുള്ളവർ
രണ്ടുജോടി ചിറകുകളുണ്ടായിട്ടും പറക്കാൻ മടികാണിക്കുന്ന പ്രാണികളുണ്ട്. തൊഴുകൈയൻപ്രാണികളാണ് പറക്കാൻ മടിയുള്ള കൂട്ടത്തിൽപെട്ടവർ. ശാന്തരായി സസ്യങ്ങളുടെ സമീപം ഇവ ഇരകളെയും നോക്കിയിരിക്കുകയാണ് ചെയ്യാറ്​. 

കുഴിയാനയും ആനത്തുമ്പികളും
ആനത്തുമ്പികളുടെ ലാർവാഘട്ടമാണ്​ കുഴിയാനകൾ. ഈ ഘട്ടത്തിൽ അക്രമകാരികളാണിവ. ആനത്തുമ്പികളായി മാറിയാൽ ഇവ പുഷ്പങ്ങളിലെ പൂമ്പൊടി ആഹാരമാക്കി ജീവിക്കുന്നു.

പ്രകൃതിശുചീകരണം
ജീവിത പരിസരങ്ങളിലെ അഴുകിയ വസ്​തുക്കളും മൃതശരീരങ്ങളും ഭക്ഷണമാക്കി പ്രകൃതിയുടെ തൂപ്പുകാരാകുന്നവർ പ്രാണികളിലുമുണ്ട്. ശവംതീനി വണ്ടുകളാണ് ഇക്കാര്യത്തിൽ ശ്രദ്ധനേടുന്നവർ. ജീവൻ നഷ്​ടപ്പെട്ട പക്ഷികളുടെയോ മൃഗങ്ങളുടെയോ ശരീരങ്ങളും മറ്റുവിസർജ്ജ്യ വസ്​തുക്കളും ഭക്ഷണമാക്കി ഇവ പരിസരം വൃത്തിയാക്കുന്നു.

ഉമിനീരുകൊണ്ടൊരുവീട്
ചിതലുകൾ മണ്ണിൽ തുരങ്കങ്ങളുണ്ടാക്കുന്നതിെൻറ ഭാഗമായാണ്ചിതൽപ്പുറ്റുകൾ നിർമിക്കുന്നത്. വീടു നിർമാണത്തിൽ മണ്ണിനോടൊപ്പം സ്വന്തം ഉമിനീരും വിസർജ്യ വസ്​തുക്കളുമാണ്​ ചിതലുകൾ ഉപയോഗിക്കുന്നത്.

രങ്ങൾ​ ആക്രമിക്കുന്നവർ
ഭക്ഷണത്തിനായി മരങ്ങളും മറ്റുവസ്​തുക്കളും ആക്രമിക്കുന്നവരാണ്​ പ്രാണികളിലെ മൗണ്ടൻ പൈൻബീറ്റിൽ എന്ന വിഭാഗം. ലാർവാഘട്ടം മുതൽത​െന്ന പൈൻ മരങ്ങളെ ആശ്രയിക്കുന്നവരാണിവർ. ദുർബലമായതോ കേടുവന്നതോ ആയ മരങ്ങളാണ് ഇവ കൂടുതലും ഭക്ഷിക്കുന്നത്.

മിണ്ടാത്ത പെൺ ചീവീടുകൾ
പ്രാണികളെല്ലാം ശബ്​ദമുണ്ടാക്കുന്നവരാണെന്ന ധാരണയാണ്​ പൊതുവിലുള്ളത്​. എന്നാൽ, ശബ്​ദത്തിെൻറ കാര്യത്തിൽ വമ്പന്മാരായ ചീവീടുകളിലെ പെൺജീവികൾക്ക് ശബ്​ദമുണ്ടാക്കാൻ കഴിയില്ല. ടീംബർ എന്നുപേരുള്ള ചർമത്തിെൻറ അഭാവംമൂലമാണ് പെൺചീവീടുകൾക്ക് ശബ്​ദമുണ്ടാക്കാൻ കഴിയാത്തത്.

വെളിച്ചംതേടി
വെളിച്ചംതേടി കൂട്ടത്തോടെ പറന്നുയരുന്ന പ്രാണികളുണ്ട്. മെയ് ഫ്ലൈകളാണ് ഇക്കാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നവർ. ശക്തമായ വെളിച്ചത്താൽ ആകർഷിക്കപ്പെടുന്ന ഇവയെ പ്രകാശക്രമീകരണത്തിലൂടെ മാത്രമാണ് നിയന്ത്രിക്കാൻ കഴിയുക.

ഭാരം ഉയർത്തുന്നവർ
രണ്ടു മുതൽ ഏഴു മി.മി മാത്രം വലുപ്പമുള്ള ഉറുമ്പുകൾ തങ്ങളുടെ ശരീരഭാരത്തിെൻറ 20 മടങ്ങ് ഭാരംവരെ ഉയർത്താറുണ്ട്. തലച്ചോറിെൻറ കാര്യത്തിലും സവിശേഷതയുള്ളവരാണിവർ. ഒരു ഉറുമ്പി​െൻറ തലച്ചോറിൽ ഏതാണ്ട് 2,50,000 കോശങ്ങൾ കാണും. ഇങ്ങനെ 40,000 ഉറുമ്പുകളുടെ തലച്ചോറ് ഒരുമിച്ചാൽ ഒരു മനുഷ്യ​േൻറതിന് സമാനമായി മാറും.
  
വേഗതയിൽ ഇവർ ഒരുപിടിമുന്നിൽ
പ്രാണികളിൽ ചിലർ അതിവേഗത്തിൽ പറക്കാൻ കഴിവുള്ളവരാണ്. വലിയ തുമ്പികളാണ് വേഗതയുടെ കാര്യത്തിൽ ഏറ്റവുംമുന്നിൽ നിൽക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്ററാണ് ഇവയുടെ വേഗത.

വലിയ തുമ്പികളും സ്വതന്ത്ര ചിറകുകളും
ചിറകുകൾ ചലിപ്പിക്കുന്നതിൽ പ്രത്യേകത പുലർത്തുന്നവരാണ് വലിയ തുമ്പികൾ. മുൻചിറകുകൾ മുകളിലേക്കും പിൻചിറകുകൾ താഴേക്കും വീശിയാണ് ഇവ പറക്കുന്നത്.

വെട്ടുകിളികൾ
കർഷകരുടെ പേടി സ്വപ്നമാണ്​ വെട്ടുകിളികൾ. പുൽച്ചാടികളെപ്പോലെ പെരുമാറുന്ന ഇവ കൂട്ടത്തോടെ പറന്ന് നടന്ന് വരുത്തിവെക്കുന്ന നാശനഷ്​ടങ്ങൾ ചെറുതൊന്നുമല്ല. 15 സെൻറമീറ്റർ മാത്രം വലുപ്പമുള്ള ഇക്കൂട്ടർ നശിപ്പിക്കുന്ന ധാന്യങ്ങൾക്കും മറ്റു കാർഷിക വിളകൾക്കും കൈയും കണക്കുമില്ല. ആസ്​ട്രേലിയൻ പ്ലേഗ് എന്നറിയപ്പെടുന്ന വെട്ടുകിളികൾ ഒരിക്കൽ പതിനഞ്ചു ദശലക്ഷം ടൺ ധാന്യങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്നു പറയുമ്പോൾ ഇവ നിസ്സാരക്കാരല്ലെന്ന് ബോധ്യപ്പെടുമല്ലോ.
 
പാട്ടിലൂടെ ആശയവിനിമയം
പാട്ടിലൂടെ ആശയ വിനിമയം നടത്തുന്ന പ്രാണികളാണ്​ ലീഫ്ഹോപ്പറുകൾ. ഇണകളെ ആകർഷിക്കാനാണ് ഇവർ പ്രധാനമായും പാടുന്നത്. ചീവീടുകളുടേതുപോലുള്ള ശബ്​ദമാണ് ​ലീഫ് ഹോപ്പറിേൻറതും. ശരീരത്തിനടിയിലെ ടീംബലുകൾ എന്ന നേർത്ത പാളിയാണ് ഇവയെ പാടുന്നതിന് സഹായിക്കുന്നത്. ഈ ഭാഗത്തെ നേരിയ ചലനങ്ങളിലൂടെ ഇവയുടെ ശബ്​ദം പുറത്തുവരുന്നത്. 

എ​​​െൻറാമോളജി
പ്രാണികളെ സംബന്ധിച്ചു പഠിക്കുന്ന ശാസ്​ത്ര ശാഖയാണ് എ​െൻറാമോളജി. ഇത് സുവോളജിയുടെ ഭാഗമാണ്. പ്രാണികളുടെ ശരീരഘടന, വർഗീകരണങ്ങൾ തുടങ്ങിയവ ഈ ശാസ്​ത്രശാഖക്ക് കീഴിൽവരുന്നു.

Show Full Article
TAGS:
Next Story