Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​ പോ​യാ​ലും...

കോ​വി​ഡ്​ പോ​യാ​ലും ക​മ്പ​നി​ക​ൾ 'വീ​ട്ടി​ൽ​നി​ന്ന്​ ജോ​ലി' തു​ട​രും

text_fields
bookmark_border
കോ​വി​ഡ്​ പോ​യാ​ലും ക​മ്പ​നി​ക​ൾ വീ​ട്ടി​ൽ​നി​ന്ന്​ ജോ​ലി തു​ട​രും
cancel

ദോ​ഹ: കോ​വി​ഡ്​ ഭീ​ഷ​ണി ഒ​ഴി​ഞ്ഞാ​ലും പ​ല ക​മ്പ​നി​ക​ളും 'വീ​ട്ടി​ൽ​നി​ന്ന്​ ജോ​ലി' സ​​മ്പ്ര​ദാ​യം തു​ട​രു​മെ​ന്ന്​ പ​ഠ​നം. ഖ​ത്ത​റി​ലെ ബി​സി​ന​സു​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും പ​ര​മ്പ​രാ​ഗ​ത ഓ​ഫി​സ് രീ​തി​ക​ളോ​ടൊ​പ്പം വ​ര്‍ക് ഫ്രം ​ഹോം രീ​തി​യി​ലേ​ക്കും മാ​റി​യേ​ക്കു​മെ​ന്നാ​ണ്​ സ​ർ​വേ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്ന​ത്. ബോ​സ്​​റ്റ​ണ്‍ ക​ണ്‍സ​ൽ​ട്ടി​ങ്​ ഗ്രൂ​പ്പും കെ.​ആ​ര്‍.​സി റി​സ​ര്‍ച്ചും മൈ​ക്രോ​സോ​ഫ്റ്റി​നു​വേ​ണ്ടി ന​ട​ത്തി​യ 'വ​ര്‍ക് റീ​വ​ർ​ക്​​ഡ്​' റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. എ​ല്ലാ​വ​രും ഓ​ഫി​സി​ൽ നേ​രി​ട്ട്​ എ​ത്തി ജോ​ലി എ​ടു​ക്കു​ന്ന രീ​തി​യാ​ണ്​ ഖ​ത്ത​റി​ൽ എ​ല്ലാ​യി​ട​ത്തും മു​മ്പ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ്​ ബാ​ധ​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ രാ​ജ്യ​ത്ത്​ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നി​രു​ന്നു. അ​തി​നു​ശേ​ഷം നേ​രി​​ട്ടെ​ത്തി ജോ​ലി എ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രു​െ​ട എ​ണ്ണം എ​ല്ലാ ഓ​ഫി​സു​ക​ളും കു​റ​ച്ചു. എ​ന്നാ​ൽ, പി​ന്നീ​ട്​ ഖ​ത്ത​റി​ൽ കോ​വി​ഡ്​ ഭീ​ഷ​ണി ഒ​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​മ്പ​നി​ക​ൾ പ​തി​യെ പ​ഴ​യ രൂ​പ​ത്തി​ലേ​ക്കു​ത​ന്നെ നീ​ങ്ങി​ത്തു​ട​ങ്ങി. എ​ന്നാ​ൽ, ക​ഴി​ഞ്ഞ മാ​സ​ത്തോ​ടെ കോ​വി​ഡ്​ രോ​ഗി​ക​ൾ രാ​ജ്യ​ത്ത്​ വീ​ണ്ടും കൂ​ടി​വ​ര​ു​ക​യാ​ണ്.

ദി​നേ​ന​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു. നി​ല​വി​ൽ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ 80 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മാ​ത്ര​മേ ഓ​ഫി​സ​ു​ക​ളി​ൽ നേ​രി​ട്ട്​ എ​ത്താ​ൻ പാ​ടു​ള്ളൂ. ബാ​ക്കി​യു​ള്ള​വ​ർ വീ​ട്ടി​ലി​രു​ന്നാ​ണ്​ ​േജാ​ലി ചെ​യ്യേ​ണ്ട​ത്. സാ​ഹ​ച​ര്യം മാ​റി​യാ​ലും ഖ​ത്ത​റി​ലെ ബി​സി​ന​സു​കാ​രി​ല്‍ 94 ശ​ത​മാ​ന​വും ഓ​ഫി​സി​ൽ നേ​രി​​ട്ടെ​ത്തി​യു​ള്ള ജോ​ലി​ക്കൊ​പ്പം വ​ര്‍ക് ഫ്രം ​ഹോ​മും ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്ന​ത്.

'വ​ര്‍ക് റീ​വ​ർ​ക്​​ഡ്​' റി​പ്പോ​ര്‍ട്ടി​െൻറ ഈ ​വ​ര്‍ഷ​ത്തെ പ​തി​പ്പ് മി​ന മേ​ഖ​ല​യി​ലെ പു​തി​യ തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം ബി​സി​ന​സ് രം​ഗ​ത്തു​ള്ള​വ​ര്‍ക്ക് കൈ​മാ​റാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ഓ​ഫി​സി​ല്‍ നി​ന്ന​ല്ലാ​തെ വി​ദൂ​ര ജോ​ലി​യു​ടെ പു​തി​യ ലോ​ക​രീ​തി​ക​ളെ കു​റി​ച്ചാ​ണ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന​ത്. ഖ​ത്ത​റി​ലെ വ​ലി​യ സം​രം​ഭ​ങ്ങ​ളി​ലെ 600 തൊ​ഴി​ലു​ട​മ​ക​ളെ​യും ഉ​ന്ന​ത നി​ല​ക​ളി​ലു​ള്ള​വ​രെ​യും ജോ​ലി​ക്കാ​രെ​യു​മാ​ണ് സ​ര്‍വേ​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​െൻറ തു​ട​ക്കം മു​ത​ലു​ള്ള ആ​ളു​ക​ളു​ടെ അ​നു​ഭ​വം പ​രി​ശോ​ധി​ക്കു​ക​യും വി​ദൂ​ര പ്ര​വ​ര്‍ത്ത​ന​രീ​തി​ക​ളെ കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ൾ സം​ബ​ന്ധി​ച്ച ചോ​ദ്യ​വും ഉ​ന്ന​യി​ച്ചു.

മാ​നേ​ജ​ര്‍മാ​രും ജോ​ലി​ക്കാ​രും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ര​മ്പ​രാ​ഗ​ത ഓ​ഫി​സ് സൗ​ക​ര്യ​ങ്ങ​ള്‍ക്കു പു​റ​ത്ത് 35 ശ​ത​മാ​ന​മെ​ങ്കി​ലും വി​ദൂ​ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നാ​ണ് സ​ർ​വേ​യി​ലെ ക​ണ്ടെ​ത്ത​ല്‍. കോ​വി​ഡ്​ പോ​യാ​ലും ക​മ്പ​നി​ക​ൾ 'വീ​ട്ടി​ൽ​നി​ന്ന്​ ജോ​ലി' തു​ട​രും'വ​ർ​ക​​് ഫ്രം ​ഹോം' സ​​മ്പ്ര​ദാ​യം തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്കും സാ​മ്പ​ത്തി​ക​മാ​യി നേ​ട്ട​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ജീ​വ​ന​ക്കാ​രു​ടെ ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ട​ക്ക​മു​ള്ള ചെ​ല​വ്​ ഈ ​സ​​മ്പ്ര​ദാ​യ​ത്തി​ൽ കു​റ​യു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി 'വ​ർ​ക് ​ഫ്രം ​ഹോം' തു​ട​രു​ന്ന ക​മ്പ​നി​ക​ളു​മു​ണ്ട്. ഖ​ത്ത​ർ പെ​ട്രോ​ളി​യം അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളും ഇ​ത്​ തു​ട​ർ​ന്നു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story