Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightDay to Rememberchevron_rightനാ​ഴി​ക​മ​ണി നി​ല​ച്ച...

നാ​ഴി​ക​മ​ണി നി​ല​ച്ച ദി​വ​സം

text_fields
bookmark_border
നാ​ഴി​ക​മ​ണി നി​ല​ച്ച ദി​വ​സം
cancel

ജ​നു​വ​രി 30 ന​മ്മെ ഒാ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്​ എ​ന്താ​ണ്? ച​രി​ത്ര​ത്തി​ലെ ഒ​രു ക​റു​ത്ത അ​ധ്യാ​യം ര​ചി​ക്ക​പ്പെ​ട്ട ദി​വ​സം. ഭാ​ര​ത​ത്തി​െ​ൻ​റ വ​ഴി​യും വ​ഴികാ​ട്ടി​യു​മാ​യി​രു​ന്ന, വ​രാ​നി​രി​ക്കു​ന്ന അ​നേ​കം ത​ല​മു​റ​​​ക്ക്​ ദി​ശാ​ബോ​ധം ന​ൽ​കാ​നു​ള്ള പ്ര​കാ​ശഗോ​പു​ര​മാ​യി നി​ല​െ​കാ​ണ്ടി​രു​ന്ന വി​ശ്വ​പൗ​ര​ൻ മ​ഹാ​ത്മാ​ ഗാ​ന്ധി ഒ​രു മ​തഭ്രാ​ന്ത​നാ​യ നാ​ഥു​റാം വി​നാ​യ​ക്​ ഗോ​ദ്​സെ​യു​ടെ തോ​ക്കി​നിര​യാ​യ ദി​വ​സം. ജ​നു​വ​രി 30​ എ​ല്ലാ വ​ർ​ഷ​വും നാം ​ര​ക്ത​സാ​ക്ഷി​ദി​ന​മാ​യി ആ​ച​രി​ച്ചു വ​രു​ന്നു.
ഗാ​ന്ധി​ജിയുടെ മരണത്തെത്തുടർന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു രാ​ഷ്​ട്ര​ത്തോ​ടാ​യി ആ​കാ​ശ​വാ​ണി​യി​ലൂ​ടെ ചെ​യ്​​ത പ്ര​സം​ഗം:
 

‘‘The light has gone out of our lives, and there is complete darkness every where. I do not know what to tell you and how to say it. Our beloved Bappu, as we call him the father of the nation is no more. Perhaps I am wrong to say that the light has gone out, I said and yet it was wrong. For the light that shone is no ordinary light, it represented the living, the eternal truths reminding us of the right path.’’

ഗാ​ന്ധി​ജി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​ന്​ അ​യ​ച്ച ഏ​താ​നും ക​ത്തു​ക​ൾ 
                    ​

െസ​പ്റ്റം​ബ​ർ 19, 1924

എ​െ​ൻ​റ പ്രി​യ​പ്പെ​ട്ട ജ​വ​ഹ​ർലാ​ൽ,
താ​ങ്ക​ൾ സ്​​തം​ഭി​ച്ചുപോ​ക​രു​ത്. മ​റി​ച്ച്, എ​െ​ൻ​റ ക​ട​മ നി​റ​വേ​റ്റാൻ ഇൗ​ശ്വ​ര​ൻ എ​നി​ക്ക്​ ശ​ക്തി​യും മാ​ർ​ഗ​വും ത​രു​ന്നു​വ​ല്ലോ എ​ന്നുവെ​ച്ച്​ സ​ന്തോ​ഷി​ക്കു​ക. മ​റ്റൊ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക വ​യ്യ എ​നി​ക്ക്. നി​സ്സ​ഹ​ക​ര​ണ​ത്തി​െ​ൻ​റ ക​ർ​ത്താ​വെ​ന്ന നി​ല​ക്ക്, ക​ന​ത്തൊ​രു ചു​മ​ത​ല എ​െ​ൻ​റ ചു​മ​ലി​ലി​രി​ക്കു​ന്നു. ല​ഖ്​​​നോ​വി​നെ​യും കാ​ൺ​പുരി​നെ​യും കു​റി​ച്ച്​ താ​ങ്ക​ൾ​ക്കു തോ​ന്നി​യ അ​ഭി​പ്രാ​യ​ങ്ങ​ൾ എ​​ന്നെ എ​ഴു​തി​യ​റി​യി​ക്കു​ക. ഇൗ ​പാ​നപാ​ത്രം മു​ഴു​വ​ൻ ഞാ​ൻ കു​ടി​ക്ക​െ​ട്ട. എ​നി​ക്കു തി​ക​ഞ്ഞ ആ​ന്ത​രശാ​ന്തി​യു​ണ്ട്.
സ്​​നേ​ഹപൂ​ർ​വം
താ​ങ്ക​ളു​ടെ എം.​കെ. ഗാ​ന്ധി

 

ജ​നു​വ​രി 21, 1926
എ​െ​ൻ​റ പ്രി​യ​പ്പെ​ട്ട ജ​വ​ഹ​ർ, 
ക​മ​ല​യെ താ​ങ്ക​ൾ കൂ​ടെ കൊ​ണ്ടു​പോ​കു​ന്ന​തി​ൽ എ​നി​ക്ക്​ സ​ന്തോ​ഷ​മു​ണ്ട്. അ​തെ, ര​ണ്ടുപേ​ർ​ക്കും വ​യ്യെ​ങ്കി​ൽ, പോ​കു​ന്ന​തി​നുമു​മ്പ്​ താ​ങ്ക​ളെ​ങ്കി​ലും ഇ​വി​ടെ വ​ര​ണം. ദേ​ശ​ബ​ന്ധു സ്​​മാ​ര​കം സം​ബ​ന്ധി​ച്ച്​ താ​ങ്ക​ൾ ജ​മ​ൻ​ലാ​ൽ​ജി​ക്ക്​ ക​ത്ത​യ​ച്ചാ​ൽ മ​തി. എ.​െ​എ.​എ​സ്.​എ സം​ബ​ന്ധി​ച്ചാ​ണെ​ങ്കി​ൽ, താ​ങ്ക​ൾ കാ​ര്യ​ദ​ർ​ശി​യാ​യി തു​ട​രും. ഒ​രു അ​സി​സ്​​റ്റ​ൻ​റി​നെ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ, ശ​ങ്ക​ർ​ലാ​ലി​ന് ഒ​ന്നു വേ​ണം. ആ ​പ​ടം ത​യാ​റാ​ക്കു​ന്ന​തി​ന്​ ഞാ​ൻ താ​ങ്ക​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. താ​ങ്ക​ൾ സ​മ​യം പാ​ഴാ​ക്കി​യി​ട്ടി​ല്ല. യൂ​റോ​പ്പി​നു പ​റ്റി​യ വ​സ്​​ത്രം താ​ങ്ക​ൾ​ക്കു വേ​ണം.
താ​ങ്ക​ളു​ടെ ബാ​പ്പു


ആ​ശ്ര​മം, സ​ബ​ർമ​തി
ഏ​പ്രി​ൽ 29, 1926

എ​െ​ൻ​റ പ്രി​യ​പ്പെ​ട്ട ജ​വ​ഹ​ർലാ​ൽ,
ഒാ​രോ ആ​ഴ്​​ച​യും താ​ങ്ക​ൾ​ക്ക്​ എ​ഴു​ത​ണ​മെ​ന്ന്​ ഞാ​ൻ വി​ചാ​രി​ക്കും. ഒാ​രോ ആ​ഴ്​​ച​യും അ​തു ന​ട​ക്കു​ക​യു​മി​ല്ല. ഏ​താ​യാ​ലും ഇൗ ​ആ​ഴ്​​ച അ​ങ്ങ​നെ പോ​കാ​ൻ ഞാ​ൻ സ​മ്മ​തി​ക്കി​ല്ല. അ​ച്ഛ​ൻ ഇ​വി​ടെ ‘റെസ്​പോ​ൺസിവി​സ്​​റ്റു’ക​ളോ​ടൊ​പ്പം വ​ന്ന​പ്പോ​ൾ താ​ങ്ക​ളെ​പ്പ​റ്റിയു​ള്ള ഏ​റ്റ​വും പു​തി​യ വാ​ർ​ത്ത എ​നി​ക്കു കി​ട്ടു​ക​യു​ണ്ടാ​യി. അ​വ​ർ എ​ത്തി​ച്ചേ​ർ​ന്ന ഒ​ത്തു​തീ​ർ​പ്പ്​ താ​ങ്ക​ൾ ക​ണ്ടി​രി​ക്കു​മ​ല്ലോ.
ഹി​ന്ദു​ക്ക​ളും മു​സ്​​ലിം​ക​ളും ഏ​റെ​യേ​റെ അ​ക​ന്നുപോ​വു​ക​യാ​ണ്. എ​ന്നാ​ൽ, അ​ത്​ എ​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ങ്ങ​നെ​യാ​യാ​ലും ശ​രി, പി​ന്നീ​ട്​ അ​വ​രെ​െ​യ​ല്ലാം ഒ​ന്നി​പ്പി​ക്കാ​നാ​ണ്​ ഇൗ ​വി​ട​വ്​ വ​ർ​ധി​ക്കു​ന്ന​ത്​ എ​ന്ന്​ എ​നി​ക്കു തോ​ന്നു​ന്നു. ക​മ​ല​ക്ക്​ ഭേ​ദ​മു​ണ്ടെ​ന്നു പ്ര​​ത്യാ​ശി​ക്കു​ന്നു.
താ​ങ്ക​ളു​ടെ ബാ​പ്പു


ഒ​ക്​​ടോ​ബ​ർ 21, 1940
എ​െ​ൻ​റ പ്രി​യ​പ്പെ​ട്ട ജ​വ​ഹ​ർലാ​ൽ,

അ​ങ്ങ​നെ വി​നോ​ബ​യു​ടെ കാ​ര്യം ഉ​റ​പ്പാ​യി. എ​െ​ൻ​റ നോ​ട്ട​ത്തി​ൽ, നാ​ലുദി​വ​സ​ത്തെ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പ​രി​സേ​വ​നം തു​ലോം വി​ജ​യ​ക​ര​മാ​യി​രു​ന്നു.
ഞാ​നൊ​രു വി​ജ്ഞാ​പ​നം പു​​റ​പ്പെ​ടു​വി​ക്കു​ന്നു​ണ്ട്. അ​തു താ​ങ്ക​ൾ കാ​ണു​മ​ല്ലോ. താ​ങ്ക​ൾ ഒ​രു​ക്ക​മാ​ണെ​ന്ന്​ പ്ര​ഫ​സ​ർ ഫോ​ൺ ചെ​യ്​​തി​രി​ക്കു​ന്നു. ഞാ​ൻ എ​ഴു​തു​ക​യും ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​ലൊ​ക്കെ ആ​ശാ​സ്യ​മാ​യ വ​ല്ല​തും താ​ങ്ക​ൾ കാ​ണു​ന്നു​ണ്ടോ എ​ന്ന്​ താ​ങ്ക​ളോ​ട്​ ഇ​പ്പോ​ഴും ചോ​ദി​ക്കാ​ൻ എ​നി​ക്ക്​ താ​ൽപ​ര്യ​മു​ണ്ട്. ഒ​രു അ​ച്ച​ട​ക്ക​ക്കാ​ര​ൻ എ​ന്നനി​ല​ക്കു മാ​ത്രം താ​ങ്ക​ൾ പോ​കു​ന്ന​ത്​ എ​നി​ക്ക്​ ഇ​ഷ്​​ട​മ​ല്ല. എ​െ​ൻ​റ പ​രി​പാ​ടി​യി​ൽ വി​ശ്വാ​സ​മു​ള്ള​വ​രെ​യാ​ണ്​ എ​െ​ൻ​റ ഇ​പ്പോ​ഴ​ത്തെ ആ​ശ​യ​ഗ​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്; എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലു​മ​ല്ല, സാ​മാ​ന്യ​മാ​യി. വി​ദ്വാ​ന് ഒ​രു വാ​ക്ക്​ മ​തി​യ​ല്ലോ.
ക​ഴി​യു​മെ​ങ്കി​ൽ എ​നി​ക്ക്​ ഒ​രു ക​മ്പി​യ​ടി​ക്കു​ക.
സ്​നേഹപൂ​ർവം
ബാ​പ്പു

                      

ജ​നു​വ​രി 18, 1948
എ​െ​ൻ​റ പ്രി​യ​പ്പെ​ട്ട ജ​വ​ഹ​ർ​ലാ​ൽ,

താ​ങ്ക​ൾ ഉ​പ​വാ​സം വെ​ടി​യു​ക. പാ​കിസ്​താ​ൻ പ​ഞ്ചാ​ബി​ലെ സ്​​പീ​ക്ക​ർ അ​യ​ച്ച ഒ​രു ക​മ്പിസ​ന്ദേ​ശ​ത്തി​െ​ൻ​റ പ​ക​ർ​പ്പ്​ ഞാ​ൻ ഇ​േ​താ​ടൊ​പ്പം അ​യ​ക്കു​ന്നു. സ​യ്യ​ദ്​ ഹു​റു​ൺ (?) പ​റ​ഞ്ഞ​ത്, ഞാ​ൻ താ​ങ്ക​ളോ​ട്​ പ​റ​ഞ്ഞ​തു ത​ന്നെ​യാ​ണ്. താ​ങ്ക​ൾ ഇ​ന്ത്യ​യു​ടെ ര​ത്​​ന​മാ​യി ആ​യു​ഷ്​​മാ​നാ​യി തു​ട​ർ​ന്നു ജീ​വി​ക്കു​മാ​റാ​ക​െ​ട്ട.
അ​നു​ഗ്ര​ഹ​ങ്ങ​ളോ​ടെ ബാ​പ്പു

(ഗാ​ന്ധി​ജി നെ​ഹ്​​റു​വി​ന്​ നി​ര​വ​ധി ക​ത്തു​ക​ളെ​ഴു​തി​യി​ട്ടു​ണ്ട്. എ​ല്ലാം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യസ​മ​ര​വു​മാ​യും സ്വാ​ത​ന്ത്ര്യസ​മ​ര പ്രസ്ഥാ​ന​മാ​യ ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​​ഗ്ര​സു​മാ​യും ബ​ന്ധ​പ്പെ​ട്ട ആ​ശ​യ സം​വാ​ദ​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇൗ ​ക​ത്തു​ക​ൾ വെ​റും സു​ഖാ​ന്വേ​ഷ​ണ ലി​ഖി​ത​ങ്ങ​ള​ല്ല, ച​രി​ത്രരേ​ഖ​ക​ളാ​ണ്. ഇൗ ​ക​ത്തു​ക​ൾ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​െ​ൻ​റ ‘A Bunch of old Letters’ (ഒ​രുകൂ​ട്ടം പ​ഴ​യ ക​ത്തു​ക​ൾ) എ​ന്ന സ​മാ​ഹാ​ര​ത്തി​ലു​ള്ള​വ​യാ​ണ്).

Show Full Article
TAGS:
Next Story