Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനേരക്കുറികൾchevron_rightവീടിനരികിൽ ജയിൽ...

വീടിനരികിൽ ജയിൽ തുറക്കു​േമ്പാൾ

text_fields
bookmark_border
nuh jail
cancel
camera_alt

നൂഹ് ജയിൽ

ഇക്കഴിഞ്ഞയാഴ്​ച ഒരു പ്രമുഖ പത്രത്തി​ൽ കണ്ട വാർത്താ തലക്കെട്ട്​ ഇങ്ങനെയായിരുന്നു 'നാട്ടിൽ ജയിൽ തുറന്ന ആഹ്ലാദത്തിൽ നുഹ്​ നിവാസികൾ' - തലക്കെട്ട്​ കണ്ടാൽ എന്തു​ മണ്ടത്തമാണിതെന്ന്​ തോന്നിയാലും വാർത്തയുടെ വിശദാംശങ്ങളിലേക്ക്​ നീങ്ങു​േമ്പാൾ തലക്കെട്ടി​െൻറ സാംഗത്യം വ്യക്​തമാവും, ഗ്രാമവാസികളുടെ ആഹ്ലാദത്തി​െൻറ കാരണം ന്യായമാണെന്ന്​ നമുക്കും തോന്നിപ്പോകും.

'നീണ്ട കാലത്തെ ആവശ്യം അംഗീകരിക്കപ്പെട്ടതി​െൻറ ആഹ്ലാദത്തിലായിരുന്നു നുഹ്​ ഗ്രാമവാസികൾ. ഹരിയാനയിലെ ജംതാര ജമാൽഗഢ്​, നയി, പുൻഹാന എന്നിവിടങ്ങളിലെ മുപ്പതിനായിരത്തോളം വരുന്ന ജനങ്ങൾ ജില്ലയിൽ പുതുതായി സജ്ജമായ സൗകര്യത്തിൽ ആഹ്ലാദമറിയിച്ച്​ മധുരപലഹാരങ്ങൾ വിതരണം ചെയ്​തു. പുതുതായി തുറക്കപ്പെട്ടത്​ ഒരു സ്​കൂളോ ആശുപത്രിയോ ഒന്നുമല്ല മറിച്ച്,​ ഒരു ജയിലാണ്​. ഗ്രാമത്തിലെ ഒട്ടുമിക്ക വീടുകളിൽനിന്നുമുള്ള ചെറുപ്പക്കാരും ഫ​രീദാബാദിലെയോ, ഗുരുഗ്രാമിലെ ഭോന്ദ്​സി ജയിലിലോ ഒക്കെയായി പാർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ അയൽപ്രദേശത്ത്​ ജയിൽ തുറക്കപ്പെട്ടിരിക്കുന്നത്​ ഇന്നാട്ടുകാ​ർക്ക്​ ഒരു അനുഗ്രഹമായാണ്​ അനുഭവപ്പെടുന്നത്​. ''ദൂരെ നാടുകളിലെ ജയിലിൽ മക്കളെ കാണാൻ പോകാൻ ഒരുപാട്​ പണം ചെലവിടണമായിരുന്നു, ഇവിടെ അടുത്ത്​ ജയിൽ തുറന്നതോടെ മക്കളെ ഇനി എളുപ്പത്തിൽ ചെന്ന്​ കാണാം''-ജമാൽഗഢിലെ ആബിദാ നൂർ പറയുന്നു. ഭോന്ദ്​സി, ഫരീദാബാദ്​ ജയിലുകളിലെ തിരക്കും തിക്കുംമുട്ടും കുറയുമെന്ന ആശ്വാസത്തിലാണ്​ പൊലീസ്​ അധികൃതർ. ആ രണ്ടു​ ജയിലുകളിലെയും അന്തേവാസികളുടെ 40 ശതമാനവും നുഹിൽ നിന്നുള്ളവരാണ്​. ​3000 ആളുകളെ പാർപ്പിക്കാൻ ഇടമുള്ള ഭോന്ദ്​സി ജയിലിൽ 600 ഓളം പേരുണ്ട്​ അവിടത്തുകാർ. ഉറ്റവരെ ജയിലിൽ സന്ദർശിക്കണമെന്നുണ്ടെങ്കിൽ 60 കിലോമീറ്റർ യാത്ര ചെയ്യുകയും വേണം.

രാജ്യത്തെ പിന്നാക്കക്കാരിൽ പിന്നാക്കക്കാരായ മുസ്​ലിം ജനസമൂഹം താമസിക്കുന്ന നാടാണ്​ തലസ്​ഥാന നഗരിയായ ന്യൂഡൽഹിയിൽനിന്ന്​ അത്രയകലെയല്ലാതെ സ്​ഥിതിചെയ്യുന്ന മേവാത്​ മേഖല. ഇന്ത്യയുടെ മോചനത്തിനായുള്ള പോരാട്ടത്തിന്​ ജീവനും രക്​തവും നൽകിയവരാണ്​ അവിടത്തെ മേവ്​ ജനത. രാജ്യത്തോട്​ എത്രമാത്രം സ്​നേഹവും കൂറും പുലർത്തിയോ ബ്രിട്ടീഷുകാരിൽനിന്ന്​ അത്രതന്നെ കോപവും ക്രോധവും ഏറ്റുവാങ്ങി അവർ. ​െവള്ളക്കാരുടെ എതിർപ്പ്​ എത്രത്തോളമായിരുന്നുവെന്നുവെച്ചാൽ, സാധ്യമായ എല്ലാമേഖലയിലും മേവാത്തിനെ അവഗണിച്ച്​ ചവിട്ടിമാറ്റി നിർത്താൻ അവർ ശ്രദ്ധിച്ചിരുന്നു. ഇന്ത്യ വിഭജിക്കപ്പെട്ട വേളയിൽ മേവുകൾ പാകിസ്​താനിലേക്ക്​ പോകാൻ കൂട്ടാക്കിയില്ല, അവർക്കിഷ്​ടം പൂർവികർ ​രക്​തം നൽകി പുഷ്​കലമാക്കിയ മണ്ണിൽ ജീവിച്ച്​ ഇവിടത്തെ മണ്ണോടുചേരുവാനായിരുന്നു. രാജ്യസ്വാതന്ത്ര്യത്തിനു​വേണ്ടി ഇത്രയേറെ ത്യാഗങ്ങളനുഭവിച്ച മനുഷ്യരും അവരുടെ പിന്മുറക്കാരും സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടു​േമ്പാഴും പിന്നാക്കാവസ്​ഥയുടെ പടുകുഴിയിലാണ്ട്​ കിടക്കുന്നു. തീർത്തും ശോച്യമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, അപര്യാപ്​തമായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ. 1990കൾ മുതൽ മേവാത്തിലേക്ക്​ പലവുരു യാത്ര ചെയ്​തിട്ടുണ്ട്​ ഞാൻ. 18ാം നൂറ്റാണ്ടിലെ ജനതയെപ്പോലെയാണ്​ അവിടുള്ള മനുഷ്യർ കഴിഞ്ഞുപോരുന്നത്​.

ജനസംഖ്യയേക്കാളേ​െറ ജയിൽപുള്ളികളുണ്ടാവുന്നത്​

യശഃശരീരനായ ശുഭ്രദീപ്​ ചക്രവർത്തി സംവിധാനം ചെയ്​ത ആഫ്​റ്റർ ദ സ്​ട്രോം എന്ന ഡോക്യൂമെൻററി പറഞ്ഞു തരുന്നുണ്ട്​, നിരപരാധികളെ കേസുകളിൽപെടുത്തി ജയിലിനുള്ളിൽ കുരുക്കി ജീവിതം തകർക്കുന്ന രീതികൾ. കള്ളക്കേസിൽ കുടുക്കപ്പെട്ട്​ ജയിലിലായി ഒടുവിൽ നിരപരാധികളെന്നു​ കണ്ട്​ കോടതികൾ വിട്ടയച്ച മുഖ്​താർ അഹ്​മദ്​, മുഹമ്മദ്​ ഫസിലുദ്ദീൻ അഹ്​മദ്​, ഉമർ ഫാറൂഖ്​, മുഅതസിം ബില്ലാഹ്​, ഹാരിസ്​ അൻസാരി, മുഹമ്മദ്​ മുസറത്ത്​ ഹുസൈൻ, ശൈഖ്​ അബ്​ദുൽ കരീം എന്നീ ഏഴു​ ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ്​ ആ ലഘുചിത്രമെടുത്തിരിക്കുന്നത്​. ഇല്ലാക്കുറ്റങ്ങളുടെ പേരിൽ പിടികൂടപ്പെട്ട നൂറുകണക്കിന്​ മനുഷ്യരുണ്ടെന്നും അവരിൽ ഏഴുപേരെക്കുറിച്ചാണീ ചിത്രമെന്നും ശുഭ്രദീപ്​ എന്നോട്​ പറഞ്ഞിരുന്നു. ഈ മുസ്​ലിം ചെറുപ്പക്കാരെയെല്ലാം അറസ്​റ്റു ചെയ്​തോ, പിടിച്ചുകൊണ്ടോ പോകുന്നത്​ ഏതെങ്കിലും നിസ്സാര കുറ്റങ്ങളുടെ പേരിലാവും, ചിലപ്പോൾ കുറ്റംതന്നെ ഉണ്ടായെന്നും വരില്ല- വെറും സംശയത്തി​െൻറ പുറത്തും ഭയാന്തരീക്ഷം സൃഷ്​ടിക്കാനുമെല്ലാം പൊലീസ്​ ഇതു ചെയ്യാറുണ്ട്​. വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവന്ന നിരപരാധികളുടെ അടിസ്​ഥാന ജീവിത കാര്യങ്ങൾപോലും അന്വേഷിക്കാൻ ആരുമുണ്ടാവില്ലെന്നതിനാൽ കുറ്റക്കാരല്ലെന്ന്​ ബോധ്യമായി തിരിച്ചെത്തു​േമ്പാഴേക്ക്​ അവരുടെ ജീവിതം തകർന്ന്​ തരിപ്പണമായിട്ടുണ്ടാവും.

ആക്​ടിവിസ്​റ്റുകൾ ചൂണ്ടിക്കാട്ടുന്ന ഗുരുതരമായ ഒരു വിഷയമുണ്ട്​- ഒരു മുസ്​ലിമിനെ ​പൊലീസ്​ അറസ്​റ്റു ചെയ്യുന്ന ഘട്ടത്തിൽ തന്നെ മുൻവിധികളും ഏ​േങ്കാണിപ്പുകളും ആരംഭിക്കുന്നു. അവ​​രുടെ 'ഭീകരബന്ധങ്ങൾ', 'ദേശ​വിരുദ്ധ' നിലപാടുകൾ എന്നിവയെക്കുറിച്ചെല്ലാം വിവരങ്ങൾ പുറത്തുവരുന്നു. വിഷം മുറ്റിയ പ്രചാരണതന്ത്രങ്ങളും വളച്ചൊടിച്ച വ്യാഖ്യാനങ്ങളും കൂടിവരുന്നതോടെ സംഗതികൾ കൈവിട്ട അവസ്​ഥയിലെത്തുന്നു.

ഡോ. ജാവേദ്​ ജമീൽ കണക്കുകൾ നിരത്തി പറയുന്നു: ''കുറ്റവാളിയോ നിരപരാധിയോ ആയിക്കോ​ട്ടെ, ഇന്ത്യയിൽ മുസ്​ലിംകൾ അറസ്​റ്റ്​ ചെയ്യപ്പെട്ടാൽ, വിചാരണ തടവുകാരായി ജയിലിലടക്കപ്പെടാൻ സാധ്യത ഏറെയാണ്​. കുറ്റവാളികളെന്ന്​ കണ്ടെത്താനും വധശിക്ഷക്കോ ജീവപര്യന്തത്തിനോ​ വിധിക്കപ്പെടാനോ, വധശിക്ഷ നടപ്പാക്കപ്പെടാനോ സാധ്യത ഏറെയാണ്​. രാജ്യത്തെ ജനസംഖ്യയുടെ 14.2 ശതമാനം മാത്രമാണ്​ മുസ്​ലിം ജനസംഖ്യയെങ്കിലും രാജ്യത്ത്​ ജയിലിൽ കഴിയുന്ന മൊത്തം ആളുകളുടെ 26.4 ശതമാനവും അവരാണ്​.

എല്ലാവിധ പൊലീസ്​ പീഡന മുറകൾക്ക്​ ഇരയാവുന്നതും അവർ തന്നെ. തങ്ങളുടെ ഭാഗം പറയാൻ നല്ല വക്കീലന്മാരെ ഏർപ്പാടാക്കാനുള്ള സൗകര്യമില്ലാത്തതിനാൽ നല്ല മട്ടിലുള്ള വിചാരണ ലഭിക്കാനും സാധ്യത പരിമിതമാണ്​. വൻകിട ഭീകരാക്രമണക്കേസുകളുടെ കാര്യമെടുത്താലും ഇതൊരു വസ്​തുതയാണെന്ന്​ കാണാം. ചില ഭീകരാക്രമണ​ക്കേസുകളിലെ പ്രതികൾക്കെതിരെ അതിവേഗം നിയമം നടപ്പാക്കപ്പെടുന്നുണ്ട്​. എന്നാൽ, ബാബരി മസ്​ജിദ്​ ധ്വംസനം, ബോംബെ കലാപം, ഗുജറാത്ത്​ വംശഹത്യ തുടങ്ങിയ സംഭവങ്ങളുടെ ഉത്തരവാദികളെ നിയമത്തിനു​ മുന്നിൽ കൊണ്ടുവരുവാനും നീതി ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾ അത്തരത്തിലല്ല.''

തടവിലാക്ക​െപ്പട്ട നീതി എന്ന ശീർഷകത്തിൽ പ്രകാശനം ചെയ്യപ്പെട്ട ഡോ. ജാവേദി​െൻറ പുതിയ പുസ്​തകം (Justice Imprisoned-Yenepoya Publishers, Mangaluru) ലോകത്തി​െൻറ പല ഭാഗങ്ങളിൽ നടക്കുന്ന തടവറ കൊലപാതകങ്ങളും വധശിക്ഷകളും സംബന്ധിച്ചാണ്​ ചർച്ച ചെയ്യുന്നത്​. വധശിക്ഷക്കെതിരെ കാമ്പയിനുകൾ ഒരുപാട്​ നടക്കുന്നുവെങ്കിലും കോടതികൾ ശിക്ഷിക്കുന്നതിനു​ പകരം പൊലീസുകാർ തന്നെ ശിക്ഷ നടപ്പാക്കുന്ന സ്​ഥിതിയിലേക്ക്​ കാര്യങ്ങൾ ചെന്നെത്തുകയാണെന്ന്​ അദ്ദേഹം പറയുന്നു. വധശിക്ഷകൾ പ്രഖ്യാപിക്കുന്നത്​ ഭരണഘടനയിലധിഷ്​ഠിതമായ വാദങ്ങൾക്കൊടുവിലാണ്​. എന്നാൽ, പൊലീസ്​ ​േ​നരിട്ട്​ അവ നടപ്പാക്കുന്നത്​ മുൻവിധികളുടെയും ഊഹങ്ങളു​െടയും അടിസ്​ഥാനത്തിലാണ്​. കോടതികൾ വിധിക്കുന്ന വധശിക്ഷകളേക്കാൾ ​എത്രയോ മടങ്ങ്​ കൂടുതലാണ്​ ലോകമൊട്ടുക്ക്​ പൊലീസ്​ കസ്​റ്റഡികളിൽ നടക്കുന്ന കൊലപാതകങ്ങൾ. കൊലപാതകം മാത്രമല്ല, പീഡനങ്ങളാൾ കൊല്ലാക്കൊലകളും നടക്കുന്നുണ്ട്​ കസ്​റ്റഡികളിൽ. എന്നിരിക്കിലും പൊലീസുകാരുടെ കർമവീര്യത്തെയും അവരുടെ ജോലിഭാരത്തിലുമൂന്നി ഈ ​ആരോപണങ്ങൾ തള്ളിക്കളയാനാണ്​ രാഷ്​ട്രീയക്കാർക്ക്​ തിടുക്കം.

*****

രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിനുവേണ്ടി ഉയിരുനൽകിയ മേവാത്തിലെ ജനതയുടെ വൈഷമ്യങ്ങൾ നാം ഏവരേയും അലോസരപ്പെടുത്തേണ്ടതുണ്ട്​. അവരുടെ മുൻഗാമികൾ അനുഷ്​ഠിച്ച ത്യാഗങ്ങളുടെ ഫലമാണ്​ നാമിന്ന്​ ആസ്വദിക്കുന്ന, അനുഭവിക്കുന്ന, ധൂർത്തടിക്കുന്ന സ്വാതന്ത്ര്യം. ജയിലല്ല, സാമൂഹിക- സാമ്പത്തിക വികസനവും മികച്ച ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളുമാണ്​ അവർക്ക്​ ഉറപ്പാക്കേണ്ടത്​, അത്​ ആ മനുഷ്യർ നാമേവരെയും പോലെ അർഹിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mevathhumra quraishi
News Summary - When a prison opens near the house
Next Story