Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനേരക്കുറികൾchevron_rightആ ​ക​വി​ക​ളെ...

ആ ​ക​വി​ക​ളെ ഖ​ബ​റി​ലെ​ങ്കി​ലും വെ​റു​തെ വി​ടൂ

text_fields
bookmark_border
ആ ​ക​വി​ക​ളെ ഖ​ബ​റി​ലെ​ങ്കി​ലും വെ​റു​തെ വി​ടൂ
cancel
camera_alt

മ​ദ​ർ തെ​രേ​സ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യി​ൽനി​ന്ന്​ ഭാ​ര​ത്​ ര​ത്​​ന ബ​ഹു​മ​തി

ഏ​റ്റു​വാ​ങ്ങു​ന്നു   ചിത്രം: രഘുറായ്

സ​യ്യി​ദ്​ അ​ക്​​ബ​ർ ഹു​സൈ​ൻ എ​ന്ന ക​വി അ​ക്​​ബ​ർ അ​ല​ഹാ​ബാ​ദി മ​രിച്ചി​ട്ട്​ 100 വ​ർ​ഷം തി​ക​ഞ്ഞ സ​ന്ദ​ർ​ഭ​മാ​ണി​ത്. മതമൈത്രിയെക്കു​റി​ച്ച്, സ​മൂ​ഹ​ത്തി​ലെ അ​നാ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ച്​ ശ​ബ്​​ദി​ച്ച ക​വി​യു​ടെ മ​ര​ണ ശ​താ​ബ്​​ദി ആ​ച​ര​ണ​ത്തി​െ​ൻ​റ പേ​രി​ല​ല്ല അ​ദ്ദേ​ഹം ഇ​പ്പോ​ൾ ന​മ്മു​ടെ സ്​​മ​ര​ണ​ക​ളി​ലെ​ത്തി​യ​ത്​ എ​ന്ന​താ​ണ്​ സ​ങ്ക​ട​ക​ര​മാ​യ കാ​ര്യം. ക​വി​ക​ൾ​ക്കും മ​ഹാ​വ്യക്തി​ക​ൾ​ക്കും മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​ക​ൾ ന​ൽ​കു​ന്ന​ത്​ പ​തി​വാ​ണ്. മ​ര​ണശേ​ഷം വി​ശേ​ഷ നാ​മ​ങ്ങ​ളും ല​ഭി​ച്ചെ​ന്നു വ​രാം. എ​ന്നാ​ൽ, ജ​നി​ച്ചുവ​ള​ർ​ന്ന നാ​ടി​െ​ൻ​റ പേ​ര്​ മ​റ്റൊ​ന്നാ​ക്കി​യ​തി​നു പി​ന്നാ​ലെ ​അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പേ​രി​ലും തി​രു​ത്ത്​ വ​രു​ത്തു​ക എ​ന്ന​ത്, അ​തും മ​രി​ച്ച്​ 100 വ​ർ​ഷം പി​ന്നി​ട്ടശേ​ഷം, അ​തി​ക്ര​മം എ​ന്ന വാ​ക്കു​കൊ​ണ്ട​ല്ലാ​തെ വി​ശേ​ഷി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല.

ഉ​ത്ത​ർപ്ര​ദേ​ശ്​ ഹ​യ​ർ എ​ജുക്കേഷ​ൻ ക​മീ​ഷ​െ​ൻ​റ വെ​ബ്​​സൈ​റ്റി​ലാ​ണ്​ അ​ക്​​ബ​ർ അ​ല​ഹാ​ബാ​ദി​യു​ടെ പേ​ര്​ അ​ക്​​ബ​ർ പ്ര​യാ​ഗ്​​രാ​ജ്​ എ​ന്നാ​ക്കി തി​രു​ത്തി​യ​ത്. തേ​ജ്​ അ​ല​ഹാ​ബാ​ദി, റ​ഷീ​ദ്​ അ​ല​ഹാ​ബാ​ദി എ​ന്നീ ക​വി​ക​ൾ​ക്കു​മു​ണ്ടാ​യി സ​മാ​ന ദു​ര്യോ​ഗം. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട്​ അക്കാ​ദ​മീ​ഷ്യ​ന്മാ​രും സാ​മൂ​ഹി​ക-സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം ഒ​ച്ച​വെ​ച്ച​പ്പോ​ൾ ഒ​ന്നും ഞ​ങ്ങ​ള​റി​ഞ്ഞു ചെ​യ്​​ത​ത​ല്ല, ഹാ​ക്ക​ർ​മാ​രു​ടെ വേ​ല​യാ​ണ്​ എ​ന്നു​ പ​റ​ഞ്ഞ്​ കൈ​ക​ഴു​കി ഒ​ഴി​ഞ്ഞുമാ​റു​ന്നു അ​ധി​കൃ​ത​ർ. നാ​ടു​ക​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും പേ​രു​മാ​റ്റു​ന്ന​തി​ൽ യാ​തൊ​രു ത​ത്ത്വ​ദീ​ക്ഷ​യും പു​ല​ർ​ത്താ​ത്ത സ​ർ​ക്കാ​റി​െ​ൻ​റ അ​തേ മാ​ന​സി​കാ​വ​സ്​​ഥ​യാ​ണ്​ ഹാ​ക്ക​ർ​മാ​ർ​ക്കു​മെ​ന്ന്​ ക​രു​തി ആ​ശ്വ​സി​ക്ക​ലേ നി​വൃ​ത്തി​യു​ള്ളൂ.അ​ക്​​ബ​ർ അ​ല​ഹാ​ബാ​ദി


മ​ദ​ർ തെ​രേ​സ​യെ ഭ​യ​ക്കു​ന്ന​താ​ര്​?

ജീ​വി​ത​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യ വ്യ​ക്തി​ക​ളെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച വേ​ള​യി​ൽ ഖു​ശ്​​വ​ന്ത് ​​സിങ്ങി​െ​ൻ​റ ഉ​ത്ത​രം ക്ഷ​ണ​വേ​ഗ​ത്തി​ലാ​യി​രു​ന്നു.

''ര​ണ്ടേ ര​ണ്ടു​പേ​രേ​യു​ള്ളൂ- മ​ഹാ​ത്മ ഗാ​ന്ധി​യും മ​ദ​ർ തെ​രേ​സ​യും മാ​ത്രം.

ക​സൗ​ലി​യി​ലെ വീ​ട്ടി​ലെ മു​റി​യി​ൽ ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ തൂ​ക്കി​യി​ടു​ന്നു. ന്യൂ​യോ​ർ​ക്​ ടൈം​സി​ൽ മ​ദ​റി​നെ​ക്കു​റി​ച്ച്​ ഒ​രു ചെ​റു​കു​റി​പ്പെ​ഴു​തി​യി​രു​ന്നു, ഇ​ല​സ്​​ട്രേ​റ്റ​ഡ്​ വീ​ക്ക്​​ലി ഓ​ഫ്​ ഇ​ന്ത്യ എ​ഡി​റ്റ്​ ചെ​യ്യ​വെ ഒ​രി​ക്ക​ൽ മു​ഖ​ചി​ത്ര​മാ​യും ന​ൽ​കി. അ​തി​ന്​ അ​വ​ർ അ​യ​ച്ച ന​ന്ദിസ​ന്ദേ​ശ​വും വെ​ള്ളി​യു​ടെ ഫ്രെ​യി​മി​ട്ട്​ വീ​ടി​െ​ൻ​റ ചു​മ​രി​ൽ പ​തി​ച്ചു​വെ​ച്ചി​രു​ന്നു.''

മ​ദ​ർ തെ​രേ​സ​ക്കൊ​പ്പം ക​ൽ​ക്ക​ത്ത​യി​ൽ ചെ​ല​വി​ട്ട മൂ​ന്നു ദി​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഓ​ർ​ത്തുപ​റ​ഞ്ഞു.

തി​ര​ക്കേ​റി​യ തെ​രു​വു​ക​ളി​ലൂ​ടെ ഞ​ങ്ങ​ൾ ന​ട​ന്നു, ട്രാ​മു​ക​ൾ ക​യ​റി വി​വി​ധ ആ​ശു​പ​ത്രി​ക​ളും ശി​ശു​പ​രി​പാ​ല​നകേ​ന്ദ്ര​ങ്ങ​ളും മ​ര​ണം കാ​ത്തു​കി​ട​ക്കു​ന്ന​വ​ർ​ക്കാ​യൊ​രു​ക്കി​യ പ​രി​ച​ര​ണകേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. ഇ​പ്പോ​ഴു​മോ​ർ​ക്കു​ന്നു. മ​ര​ണാ​സ​ന്ന​നാ​യ ഒ​രു മ​നു​ഷ്യ​ന​രി​കി​ലേ​ക്ക്​ കു​മ്പി​ട്ടുനി​ന്ന്​ അ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കു​ക​യും ഭോ​ഗോ​ബ​ൻ അ​ച്ചേ​ൻ (വി​ഷ​മി​ക്കേ​ണ്ട, ​ൈദ​വം ന​മു​ക്കൊ​പ്പ​മു​ണ്ട്) എ​ന്ന്​ പ​റ​ഞ്ഞാ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന മ​ദ​ർ തെ​രേ​സ​യെ.

ഞാ​ന​ന്ന്​ ഖു​ശ്​​വ​ന്തു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം ന്യൂ​യോ​ർ​ക്​ ​ൈ​ടം​സി​നുവേ​ണ്ടി മ​ദ​ർ​​ തെ​രേ​സ​യു​ടെ ​ജീ​വി​ത​രേ​ഖ തയാ​റാ​ക്കി ന​ൽ​കി​യി​ട്ട്​ ഏ​താ​ണ്ട്​ മൂ​ന്ന​ു​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ടി​രു​ന്നു. പ​ക്ഷേ, ഒ​ട്ടും മ​ങ്ങാ​ത്തവി​ധം അ​തുസം​ബ​ന്ധി​ച്ച അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​​െ​ൻ​റ ഉ​ള്ളി​ൽ ചേ​ർ​ന്നുകി​ട​ന്നി​രു​ന്നു. മ​ദ​റി​നെ കാ​ണാ​ൻ പോ​കുംമുമ്പ്​​ അ​വ​രെ​ക്കു​റി​ച്ച്​ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ൻ മാ​ൽ​കം മ​ഗ്ഗ​റി​ജ്​ ​ എ​ഴു​തി​യ സം​തി​ങ്​ ബ്യൂ​ട്ടി​​ഫു​ൾ ഫോ​ർ ഗോ​ഡ്​ വാ​യി​ച്ചി​രു​ന്നു. കത്തോ​ലി​ക്ക വി​​ശ്വാ​സ​ത്തി​ലേ​ക്ക്​ ആ​യി​ടെ മാ​ത്രം പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട മാ​ൽ​കം അ​ത്ഭു​തപ്ര​വൃ​ത്തി​ക​ളി​ൽ വ​ലി​യ വി​ശ്വാ​സ​വും വെ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്നു.

മ​ദ​റി​നെ​ക്കു​റി​ച്ച്​ ബി.​ബി.​സി​ക്കുവേ​ണ്ടി സി​നി​മ​യെ​ടു​ക്കാ​ൻ പോ​യ വേ​ള​യി​ൽ കാ​ലി​ഘ​ട്ട്​ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത്​ മ​ര​ണാ​സ​ന്ന​രാ​യ അ​ഗ​തി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മ​ൽ ഹൃ​ദ​യ്​ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ്​ അ​വ​ർ ആ​ദ്യം ചെ​ന്ന​ത്. കെ​ട്ടി​ട​ത്തി​ന​ക​ത്ത്​ അ​വ​ർ ചി​ത്രീ​ക​ര​ണം ന​ട​ത്ത​വെ വെ​ളി​ച്ച​ക്കു​റ​വ്​ അ​നു​ഭ​വ​പ്പെ​ട്ടു. അ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഷോ​ട്ടു​ക​ൾ പ​ക​ർ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു കാ​മ​റ കൈ​കാ​ര്യംചെ​യ്​​തി​രു​ന്ന​വ​രു​ടെ ആ​വ​ലാ​തി. എ​ന്നാ​ൽ, ഫി​ലിം ഡെ​വ​ല​പ്​​ചെ​യ്​​ത വേ​ള​യി​ൽ കെ​ട്ടി​ട​ത്തി​ന​ക​ത്തുനി​ന്നെ​ടു​ത്ത ഷോ​ട്ടു​ക​ൾ സൂ​ര്യവെ​ളി​ച്ച​ത്തി​ൽ പ​ക​ർ​ത്തി​യ​തു ക​ണ​ക്കെ തി​ള​ക്ക​വും വ്യ​ക്ത​ത​യു​മു​ള്ള​താ​യി​രു​ന്നു​വെ​ന്ന്​ ആ ​പു​സ്​​ത​ക​ത്തി​ലു​ണ്ട്.

ആ ​അ​നു​ഭ​വം ശ​രിത​ന്നെ​യോ എ​ന്ന്​ ഞാ​ൻ മ​ദ​റി​നോ​ട്​ ചോ​ദി​ച്ചു- തീ​ർ​ച്ച​യാ​യു​മ​തേ​യെ​ന്നും എ​ല്ലാ​യ്​​പ്പോ​ഴും അ​ത്ത​രം കാ​ര്യ​ങ്ങ​ളു​ണ്ടാ​വാ​റു​ണ്ടെ​ന്നും പ​റ​ഞ്ഞ അ​വ​ർ അ​തി​നെ വി​ശ​ദീ​ക​രി​ച്ച​ത്​- ഓ​രോ ദി​വ​സ​വും ഓ​രോ മ​ണി​ക്കൂ​റി​ലും ഒാ​രോ നി​മി​ഷ​ത്തി​ലും ദൈ​വം ന​മു​ക്കോ​രോ​രു​ത്ത​ർ​ക്കുംവേ​ണ്ടി അ​ത്ഭു​ത​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്​ എ​ന്നാ​യി​രു​ന്നു. ത​െ​ൻ​റ സം​ഘ​ട​ന അ​ത്ര​യൊ​ന്നും അ​റി​യ​പ്പെ​ടാ​ഞ്ഞ കാ​ല​ത്ത്​ പ​ണ​ത്തി​നും ന​ല്ല പ​രി​മി​തി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​തൊ​രു പ്ര​ശ്​​ന​മാ​യി ഒ​രി​ക്ക​ലും ഭ​വി​ച്ചി​ല്ല. ​ൈദ​വം ത​െ​ൻ​റ ജ​ന​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ത്തി​ലെ​ല്ലാം സ​ഹാ​യി​ച്ചുകൊ​ണ്ടി​രു​ന്നു. ചേ​രി​പ്ര​ദേ​ശ​ത്ത്​ ആ​ദ്യ സ്​​കൂ​ൾ തു​റ​ക്കു​േ​മ്പാ​ൾ അ​ഞ്ചു രൂ​പ​യി​ൽ കൂ​ടു​ത​ൽ കൈ​യി​ലി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ്​ മ​ദ​ർ പ​റ​ഞ്ഞ​ത്. പ​ക്ഷേ, പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​റി​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​നം ആ​വ​ശ്യാ​നു​സ​ര​ണം സ​ഹാ​യ​ങ്ങ​ളും എ​ത്തി​ച്ചു.

എ​ന്നെ അ​വ​ർ കൊ​ണ്ടു​പോ​യ​ത്​ നി​ർ​മ​ൽ ഹൃ​ദ​യിലേ​ക്കാ​ണ്. 1952ലാ​ണ്​ ക​ൽ​ക്ക​ത്ത ന​ഗ​ര​സ​ഭ ആ ​കെ​ട്ടി​ടം അ​വ​ർ​ക്ക്​ ന​ൽ​കു​ന്ന​ത്. യാ​ഥാ​സ്​​ഥി​തി​ക ഹി​ന്ദു​ക്ക​ൾ അ​തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ ആ​രം​ഭി​ച്ചു. കാ​ളി ക്ഷേ​ത്ര​ത്തി​ലെ 400 ബ്രാ​ഹ്​​മ​ണ പു​രോ​ഹി​ത​രാ​ണ്​ പ്ര​തി​ഷേ​ധപ്ര​ക​ട​ന​വു​മാ​യി എ​ത്തി​യ​ത്. അ​വ​ർ​ക്ക​ടു​ത്ത്​ ചെ​ന്ന്​ മ​ദ​ർ പ​റ​ഞ്ഞു- നി​ങ്ങ​ൾ​ക്ക്​ വേ​ണ​മെ​ങ്കി​ൽ എ​ന്നെ കൊ​ന്നോ​ളൂ, പ​ക്ഷേ അ​ന്തേ​വാ​സി​ക​ളെ പ്ര​യാ​സ​പ്പെ​ടു​ത്ത​രു​ത്, സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ മ​ര​ണ​മെ​ങ്കി​ലും അ​വ​ർ​ക്ക്​ കി​ട്ടി​ക്കോ​​ട്ടെ. അ​ത്​ കേ​ട്ട​തും പ്ര​തി​ഷേ​ധ​ക്കാ​ർ നി​ശ്ശ​ബ്​​ദ​രാ​യി. പു​രോ​ഹി​ത​രി​ൽ ഒ​രാ​ൾ​ക്ക്​ മ​നസ്സു​മാ​റ്റ​മു​ണ്ടാ​യി. അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യ ക്ഷ​യ​രോ​ഗ​ത്തി​െ​ൻ​റ പി​ടി​യി​ലാ​യി​രു​ന്നു. മ​ര​ണംവ​രെ​യും ക​ന്യാ​സ്​​ത്രീ​ക​ൾ അ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കു​ക​യും ചെ​യ്​​തു. പി​ന്നീ​ടൊ​രി​ക്ക​ൽ ഒ​രു പു​രോ​ഹി​ത​ൻ ക​ട​ന്നുവ​ന്ന്​ കാ​ൽ​ക്ക​ൽ പ്ര​ണ​മി​ച്ചു പ​റ​ഞ്ഞു- ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ഞാ​ൻ ക്ഷേ​ത്ര​ത്തി​ൽ കാ​ളി മാ​താ​വി​ന്​ പൂ​ജ​ക​ൾ ചെ​യ്​​തു, ഇ​പ്പോ​ഴി​താ എ​െ​ൻ​റ മു​ന്നി​ൽ ദേ​വ​ത നി​ൽ​ക്കു​ന്നു​വെ​ന്ന്.

മ​ട​ക്ക​യാ​ത്ര​യി​ൽ ഡം​ഡം വി​മാ​ന​ത്താ​വ​ളം വ​രെ മ​ദ​ർ അ​നു​ഗ​മി​ച്ചു. യാ​ത്ര പ​റ​യാ​ൻ നേ​രം ഇ​നി​യെ​ന്തെ​ങ്കി​ലും ചോ​ദി​ക്കാ​നു​ണ്ടോ എ​ന്ന മ​ട്ടി​ൽ നി​ന്നു. അ​ഴു​കി​യ വ്ര​ണ​ങ്ങ​ളും കു​ഷ്​​ഠരോ​ഗ​വും ബാ​ധി​ച്ച ആ​ളു​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​നെ​യും കോ​ള​റ​യും അ​തി​സാ​ര​വും വ​ന്ന്​ കി​ട​ക്കു​ന്ന മ​നു​ഷ്യ​രെ പ​രി​ച​രി​ക്കു​ന്ന​തി​െ​ൻ​റ​യും അ​നു​ഭ​വം ചോ​ദി​ച്ചു- ഒാ​രോ മ​നു​ഷ്യ​നി​ലും താ​ൻ യേ​ശു​വി​നെ കാ​ണു​ന്നു​വെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

മ​ദ​ർ തെ​രേ​സ​യു​ടെ കാ​ല​ശേ​ഷ​വും അ​വ​രു​ടെ മി​ഷ​ന​റീ​സ്​ ഓ​ഫ്​ ചാ​രി​റ്റി ബ​ഹു​മു​ഖ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നുവ​രു​ക​യാ​യി​രു​ന്നു.​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന്​ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ന്​ അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന ലൈ​സ​ൻ​സ്​ പു​തു​ക്കാ​നാ​വി​ല്ല എ​ന്ന്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്നു ഇ​പ്പോ​ൾ. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ദേ​ശ സം​ഭാ​വ​ന ത​ട​യു​ന്ന ആ​ദ്യ സം​ഘ​ട​ന​യ​ല്ല മി​ഷന​റീ​സ്​ ഓ​ഫ്​ ചാ​രി​റ്റി, അ​വ​സാ​ന​ത്തേ​തു​മാ​കാ​ൻ ഇ​ട​യി​ല്ല. എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സേ​വ​നംചെ​യ്യു​ന്ന, അ​വ​രു​ടെ സാ​മൂ​ഹി​ക​വും നി​യ​മ​പ​ര​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ള്ളു​ന്ന സം​ഘ​ട​ന​ക​ളാ​ണ്​ ഇ​ത്ത​ര​ത്തി​ൽ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും എ​ന്ന്​ പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല.അ​ല​ഹബാ​ദ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​െ​ൻ​റ പേ​രി​നു മേ​ൽ പ്ര​യാ​ഗ്​ രാ​ജ്​ എ​ന്ന ബാ​ന​ർ വ​ലി​ച്ചുകെ​ട്ടു​ന്ന ഹി​ന്ദു​ത്വ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ  ചി​​ത്രം: പി.​ടി.​ഐ


റു​വാ​ണ്ട​യി​ൽനി​ന്ന്​ ഹ​രി​ദ്വാ​റി​ലേ​ക്കു​ള്ള ദൂ​രം

ഹോ​ട്ട​ൽ റു​വാ​ണ്ട​യെ​ന്ന സി​നി​മ ഇ​നി​യും ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ ഒ​ന്നു ക​ണ്ടുനോ​ക്ക​ണം. അ​പ​ര​വ​ത്​​ക​ര​ണം വ​ഴി വ്യാ​പി​ക്കു​ന്ന വെ​റു​പ്പ്​ സൃ​ഷ്​​ടി​ക്കു​ന്ന കു​ഴ​പ്പ​ങ്ങ​ളും പി​ന്നീ​ട​ത്​ ചെ​റു​തും വ​ലു​തും അ​ധി​കാ​ര​മു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ശ​ക്ത​രും ദു​ർ​ബ​ല​രു​മാ​യ പൗ​ര​ജ​ന​ങ്ങ​ളെ എ​പ്ര​കാ​രം ന​ശി​പ്പി​ക്കു​ന്നു​വെ​ന്നും വ​ര​ച്ചുകാ​ണു​ന്നു​ണ്ട്​ ആ ​സി​നി​മ​യി​ൽ. അ​ത്ത​ര​മൊ​രു കെ​ണി​യി​ലേ​ക്ക്​ വ​ഴു​തിവീ​ഴാ​തി​രി​ക്കു​ക എ​ന്ന​ത്​​ സ​മാ​ധാ​ന​വും സ്വൈ​രജീ​വി​ത​വും കാം​ക്ഷി​ക്കു​ന്ന ഒാ​രോ രാ​ജ്യ​ക്കാ​ർ​ക്കും പ​ര​മ​പ്ര​ധാ​ന​മാ​ണ്.

ഹി​ന്ദു​ത്വ​ർ ഹ​രി​ദ്വാ​റിൽ ഒ​ത്തു​കൂ​ടി ന​ട​ത്തി​യ വി​ദ്വേ​ഷ ഭാ​ഷ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഹോ​ട്ട​ൽ റു​വാ​ണ്ട ഓ​ർ​മ​യി​ലെ​ത്തു​ന്ന​ത്. ആ ​സ​മ്മേ​ള​ന​ത്തി​ലെ പ്ര​സം​ഗ​രൂ​പ​ത്തി​ൽ പു​റ​ത്തു​വ​ന്ന ചോ​ര​ക്ക​ലി​പൂ​ണ്ട ഭീ​ഷ​ണി​ക​ൾ മാ​ത്ര​മ​ല്ല, അ​തി​നെ​തി​രെ ഭ​ര​ണ​കൂ​ടം പു​ല​ർ​ത്തു​ന്ന നി​ശ്ശബ്​​ദ​തകൂ​ടി​യാ​ണ്​ ന​മ്മു​ടെ ഞെ​ട്ട​ലി​െ​ൻ​റ ആ​ഘാ​തം കൂ​ട്ടു​ന്ന​ത്. ആ ​വി​ഖ്യാ​ത​മാ​യ മു​ത​ല​ക്ക​ണ്ണീ​ർപോ​ലും ഇ​ക്കു​റി പൊ​ഴി​ഞ്ഞി​ട്ടി​ല്ല, ഇ​നി അ​താ​രും പ്ര​തീ​ക്ഷി​ക്കു​ന്നു​മി​ല്ല.

ഫാ​ഷി​സം അ​തി​വേ​ഗം പ​ട​ർ​ന്നുപി​ടി​ക്കു​ന്ന കാ​ല​ത്ത്​ ഏ​തൊ​രാ​ളും ഏ​തു നി​മി​ഷ​വും ഉ​ന്നം​വെ​ക്ക​പ്പെ​​ട്ടേ​ക്കാം.​ സ്​​ഥി​തി​ഗ​തി​ക​ൾ അ​ത്യ​ന്തം നി​രാ​ശാ​ഭ​രി​ത​മാ​യി​ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വ​ർ​ഗീ​യശ​ക്തിക​ളും മു​ൻ​വി​ധി​യോ​ടെ, പ​ക്ഷ​പാ​തി​ത്വ​ത്തോ​ടെ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ര​ണ​കൂ​ട​വും ചേ​ർ​ന്ന്​ ശ്വാ​സം​മു​ട്ടി​ക്കു​ന്ന വേ​ള​യി​ലും 2022​െൻ​റ പു​തു​വ​ർ​ഷ​പ്പു​ല​രി കാ​ണാ​ൻ ന​മ്മ​ൾ ബാ​ക്കി​യു​ണ്ട്​ എ​ന്ന​തുത​ന്നെ പോ​രാ​ട്ട​ത്തി​െ​ൻ​റ പു​തു​പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ ശ​ക്തിപ​ക​രു​ക​യും ചെ​യ്യു​ന്നു.


Show Full Article
TAGS:mother teresaharidwarname changeUttar Pradesh
News Summary - free Those poets in the graveyard
Next Story