Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightസൂക്ഷ്‌മ നിരീക്ഷണംchevron_rightവി​ശ്വാ​സ​ത്തി​ന്...

വി​ശ്വാ​സ​ത്തി​ന് മ​ത​മി​ല്ലാ​തി​രു​ന്ന കാ​ലം

text_fields
bookmark_border
വി​ശ്വാ​സ​ത്തി​ന് മ​ത​മി​ല്ലാ​തി​രു​ന്ന കാ​ലം
cancel
camera_alt

1) യൂ​ഹാ​നോ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത 2) ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് 3) ഇ​ന്ദി​ര​ഗാ​ന്ധി​

ചി​ല സം​ഭ​വ​ങ്ങ​ൾ ന​മ്മെ അ​തി​ശ​യി​പ്പി​ക്കു​ന്ന​ത് അ​വ അ​സാ​ധാ​ര​ണ​മാ​യ​തു​കൊ​ണ്ടാ​ണ്. എ​ന്നാ​ൽ മ​റ്റു ചി​ല​ത്, നാം ​എ​ത്ര​ത്തോ​ളം അ​ധഃ​പ​തി​ച്ചു എ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്. നാ​ല് വ​ർ​ഷം മു​മ്പ്, മാ​ർ​തോ​മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സി​നെ​ക്കു​റി​ച്ച് ഒ​രു വാ​ർ​ത്ത, മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു: ഏ​ക​ദേ​ശം 25 വ​ർ​ഷ​മാ​യി ത​ന്റെ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് കൗ​സ​ലി​ന് ബി​ഷ​പ് ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ചാ​പ്പ​ലി​നു​ള്ളി​ൽ അ​ഞ്ചു​നേ​ര​ത്തെ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യം ന​ൽ​കി എ​ന്ന​താ​യി​രു​ന്നു ആ ​വാ​ർ​ത്ത. റ​മ​ദാ​നി​ൽ കൗ​സ​ലി​ന് ഇ​ഫ്താ​ർ വി​രു​ന്നും അ​ദ്ദേ​ഹം ഒ​രു​ക്കി. മാ​ന​വി​ക​ത​യു​ടെ അ​ട​യാ​ള​മാ​യി കാ​ണേ​ണ്ടി​യി​രു​ന്ന ഈ ​പ്ര​വൃ​ത്തി പ​ക്ഷേ വി​വാ​ദ​മാ​യി മാ​റി. ചി​ല സ​ഭാം​ഗ​ങ്ങ​ൾ ബി​ഷ​പ്പി​നെ​തി​രെ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞു; അ​ദ്ദേ​ഹം ചാ​പ്പ​ലി​നെ മ​സ്ജി​ദാ​ക്കി മാ​റ്റി​യെ​ന്നു​പോ​ലും ആ​രോ​പി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യ​തെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ചു​രു​ക്കം ചി​ല​രേ ത​യാ​റാ​യു​ള്ളൂ. കോ​വി​ഡ് കാ​ല​ത്ത് പ​ള്ളി​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും അ​ട​ച്ചി​ടു​ക​യും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പ​രി​മി​ത​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത് തു​ട​ങ്ങി​യ​ത്. ആ ​ചാ​പ്പ​ൽ വി​ശ്വാ​സ​പ​ര​മാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കു​ള്ള വേ​ദി​യ​ല്ല, മ​റി​ച്ച് വി​ശ്വാ​സ​ത്തി​ന്റെ​യും ഉ​ൾ​ക്കൊ​ള്ള​ലി​ന്റെ​യും ഇ​ട​മാ​യാ​ണ് മാ​റി​യ​ത്.

ബി​ഷ​പ്പി​നോ​ള​മോ അ​തി​ല​ധി​ക​മോ കാ​ല​മാ​യി എ​നി​ക്ക് കൗ​സ​ലി​നെ അ​റി​യാം. അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വ് വ​ർ​ഷ​ങ്ങ​ളോ​ളം ഡ​ൽ​ഹി രൂ​പ​താ ഓ​ഫി​സി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. തി​ക​ഞ്ഞ മ​ത​വി​ശ്വാ​സി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് അ​വി​ടെ ഒ​രി​ക്ക​ലും അ​ര​ക്ഷി​താ​വ​സ്ഥ നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നി​ല്ല. അ​ക്കാ​ല​ത്ത് മ​തം ഒ​രു ക​വ​ചം പോ​ലെ ധ​രി​ക്കേ​ണ്ട ഒ​ന്നാ​യി​രു​ന്നി​ല്ല. ആ​ളു​ക​ൾ വി​ല​യി​രു​ത്ത​പ്പെ​ട്ട​ത് ജീ​വി​ത​രീ​തി​ക​ൾ കൊ​ണ്ടാ​യി​രു​ന്നു, അ​ല്ലാ​തെ വി​ശ്വാ​സ​ങ്ങ​ൾ കൊ​ണ്ടാ​യി​രു​ന്നി​ല്ല.

മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​കാ​ശ​നം ചെ​യ്ത റ​വ. റെ​ൻ​സി തോ​മ​സ് ജോ​ർ​ജി​ന്റെ പു​തി​യ പു​സ്ത​ക​മാ​യ ‘Cache: Inspiring Stories Preserved’ വാ​യി​ച്ച​പ്പോ​ഴാ​ണ് ഈ ​ഓ​ർ​മ​ക​ൾ വീ​ണ്ടും ഉ​ണ​ർ​ന്ന​ത്. തി​രു​വ​ല്ല​യി​ലെ മാ​ർ​തോ​മ ച​ർ​ച്ച് മ്യൂ​സി​യം മേ​ധാ​വി​യാ​യ ഗ്ര​ന്ഥ​ക​ർ​ത്താ​വ്, ഒ​രു ക്യു​റേ​റ്റ​ർ​ക്ക് ഉ​ണ്ടാ​കേ​ണ്ട സൂ​ക്ഷ്മ​ത ആ ​പു​സ്ത​ക​ത്തി​ലു​ട​നീ​ളം പു​ല​ർ​ത്തി​യി​ട്ടു​ണ്ട്. ഈ ​ക​ഥ​ക​ൾ വെ​റും ച​രി​ത്ര​മാ​യ​ല്ല, മ​റി​ച്ച് ധാ​ർ​മി​ക​മാ​യ ഈ​ടു​വെ​പ്പു​ക​ളാ​യാ​ണ് കാ​ത്തു​സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ​ഭാ​ച​രി​ത്ര​ത്തി​ൽ സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​മു​ള്ള യൂ​ഹാ​നോ​ൻ മാ​ർ​തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നു​ള്ള​താ​ണ് അ​തി​ലൊ​ന്ന്. അ​ത്യ​ന്തം ധീ​ര​നാ​യി​രു​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത, അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര​ഗാ​ന്ധി​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്നു. അ​ക്കാ​ല​ത്ത് അ​ധി​കാ​രം നി​യ​ന്ത്രി​ച്ചി​രു​ന്ന സ​ഞ്ജ​യ് ഗാ​ന്ധി​യെ ഈ ​ക​ത്ത് അ​ങ്ങേ​യ​റ്റം പ്ര​കോ​പി​പ്പി​ച്ചു. മെ​ത്രാ​പ്പോ​ലീ​ത്ത അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടേ​ക്കു​മെ​ന്ന നി​ല​പോ​ലു​മു​ണ്ടാ​യി. അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്റെ ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് അ​ത് ഒ​ഴി​വാ​യ​ത്.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് വ​ള​രെ മു​മ്പ്, 1937ൽ ​യൂ​ഹാ​നോ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ന്റെ ബി​ഷ​പ്പാ​യി​രു​ന്ന കാ​ലം. അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളോ സൈ​റ​ണു​ക​ളോ ഇ​ല്ലാ​തി​രു​ന്ന ആ ​കാ​ല​ത്ത് അ​ദ്ദേ​ഹം കു​തി​ര​വ​ണ്ടി​യി​ലാ​യി​രു​ന്നു യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഇ​സ്മാ​യി​ൽ എ​ന്ന യു​വാ​വാ​യി​രു​ന്നു വ​ണ്ടി ഓ​ടി​ച്ചി​രു​ന്ന​ത്. ബി​ഷ​പ്പി​ന് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും കു​തി​ര​യെ പ​രി​പാ​ലി​ച്ചി​രു​ന്ന​തു​മെ​ല്ലാം ഇ​യാ​ളാ​യി​രു​ന്നു. ഒ​രി​ക്ക​ൽ വ​ന​പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഒ​രു കാ​ട്ടാ​ന വ​ണ്ടി​ക്കു നേ​രെ പാ​ഞ്ഞ​ടു​ത്തു. കു​തി​ര പ​രി​ഭ്ര​മി​ച്ച് നി​യ​ന്ത്ര​ണം വി​ട്ടു. ഇ​സ്മാ​യി​ലി​ന് വേ​ണ​മെ​ങ്കി​ൽ വ​ണ്ടി​യി​ൽ​നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹം ക​ടി​ഞ്ഞാ​ൺ മു​റു​ക്കി​പ്പി​ടി​ച്ച് കു​തി​ര​യെ ശാ​ന്ത​നാ​ക്കി, ശേ​ഷം ആ​ന​ക്കും ബി​ഷ​പ്പി​നും ഇ​ട​യി​ൽ ഒ​രു പ്ര​തി​രോ​ധ​മാ​യി നി​ല​കൊ​ണ്ടു. ഭ​യാ​ന​ക​മാ​യ നി​മി​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആ​ന പി​ൻ​വാ​ങ്ങി.

റ​വ. റെ​ൻ​സി എ​ഴു​തു​ന്നു: “ഒ​രു ക്രി​സ്ത്യ​ൻ ബി​ഷ​പ്പും ഒ​രു മു​സ്‍ലിം വ​ണ്ടി​ക്കാ​ര​നും ഒ​ന്നി​ച്ച് യാ​ത്ര ചെ​യ്തു, പ​ര​സ്പ​രം വി​ശ്വ​സി​ച്ചു, അ​പ​ക​ട​ങ്ങ​ളെ തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന് നേ​രി​ട്ടു. ആ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പ്ര​സ​ക്ത​മാ​യ​ത് അ​വ​രു​ടെ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു, അ​ല്ലാ​തെ അ​വ​രു​ടെ സ്വ​ത്വ​മാ​യി​രു​ന്നി​ല്ല.” ഇ​സ്മാ​യി​ൽ ബി​ഷ​പ്പി​നെ ര​ക്ഷി​ച്ച ഒ​രേ​യൊ​രു സം​ഭ​വം ഇ​ത​ല്ലെ​ന്നും പു​സ്ത​കം രേ​ഖ​പ്പെ​ടു​ത്തു​ന്നു. യൂ​ഹാ​നോ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​ക്കോ ബ​ർ​ണ​ബാ​സ് തി​രു​മേ​നി​ക്കോ ത​ങ്ങ​ളെ സേ​വി​ക്കു​ന്ന ആ​ളു​ടെ മ​തം ഒ​രി​ക്ക​ലും ഒ​രു പ്ര​ശ്ന​മാ​യി​രു​ന്നി​ല്ല. ബ​ർ​ണ​ബാ​സ് തി​രു​മേ​നി​യെ വി​മ​ർ​ശി​ച്ച വി​ശ്വാ​സി​ക​ൾ ഈ ​ക​ഥ അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ!

ഈ ​മ​നോ​ഭാ​വം സ​ഭാ നേ​താ​ക്ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്നി​രു​ന്നി​ല്ല. ബ​ജാ​ജ് ഓ​ട്ടോ​യു​ടെ സ്ഥാ​പ​ക​ൻ രാ​ഹു​ൽ ബ​ജാ​ജ് ബി​സി​ന​സ് മി​ക​വി​നൊ​പ്പം മൂ​ല്യ​ങ്ങ​ൾ​ക്കും പേ​രു​കേ​ട്ട വ്യ​ക്തി​യാ​യി​രു​ന്നു. അദ്ദേഹത്തിന്റെ​യും രൂ​പ ബ​ജാ​ജി​ന്റെ​യും മ​ക​ൻ രാ​ജീ​വ് ബ​ജാ​ജ് കു​ട്ടി​ക്കാ​ല​ത്തെ ഒ​രു ഓ​ർ​മ പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി: ഒ​രി​ക്ക​ൽ രാ​ജീ​വി​നും സ​ഹോ​ദ​ര​നും മും​ബൈ​യി​ൽ നി​ന്ന് പു​ണെ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി​വ​ന്നു. ത​ങ്ങ​ളു​ടെ കു​ടും​ബ ഡ്രൈ​വ​ർ സ​യ്യി​ദ് ഹു​സൈ​നെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ ആ ​ചു​മ​ത​ല ഏ​ൽ​പി​ച്ച​ത്. മു​ൻ​സീ​റ്റി​ലി​രു​ന്ന രാ​ജീ​വ് വ​ണ്ടി വേ​ഗം കൂ​ട്ടി ഓ​ടി​ക്കാ​ൻ ഹു​സൈ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ല്ല. വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഹു​സൈ​ൻ ശാ​ന്ത​നാ​യി പ​റ​ഞ്ഞു: “മോ​നേ, നി​ന​ക്ക് വേ​ണ​മെ​ങ്കി​ൽ റി​സ്ക് എ​ടു​ക്കാം. പ​ക്ഷേ നി​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​ന്റെ അ​ച്ഛ​ൻ എ​ന്നെ​യാ​ണ് ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് എ​നി​ക്ക് റി​സ്ക് എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല.”

ത​ന്റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഡ്രൈ​വ​റി​ലു​ള്ള പൂ​ർ​ണ വി​ശ്വാ​സ​ത്തെ അ​ടി​വ​ര​യി​ടാ​നാ​ണ് രാ​ജീ​വ് ബ​ജാ​ജ് ഈ ​സം​ഭ​വം പ​ങ്കു​വെ​ച്ച​ത്. അദ്ദേഹം പ​റ​ഞ്ഞ ഒ​രു വ​രി എ​ന്നും നി​ല​നി​ൽ​ക്കു​ന്ന​താ​ണ്: “അ​ന്ന​ത്തെ കാ​ല​ത്ത് വി​ശ്വാ​സ​ത്തി​ന് മ​ത​മി​ല്ലാ​യി​രു​ന്നു.”

ഇ​നി ന​മു​ക്ക് വ​ർ​ത്ത​മാ​ന​കാ​ല​ത്തേ​ക്ക് വ​രാം. ഡ​ൽ​ഹി​യി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന യു.​പി​യി​ൽ നി​ന്നു​ള്ള ഒ​രു മു​സ്‍ലിം യു​വാ​വു​മാ​യി ഈ​യി​ടെ സം​സാ​രി​ക്കാ​നി​ട​യാ​യി. സൗ​ദി​യി​ലെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ൽ വ​ന്ന് ഒ​രു കാ​ർ വാ​ങ്ങി ‘റാ​പ്പി​ഡോ’​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​യാ​ളാ​ണ്. ഞാ​ൻ വ​ണ്ടി ബു​ക്ക് ചെ​യ്ത​പ്പോ​ൾ അ​ദ്ദേ​ഹം എ​ന്നോ​ട് അ​സാ​ധാ​ര​ണ​മാ​യ ഒ​രു അ​ഭ്യ​ർ​ഥ​ന ന​ട​ത്തി. “ദ​യ​വാ​യി ഈ ​ട്രി​പ്പ് കാ​ൻ​സ​ൽ ചെ​യ്യ​രു​ത്” എ​ന്ന്. സാ​ധാ​ര​ണ, ഡ്രൈ​വ​ർ​മാ​രാ​ണ് സൗ​ക​ര്യ​പ്ര​ദ​മ​ല്ലെ​ങ്കി​ൽ ട്രി​പ്പു​ക​ൾ കാ​ൻ​സ​ൽ ചെ​യ്യാ​റ്. എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന ചോദ്യത്തിന് ല​ളി​ത​വും എ​ന്നാ​ൽ വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​യി​രു​ന്നു മ​റു​പ​ടി. “യാ​ത്ര​ക്കാ​ർ വ​ണ്ടി ബു​ക്ക് ചെ​യ്യു​മ്പോ​ൾ ഡ്രൈ​വ​റു​ടെ പേ​രും വ​ണ്ടി ന​മ്പ​റും മൊ​ബൈ​ൽ സ്ക്രീ​നി​ൽ തെ​ളി​യും. ത​ന്റെ മു​സ്‍ലിം പേ​ര് കാ​ണു​ന്ന മാ​ത്ര​യി​ൽ ചി​ല​ർ യാ​ത്ര റ​ദ്ദാ​ക്കും. ഓ​രോ ത​വ​ണ യാ​ത്ര​ക്കാ​ർ ട്രി​പ്പ് കാ​ൻ​സ​ൽ ചെ​യ്യു​മ്പോ​ഴും ക​മ്പ​നി എ​നി​ക്ക് പ​ത്തു​രൂ​പ പി​ഴ​യി​ടും. ആ​കെ കി​ട്ടു​ന്ന​ത് തു​ച്ഛ​മാ​യ വ​രു​മാ​ന​മാ​ണ്. എ​ന്റെ പേ​ര് കാ​ര​ണം മാ​ത്രം ഓ​രോ ദി​വ​സ​വും 40ഉം 50​ഉം രൂ​പ എ​നി​ക്ക് ന​ഷ്ട​പ്പെ​ടു​ന്നു”-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. ഇ​ത് കാ​ല​ത്തി​ന്റെ അ​ട​യാ​ള​മാ​ണ്. ഇ​സ്‌​ലാ​മോ​ഫോ​ബി​യ ഇ​പ്പോ​ൾ ര​ഹ​സ്യ​മ​ല്ല. അ​ത് പ​ര​സ്യ​മാ​യും അ​ഭി​മാ​ന​ത്തോ​ടെ​യും പ്ര​ക​ടി​പ്പി​ക്ക​പ്പെ​ടു​ന്നു. ഒ​രു മു​ഖ്യ​മ​ന്ത്രി ത​ന്നെ ‘മി​യാ’​ക്ക​ൾ​ക്ക് കു​റ​ഞ്ഞ കൂ​ലി ന​ൽ​കാ​ൻ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ, മു​ൻ​വി​ധി തെ​രു​വു​ക​ളി​ൽ നി​ന്ന് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നി​രി​ക്കു​ന്നു​വെ​ന്നാ​ണ​ർ​ഥം. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഴ​യ​കാ​ല​ത്തെ ഈ ​ക​ഥ​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടാ​കു​ന്ന​ത്. ഒ​രി​ക്ക​ൽ ഒ​രു മു​സ്‍ലിം, ക്രി​സ്ത്യ​ൻ ബി​ഷ​പ്പി​നെ ര​ക്ഷി​ക്കാ​ൻ ആ​ന​ക്കു മു​ന്നി​ൽ പ്ര​തി​രോ​ധ​മാ​യി നി​ന്നു. മ​റ്റൊ​രു മു​സ്‍ലിം ഡ്രൈ​വ​ർ യ​ജ​മാ​ന​ന്റെ മ​ക്ക​ളു​ടെ സു​ര​ക്ഷ​യോ​ർ​ത്ത് വേ​ഗ​ത കൂ​ട്ടാ​ൻ വി​സ​മ്മ​തി​ച്ചു. എ​ന്നാ​ൽ ഇ​ന്ന്, ഒ​രു മു​സ്‍ലിം ഡ്രൈ​വ​ർ​ക്ക് മൊ​ബൈ​ൽ സ്ക്രീ​നി​ൽ കാ​ണു​ന്ന പേ​ര് നോക്കി ത​ന്നെ വി​ല​യി​രു​ത്ത​രു​തേ​യെ​ന്ന് അ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്നു.

സ​മൂ​ഹ​ത്തി​ന് എ​ന്തോ ത​ക​രാ​ർ സം​ഭ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ന​മ്മ​ൾ പ​ല​പ്പോ​ഴും പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ, യാ​ഥാ​ർ​ഥ്യം അ​തി​നേ​ക്കാ​ൾ ക​ഠി​ന​മാ​ണ്. ചി​ല​തൊ​ക്കെ മ​നഃ​പൂ​ർ​വം വി​സ്മ​രി​ക്കാ​ൻ നാം ​പ​ഠി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ത്ത​രം ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് മു​ന്നി​ൽ ഇ​ന്ന് നി​ല​നി​ൽ​ക്കു​ന്ന മൗ​നം തെ​ളി​യി​ക്കു​ന്ന​ത്, ഇ​തി​ലൊ​ക്കെ എ​ന്ത് അ​സ്വാ​ഭാ​വി​ക​ത​യാ​ണ് ഉ​ള്ള​തെ​ന്ന് തി​രി​ച്ച​റി​യാ​ൻ​പോ​ലും ക​ഴി​യാ​ത്ത വി​ധം പ​ല​രും മാ​റി​യി​രി​ക്കു​ന്നു എ​ന്നാ​ണ്.

ajphilip@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiIslamophobiaK Karunakaranmadhyamam articlemarthoma sabhaIndia
News Summary - A time when faith had no religion
Next Story