Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനീതിയുടെ വിതാനങ്ങൾchevron_rightസുപ്രീംകോടതിയുടെ...

സുപ്രീംകോടതിയുടെ സമീപനം: പ്രതീക്ഷകളും ഉത്​കണ്​ഠകളും

text_fields
bookmark_border
സുപ്രീംകോടതിയുടെ സമീപനം: പ്രതീക്ഷകളും ഉത്​കണ്​ഠകളും
cancel
camera_alt

ജസ്​റ്റിസ്​ കെ.എസ്​. പുട്ടസ്വാമി, ശ്രേയ സിംഘാൾ

പെഗസസ്​ ഫോൺ ചോർത്തൽ ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി ഉടനെ പരിഗണിക്കാനിരിക്കുന്നു. അതിനിടെ, രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124-എ എന്ന വകുപ്പി​െൻറ ഭരണഘടനാസാധുത ചോദ്യംചെയ്​തുകൊണ്ടുള്ള ചില ഹരജികളിലും സുപ്രീംകോടതി കേന്ദ്രത്തിെൻറ നിലപാട്​ തേടി. ഹരജികളിലൊന്ന്​ പരിഗണിക്കവേ, ഗാന്ധിജിയെയും തിലകനെയുംപോലെയുള്ള മഹാന്മാരായ നേതാക്കൾക്കെതിരെ ബ്രിട്ടീഷുകാർ ഉപയോഗിച്ച ഈ വ്യവസ്​ഥ ഇനിയും തുട​േരണ്ടതുണ്ടോ എന്ന്​ ചീഫ്​ ജസ്​​റ്റിസ് രമണ ചോദിക്കുകയുണ്ടായി. ചീഫ്​ ജസ്​റ്റിസി​െൻറ ഈ വാക്കാലുള്ള ചോദ്യത്തിന്​ വലിയ വാർത്താപ്രാധാന്യമാണ്​ ലഭിച്ചത്​. സുപ്രീംകോടതി വ്യക്തിസ്വാതന്ത്ര്യത്തിെൻറയും അന്തസ്സി​െൻറയും പ്രശ്​നങ്ങൾ ഗൗരവത്തിലെടുക്കുന്നതിെൻറ സൂചനകളായി പലരും അതിനെ കണ്ടു. സമീപകാലത്തായി, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം എന്ന യു.എ.പി.എയിലെ ചില ഭേദഗതികളുടെ ഭരണഘടനാസാധുത പരിശോധിക്കാൻ ആവശ്യപ്പെട്ട ഹരജിയിലും സുപ്രീംകോടതി നോട്ടീസയക്കുകയുണ്ടായി.

കേന്ദ്രത്തിെൻറ വാക്​സിൻ നയത്തിെൻറ ഭരണഘടനാവിരുദ്ധതയും ജനവിരുദ്ധതയും ചൂണ്ടിക്കാണിച്ച്​​ ജസ്​റ്റിസ്​ ചന്ദ്രചൂഡ്​​ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്​ കഴിഞ്ഞ മേയ്​ 31ന്​ പുറപ്പെടുവിച്ച ഉത്തരവ്​ കോടതിയുടെ സമീപനത്തിലുണ്ടായ ആശ്വാസകരമായ വ്യതിയാനത്തെ സൂചിപ്പിക്കുന്നതായിരുന്നു. ഗംഗാനദിയിൽ കോവിഡ്​ രോഗികളുടെ ശവശരീരങ്ങൾ ഒഴുകിനടന്ന കാലത്ത്​, ഓക്​സിജൻ ലഭിക്കാതെ ​േരാഗികൾ ആശു​പത്രിയിലും പുറത്തും മരിച്ച സന്ദർഭത്തിൽ, 21ാം അനുച്ഛേദം ഉറപ്പുനൽകിയ, അന്തസ്സോടെ ജീവിക്കാനുള്ള അവകാ​ശത്തെക്കുറിച്ച്​ സുപ്രീംകോടതി സൂചിപ്പിച്ചു. അങ്ങനെ ചെയ്​തില്ലായിരുന്നുവെങ്കിൽ, അന്യഥാ ഹതാശരായ ജനങ്ങൾ മാനസികമായിപ്പോലും തകർന്നുപോയേനെ. 'എല്ലാവർക്കും സൗജന്യ വാക്​സിൻ' എന്ന്​ പ്രധാനമന്ത്രി കഴിഞ്ഞ ജൂൺ മാസം ഏഴിന്​ പ്രഖ്യാപിക്കുകയുണ്ടായി. ഇങ്ങനെ പ്രധാനമന്ത്രിക്ക്​ വാഗ്​ദാനം ചെയ്യേണ്ടിവന്നത്​ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണെന്ന്​ മനു സെബാസ്​റ്റ്യൻ എഴുതിയത്​ തികച്ചും ശരിയാണ്​ (ലൈവ്​ ലോ, 7 ജൂൺ 2021). അ​തെത്രകണ്ട്​ നടപ്പായെന്നത്​ മറ്റൊരു ചോദ്യം.

പരമോന്നത നീതിപീഠത്തിൽ വലിയ മാറ്റങ്ങളുടെ ഘട്ടം ആരംഭിച്ചുവോ? ചീഫ്​ ജസ്​റ്റിസ്​ രമണ സ്​ഥാനമേറ്റെടുത്തശേഷം കോടതി ജനങ്ങളുടെ വിഷയങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഏറ്റെടുത്തുതുടങ്ങി എന്ന പൊതുവികാരം ഉണ്ടായിട്ടുണ്ടോ? നോട്ടുനിരോധനം മുതൽ കശ്​മീരും ഇലക്​ടറൽ ബോണ്ടും സാമ്പത്തിക സംവരണവും മനുഷ്യാവകാശ പ്രവർത്തകരുടെ കാരാഗൃഹവാസവും വരെയുള്ള വിവിധ വിഷയങ്ങളിൽ കാണിച്ച ഉദാസീനഭാവത്തിൽനിന്നു മാറി, ഭരണഘടനാദത്തമായ മൗലികാവകാശങ്ങളെക്കുറിച്ച്​ സർക്കാറി​െൻറ മുഖത്തുനോക്കി സംസാരിക്കുന്ന സുപ്രീംകോടതിയെയല്ലേ നാമിപ്പോൾ കാണുന്നത്​? ഇത്തരം ചോദ്യങ്ങളും പ്രതീക്ഷകളും വ്യാപകമാണ്​.

അടിയന്തരാവസ്​ഥക്കാലത്തെ പ്രതിച്ഛായ നഷ്​ടം നികത്താനും സ്​ഥാപനമെന്ന നിലയിലുള്ള മതിപ്പ്​ വീണ്ടെടുക്കാനും എൺപതുകളിലും തൊണ്ണൂറുകളിലും സുപ്രീം​േകാടതിതന്നെ പരിശ്രമിച്ചു എന്ന്​ ചിന്തിക്കുന്നവരുണ്ട്​. പൊതുതാൽപര്യ വ്യവഹാരമെന്ന പ്രസ്​ഥാനത്തിന്​ ഇന്ത്യൻ സുപ്രീംകോടതി ഇക്കാലയളവിൽ നൽകിയ പ്രാധാന്യംതന്നെ ഈ പ്രവണതയുടെ തെളിവാണെന്ന്​ വാദിക്കുന്നവരും ഉണ്ട്​. ഏതായാലും, ഭരണഘടനാപരമായ ധർമം നിർവഹിക്കുന്നതിൽ നമ്മുടെ സ്​ഥാപനങ്ങൾ പരാജയപ്പെടു​േമ്പാൾ അക്കാര്യം ചൂണ്ടിക്കാണിക്കാനും തെറ്റുകൾ തിരുത്തിക്കാനും മറ്റും അക്കാലത്ത്​ മുഖ്യധാരാ മാധ്യമങ്ങളിൽ ചിലതുണ്ടായിരുന്നു. ത്യാഗസമ്പൂർണമായ പ്രതിപക്ഷ രാഷ്​ട്രീയ പ്രവർത്തനവും ഉണ്ടായിരുന്നു. ഇ​േപ്പാൾ സ്​ഥിതി മാറിയിട്ടുണ്ടോ എന്നത്​ ഇനിയും കാത്തിരുന്നു കാണേണ്ട കാര്യമാണ്​. എന്നാൽ, ഒരു കാര്യം ഉറപ്പിച്ചുപറയാം; മെച്ചപ്പെട്ട പ്രതിപക്ഷ രാഷ്​ട്രീയത്തി​െൻറ പശ്ചാത്തലത്തിൽ മാത്രമായിരിക്കും നമ്മുടെ ഭരണഘടനാ സ്​ഥാപനങ്ങൾ ശരിയായി പ്രവർത്തിക്കുക.

കോടതിയുടെ വിവിധ വിഷയങ്ങളോടുള്ള സമീപനം ചരിത്രപരവും നിയമപരവുമായ ഒരു പഠനത്തിന്​ വിധേയമാക്കേണ്ടതാണ്​. ഭരണകൂടവുമായി നേരിട്ട്​ ഏറ്റുമുട്ടേണ്ടിവരുന്ന സന്ദർഭങ്ങളിൽ നമ്മുടെ സുപ്രീംകോടതി എങ്ങനെ പെരുമാറുന്നു എന്നതാണ്​ കാതലായ ചോദ്യം. സ്വകാര്യത മൗലികാവകാശമാണോ എന്ന്​ പരിശോധിച്ച പുട്ടസ്വാമി കേസിലെ വിധി (2017) വിപ്ലവകരമായിരുന്നു എന്നതിൽ സംശയമില്ല. അതുപോലെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്​ അടിവരയിട്ട ശ്രേയ സിംഘാൾ കേസിലെ വിധിയും (2015) ജനപക്ഷത്തുനിന്നുള്ളതായിരുന്നു. സ്വവർഗ ലൈംഗികത, വിവാഹേതര ബന്ധം തുടങ്ങിയ വിഷയങ്ങളിൽ സുപ്രീംകോടതി 2018ൽ പറഞ്ഞ വിധികൾ വ്യക്തിതലത്തിലെ ബന്ധങ്ങളിലും മറ്റും ക്രിമിനൽ നിയമത്തിലൂടെ ഭരണകൂടം ഇടപെടുന്നതിനെതിരെയുള്ളതായിരുന്നു. സ്വാതന്ത്ര്യത്തി​െൻറ പക്ഷത്തുനിന്നുള്ള ഈ വിധികളിലൊന്നും പക്ഷേ, ഭരണകൂടത്തിന്​ നേരിട്ടുള്ള രാഷ്​ട്രീയ താൽപര്യം ഇല്ലായിരുന്നുവെന്നുവേണം പറയാൻ. താരതമ്യേന അമൂർത്തമായ പശ്ചാത്തലത്തിലായിരുന്നു, മൗലികാവകാശങ്ങൾക്ക്​ മെച്ചപ്പെട്ട ഭാഷ്യം നൽകിയ ഈ വിധികൾ സുപ്രീംകോടതി പുറപ്പെടുവിച്ചത്​. മറ്റൊരു വിധേന പറഞ്ഞാൽ, ഈ വിധികളിലൂടെ ഭരണകൂടത്തി​െൻറ രാഷ്​ട്രീയ താൽപര്യങ്ങൾ അത്രയൊന്നും ഹനിക്കപ്പെട്ടിരുന്നില്ല.

എന്നാൽ, ആക്​ടിവിസ്​റ്റുകളുടെ അറസ്​റ്റ്,​ ജഡ്​ജി​ ലോയുടെ കൊലപാതകം, അയോധ്യ കേസ്​, ഇലക്​ടറൽ ബോണ്ട്​ വിഷയം, റഫാൽ അഴിമതി ആരോപണം തുടങ്ങി കേന്ദ്രത്തെ രാഷ്​ട്രീയമായി നേരിട്ടുബാധിക്കുന്ന കേസുകളിൽ സുപ്രീംകോടതി എത്രമാത്രം സ്വാത​േന്ത്ര്യ​ാന്മുഖവും അധികാരവിരുദ്ധവുമായ സമീപനമായിരുന്നു സ്വീകരിച്ചത്​? ഇത്തരം വിഷയങ്ങളിൽ അധികാരികൾക്ക്​ അലോസരം സൃഷ്​ടിച്ച എന്തെങ്കിലും ഇടപെടലുകൾ സുപ്രീംകോടതിയിൽനിന്ന്​ ഉണ്ടായിട്ടുണ്ടോ?അതിനാൽ, സുപ്രീംകോടതിയിലെ പുതിയ മാറ്റത്തി​െൻറ സദ്​ഫലങ്ങൾ രാജ്യത്തിനുണ്ടാക​ട്ടെ എന്ന്​ ആഗ്രഹിക്കു​േമ്പാഴും ചരിത്രാവബോധവും രാഷ്​ട്രീയമായ തിരിച്ചറിവും കൈവിടാതിരിക്കാൻ ശ്രദ്ധിക്കുക!

േലഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്​.

@kaleeswaramR


Show Full Article
TAGS:changesSupreme CourtJustic N. V. RamanaChief Justic
News Summary - Supreme Court Approach: Expectations and Concerns
Next Story