Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനേരക്കുറികൾchevron_rightബോളിവുഡി​െൻറ അർഥമുള്ള ...

ബോളിവുഡി​െൻറ അർഥമുള്ള മൗനം

text_fields
bookmark_border
ബോളിവുഡി​െൻറ അർഥമുള്ള മൗനം
cancel

പാട്ടുപാടി, നൃത്തം ചവിട്ടി യഥാർഥ കർഷകരെന്ന്​ തോന്നിപ്പിക്കും വിധത്തിൽ വെള്ളിത്തിരയിൽ കർഷക കഥാപാത്രങ്ങളെ അവതരിപ്പിച്ച എത്രയെത്ര നായികാ നായകന്മാരുണ്ട്​ നമുക്ക്​. കാർഷിക ജീവിതത്തി​​െൻറ തന്മയത്വമാർന്ന അവതരണത്തിലൂടെ അവർ പ്രേക്ഷകരുടെ മനസ്സിലേക്കും പാടത്തി​െൻറ പച്ചപ്പ്​ പറിച്ചുനട്ടു.

മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ കഥ പറഞ്ഞ ആ സിനിമകളെല്ലാം വൻ ഹിറ്റുകളുമായിരുന്നു. ഇനി ചോദിക്ക​ട്ടെ: ഇത്ര ജനപ്രിയരായ ഈ താരങ്ങൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ രണ്ടു വാക്കെങ്കിലും ഉരിയാടുന്നുണ്ടോ? നമ്മുടെ രാജ്യത്തെ കർഷകർ ​അതിദയനീയമായ അവസ്​ഥ അഭിമുഖീകരിക്കു​ന്നതു കണ്ട്​​ ഒരു താരമെങ്കിലും അവർക്കൊപ്പമാണെന്ന്​ അറിയിച്ച്​ ഐക്യദാർഢ്യവുമായി മുന്നോട്ടുവരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ? ഗ്രാമങ്ങളിലും വയലുകളിലും തകർത്തഭിനയിച്ച്​ കർഷകരുടെ കഥ പറഞ്ഞ്​ തങ്ങളുടെ സിനിമാഗ്രാഫ്​ ഉയർത്തിയവർക്ക്​ ഇങ്ങനെയും ഒരു ഉത്തരവാദിത്തമില്ലേ? ദിലിപ്​ കുമാറിനും മനോജ്​ കുമാറിനുമെല്ലാം പ്രായാധിക്യംകൊണ്ട്​ കർഷക സമരത്തിലേക്ക്​ ഇറങ്ങിച്ചെന്ന്​ പിന്തുണ അറിയിക്കാൻ കഴിയില്ലായിരിക്കാം. പക്ഷേ, അവരുടെ കുടുംബത്തിനും സഹകാരികൾക്കും തീർച്ചയായും സാധിക്കില്ലേ?

അതിലേറെ വിഷമിപ്പിക്കുന്ന കാര്യം ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളൊന്നും കർഷകർക്കായി മുന്നോട്ടുവന്ന്​ സംസാരിക്കാൻ തയാറായിട്ടില്ല എന്നാണ്​. അവർക്ക് സമയം കിട്ടാഞ്ഞിട്ടാണോ അതോ നാടു ഭരിക്കുന്ന രാഷ്​ട്രീയക്കാരുടെയും അവർ നിയന്ത്രിക്കുന്ന ഭരണകൂടത്തി​​െൻറയും പ്രതികരണം ഭയന്നാണോ?

2002ൽ ഗുജറാത്ത്​ വംശഹത്യ നടന്ന​പ്പോഴും സമാനമായിരുന്നു അവസ്ഥ. വംശഹത്യയുടെ രാഷ്​ട്രീയ ആസൂത്രകർക്കെതിരെ നമ്മിൽ പലരും മുന്നോട്ടുവന്നപ്പോഴും ബോളിവുഡ്​ നിരാശപ്പെടുത്തിയിരുന്നു. ആരുമേ വന്നില്ല എന്നല്ല, ചുരുക്കം ചിലർ അതിനുള്ള ആർജവം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ, ബോളിവുഡിലെ വമ്പൻ പേരുകൾ അക്കൂട്ടത്തിലില്ലായിരുന്നു. അവർ അതി​െൻറ കാരണവും തുറന്നുപറഞ്ഞിരുന്നു-വംശഹത്യ ഇരകളുടെയും അവരുടെ ബന്ധുക്കളുടെയു​െമല്ലാം അടുത്തു പോകുന്നതറിഞ്ഞാൽ ഞങ്ങൾ സർക്കാറി​​െൻറ കരിമ്പട്ടികയിൽപെടും, സിനിമകൾ വേട്ടയാ​ടപ്പെടും, ഭാവിതന്നെ നശിച്ചുപോകും. അതുതന്നെയാണ്​ യാഥാർഥ്യം, അതി ഭയാനകമാണ്​ അനന്തരഫലങ്ങൾ.

ഗുജറാത്ത്​ വംശഹത്യക്ക്​ 19 ആണ്ട്​ തികയു​േമ്പാഴും ഇരകൾ നീതിക്കായുള്ള കാത്തിരിപ്പിലാണ്​. ഗുജറാത്ത്​ എന്ന വാക്ക്​ കേൾക്കു​േമ്പാൾ തന്നെ മനസ്സിലെത്തുക ആട്ടിപ്പായിക്കപ്പെട്ട, തകർത്തെറിയപ്പെട്ട ഒരുപിടി മനുഷ്യരുടെ മുഖങ്ങളാണ്​.

സകിയ്യ ജാ​ഫരിയുടെ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു- ''നീതി തേടിയുള്ള പോരാട്ടം ഞാൻ തുടരും, ഹിന്ദുത്വ കലാപകാരികളാൽ കൊലചെയ്യപ്പെട്ട ഭർത്താവ്​ ഇഹ്​സാൻ ജാഫരി ജീവനറ്റുപോകുന്ന നിമിഷംവരെ ധീരതയോടെ പൊരുതിയതുപോലെ. എനിക്കുവേണ്ടി മാത്രമല്ല, 2002ൽ ഗുജറാത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ നൂറുകണക്കിന്​ മനുഷ്യർക്കുവേണ്ടി കൂടിയാണിത്.''​

ഒരു പേരിൽ പലതുമിരിക്കുന്നു

ബോളിവുഡ്​ കാതോർത്തിരിക്കുന്നത്​ ഒരു കുഞ്ഞി​​െൻറ പിറവി​ക്കാണ്​. സൂപ്പർ താരങ്ങളായ കരീന-സൈഫ്​ അലിഖാൻ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞി​​​െൻറ വരവ്​ കാത്ത്​.

കുട്ടിക്ക്​ എന്തു പേരാവും അവർ നൽകുക എന്നറിയാനാണ്​ ഏവർക്കും ആകാംക്ഷ. ആദ്യ കുഞ്ഞിന്​ തൈമൂർ എന്ന്​ നാമകരണം ചെയ്​തതി​െൻറ പേരിൽ പല കോണുകളിൽനിന്നും അവർ കേട്ട പഴികളും കുത്തുവാക്കുകളും ചീത്തവിളികളും എത്രമാത്രമായിരുന്നു.

തൈമൂർ എന്ന അധിനിവേശകനെക്കുറിച്ച്​ പറഞ്ഞവരാരും തൈമൂറി​െൻറ മറുപുറം പറഞ്ഞില്ല. 1398ൽ വടക്കേ ഇന്ത്യയിലേക്ക്​ തൈമൂറി​െൻറ വരവിനുപിന്നാലെ 1700 അതിവിദഗ്​ധരായ കൊത്തുപണിക്കാരും വാസ്​തുശിൽപികളും അലങ്കാര ചിത്രമെഴുത്തുകാരും ഗംഭീര കൈപ്പുണ്യമുള്ള 'വസാ' എന്നറിയപ്പെടുന്ന പാചകക്കാരുമാണ്​ സമർകന്ദിൽനിന്ന്​ കശ്​മീരിലേക്ക്​ കുടിയേറിയത്​. ഇപ്പോഴു​ം കശ്​മീരിലെ ഭൂരിഭാഗം വരുന്ന വസാ കുടുംബങ്ങളുടെ വേരുകൾ ചെന്നെത്തി നിൽക്കുന്നത്​ സമർകന്ദിലാണ്​.

കശ്​മീരിലെ പണ്ഡിറ്റുകൾക്കും മുസ്​ലിംകൾക്കുംവേണ്ടി വിരുന്നുകളുടെ വിരുന്ന്​ എന്ന്​ വിശേഷിപ്പിക്കാവുന്ന കശ്​മീരി വാസ്​വാൻ തയാറാക്കുന്നതും​ ഇവരാണ്​.

ശഹ്​രിയാറി​െൻറ ഓർമകൾ


കവിയും എഴുത്തുകാരനും ഗാനരചയിതാവുമായിരുന്ന ശഹ്​രിയാറി​െൻറ ഒമ്പതാം വിയോഗ വാർഷികമാണ്​ ഫെബ്രുവരി 13ന്​. അഖ്​ലാഖ്​ മുഹമ്മദ്​ ഖാൻ എന്ന ശഹ്​രിയാർ ഉർദു കവിതയിലെ അതികായരിലൊരാളായിരുന്നു.

മുസഫർ അലി സംവിധാനം ചെയ്​ത 'ഗമൻ' (1978), 'ഉംറാവ്​ ജാൻ' (1981) എന്നീ ചിത്രങ്ങളിലെ പാട്ടുകൾ മാത്രംമതി കൽപാന്തകാലം അദ്ദേഹം ഓർമിക്കപ്പെടാൻ. 1987ൽ സാഹിത്യ അക്കാദമി പുരസ്​കാരവും 2008ൽ ജ്ഞാനപീഠവും അദ്ദേഹത്തെ തേടിയെത്തി.

അലീഗഢ്​ മുസ്​ലിം സർവകലാശാല ഉർദു വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹം കവിസമ്മേളനങ്ങളിലെ തിളങ്ങുന്ന താരമായിരുന്നു. ഇതിനെല്ലാമുപരി അദ്ദേഹത്തി​​െൻറ നിരീക്ഷണപാടവവും രസികത്വവും ഏറെ പേരുകേട്ടതാണ്​. എനിക്കുമുണ്ട് വ്യക്തിപരമായ ചില അനുഭവങ്ങൾ.

ഞങ്ങളുടെ പിതാവി​െൻറ കുടുംബ പ്രദേശമായ യു.പിയിലെ ആവ്​ലായിൽ നിന്നാണ്​ അദ്ദേഹം. അലീഗഢിൽ പാർക്കുന്ന എ​െൻറ സഹോദരി ഹബീബയുമായും നല്ല അടുപ്പം. പക്ഷേ, ഇതെല്ലാം ഞാനറിയുന്നത്​ ഒരു പതിറ്റാണ്ടു​ മുമ്പ്​​ ഞങ്ങളുടെ ഒരു പൊതുസുഹൃത്ത്​ ഇത്​ ഹബീബയുടെ സഹോദരിയാണെന്നു​ പറഞ്ഞ്​ എന്നെ അദ്ദേഹത്തിന്​ പരിചയപ്പെടുത്തിയപ്പോഴാണ്​.

''താങ്കൾ... ഹബീബയുടെ സഹോദരിയോ?'' ശഹ്​രിയാറിന്​ വിശ്വാസം വരാത്തതുപോലെ.

''അതെ, ഹബീബ എ​​െൻറ ഇളയതാണ്.''

''പക്ഷേ, കണ്ടിട്ട്​ തോന്നുന്നില്ലല്ലോ, ശരിക്കും വ്യത്യസ്തം. അവരെ ശിരോവസ്​ത്രമൊക്കെ അണിഞ്ഞാണ്​ കാണാറ്...'' എ​​െൻറ കൈയില്ലാ കുപ്പായം കണ്ടിട്ട്​ അ​േദ്ദഹത്തിനത്​ സമ്മതിക്കാൻ പറ്റാത്തതു പോലെ.

''അതെ, ഞങ്ങൾ ശരിക്കും സഹോദരങ്ങളാണ്.''

''ഒരേ പിതാവി​ന്‍റെ മക്കൾ?''

''അതേയെന്നേ.''

''സത്യമായും ഒരേ പിതാവി​െൻറ​''?

ചോദ്യം പിന്നെയുമാവർത്തിച്ചപ്പോൾ മറുപടി പറയാതിരിക്കാനായില്ല:

''അങ്ങനെയാണ്​ അമ്മ ഞങ്ങളോട്​ പറഞ്ഞത്.''

ഈ മറുപടിക്കുശേഷം അതേക്കുറിച്ച്​ ചോദ്യമുണ്ടായില്ല. പകരം അതേച്ചൊല്ലി കുറെയേറെ നേരം ഞങ്ങൾ പൊട്ടിച്ചിരിച്ചു.

Show Full Article
TAGS:bollywood Farmers protest Saif ali khan 
Next Story