Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനീതിയുടെ വിതാനങ്ങൾchevron_rightലക്ഷദ്വീപ്​: ചില...

ലക്ഷദ്വീപ്​: ചില രാഷ്​ട്രീയ പാഠങ്ങൾ

text_fields
bookmark_border
ലക്ഷദ്വീപ്​: ചില രാഷ്​ട്രീയ പാഠങ്ങൾ
cancel

ലക്ഷദ്വീപിൽ ആശങ്കകൾ അവസാനിക്കുന്നില്ല. വിമർശനവിധേയമായ കരടുനിയമങ്ങൾ ദ്വീപ്​ ജനതയുടെ സാംസ്​കാരികവും സാമ്പത്തികവുമായ അസ്​തിത്വത്തെതന്നെ ചോദ്യംചെയ്യുന്നവയാണെന്നതിൽ തർക്കമില്ല. അടിസ്​ഥാന വിഭവങ്ങളായ ഭൂമിക്കും കടൽസമ്പത്തിനും മേൽ ദ്വീപുകാർക്കുള്ള അവകാശത്തെ പ്രത്യക്ഷമായും പരോക്ഷമായും കവർന്നെടുക്കുന്ന തന്ത്രങ്ങളാണ്​ അവിടെ കേന്ദ്ര ഭരണകൂടം ആവിഷ്​കരിച്ചത്​. ഒരേസമയം പ്രകൃതിവിരുദ്ധവും ജനവിരുദ്ധവുമായ നിയമങ്ങളിലൂടെ സമാധാനപ്രിയരായ നിഷ്​കളങ്കജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്​ കേന്ദ്ര സർക്കാർ ചെയ്​തത്​. കേവലം റിയൽ എസ്​റ്റേറ്റ്​ മാത്രമായി ദ്വീപിനെ വീക്ഷിക്കുന്ന, അവിടത്തെ ജനങ്ങളെ പൗരന്മാരായോ മനുഷ്യരായിട്ടുപോലുമോ കാണാത്ത, അമിതാധികാര വാഴ്​ചയാണ്​ അവിടെ നമുക്കു​ കാണാനാവുക.

കരടുനിയമങ്ങൾ സൂക്ഷ്​മമായി നോക്കു​േമ്പാൾ അവ കോർപറേറ്റ്​ അധിനിവേശത്തിനുള്ള പാക്കേജ്​ ആണെന്നു കാണാം. അതി​​െൻറ 'ഫലപ്രദമായ' നടത്തിപ്പിനായി വർഗീയതയെയും അധികാരരാഷ്​ട്രീയത്തെയും കേന്ദ്ര സർക്കാർ കൂട്ടുപിടിച്ചിരിക്കുന്നു. ദേശീയ ക്രൈം റെക്കോഡ്​ ബ്യൂറോവിെൻറ കണക്കുകൾപ്രകാരം ക്രമസമാധാനത്തിന്​ മാതൃകയായ ഈ ചെറു ദ്വീപ്സമൂഹത്തിൽ 'സാമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമം' എന്ന ഗുണ്ടാവിരുദ്ധ നിയമം കൊണ്ടുവരു​േമ്പാൾ ജനങ്ങളല്ല, നിയമംതന്നെയാണ്​ ഗുണ്ടയുടെ രൂപം ധരിക്കുക. നിർദിഷ്​ട നിയമത്തിെൻറ മൂന്നാം വകുപ്പുപ്രകാരം, പൊതുസമാധാനത്തി​െൻറ പേരുപറഞ്ഞ്​ ആരെ വേണമെങ്കിലും ഭരണാധികാരിക്ക്​ തടവിലിടാം.

അഡ്​മിനിസ്​ട്രേറ്റർ എന്ന അപരനാമത്തിൽ ഒരു സ്വേച്ഛാധിപതിയെ സൃഷ്​ടിക്കുകയും അദ്ദേഹത്തെ നിയമപരമായി സാധൂകരിക്കുകയും ചെയ്യുന്നതാണ്​ ഈ വ്യവസ്​ഥ. ദ്വീപുനിവാസികളുടെ ആവാസവ്യവസ്​ഥകളും പ്രകൃതിയും സംസ്​കാരവും ജീവിതംതന്നെയും തട്ടിപ്പറിക്കാനുള്ള ശ്രമം എതിർക്കപ്പെടുമെന്ന്​ കേന്ദ്ര സർക്കാറിനും അഡ്​മിനിസ്​ട്രേറ്റർക്കും നന്നായി അറിയാം. അത്തരം സമാധാനപരമായ പ്രതിരോധത്തി​െൻറ സൂചനകൾ ഇതിനകംതന്നെ ഉയർന്നുകഴിഞ്ഞതാണല്ലോ. ഈ ചെറുത്തുനിൽപിെൻറ മുനയൊടിക്കുന്നതിനുള്ള നിയമപരമായ മുന്നൊരുക്കമാണ്​ 'സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം' എന്നത്​ സുവ്യക്തമാണ്​. ഭക്ഷണരീതി മുതൽ കുടുംബാസൂത്രണം വരെയുള്ള കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന മറ്റു രണ്ട്​ കരടുനിയമങ്ങളും കേന്ദ്രത്തി​െൻറ ജനവിരുദ്ധ സമീപനത്തെയാണ്​ വ്യക്തമാക്കുന്നത്​.

ഇത്രയും കാര്യങ്ങൾ താരതമ്യേന തിരിച്ചറിയപ്പെട്ടിട്ടുണ്ട്​. എന്നാൽ, ഇതിനെല്ലാമപ്പുറം, ലക്ഷദ്വീപിലെ സംഘ്​പരിവാർ അജണ്ടക്ക്​ ദേശീയമാനമുണ്ടെന്ന വസ്​തുത കാണാതിരുന്നുകൂടാ. ലക്ഷദ്വീപിനെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല. രാജ്യത്തെ മറ്റു​ കേന്ദ്രഭരണപ്രദേശങ്ങളിലും സമാനമായ രീതിയിൽ നിയമങ്ങളെ ഭരണഘടനാവിരുദ്ധമായി ഉപയോഗിക്കുകയുണ്ടായി. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനുപോലും തീരുമാനങ്ങളെടുത്ത്​ നടപ്പാക്കാൻ കേന്ദ്രം നിയമിച്ച ലഫ്​. ഗവർണറുടെ അനുമതിയുണ്ടെങ്കിലേ കഴിയൂ​ എന്ന്​ വ്യക്തമാക്കിയ നിയമം ഈയിടെയാണ്​ നിലവിൽ വന്നത്​. കശ്​മീരിൽ ഇൻറർനെറ്റ്​ നിരോധിച്ചുകൊണ്ട്​ മാസങ്ങളോളം ജനങ്ങളെ വീർപ്പുമുട്ടിച്ച കാര്യം ഓർമിക്കുക. പുതുച്ചേരിയിൽ ഉണ്ടായ മതേതര ഭരണകൂടത്തെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ച്​ ആ കേന്ദ്രഭരണ പ്രദേശത്തും വർഗീയവിഷം വിതക്കാൻ ശ്രമിച്ചതും അതിൽ കേന്ദ്രം വിജയിച്ചതും ഓർക്കുക.

എന്നാൽ, മറ്റിടങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ലക്ഷദ്വീപിൽ സംഘ്​പരിവാർ അജണ്ട നടപ്പാക്കുക അത്ര എളുപ്പമായിരിക്കില്ല. അധികാരത്തി​െൻറയും പണത്തി​െൻറയും പ്രലോഭനം കാരണം സംഘ്​പരിവാറിനോടൊപ്പം നിന്നവർക്കെല്ലാം പിന്നീട്​ വർഗീയവാദികളുടെ സ്വേച്ഛാധികാരത്തിനും ക്രൂരതക്കും ഇരയാകേണ്ടിവന്നുവെന്ന്​ സമീപകാല ചരിത്രം കാണിക്കുന്നു. പല സംസ്​ഥാനങ്ങളിലും വർഗീയശക്തികൾക്ക്​ വളംവെച്ചുകൊടുത്ത ചെറുകക്ഷികൾ ദുർബലരാവുകയോ അപ്രസക്തരാവുകയോ ചെയ്​തു. ലക്ഷദ്വീപി​െൻറ കാര്യത്തിലും ഇത്തരത്തിൽ പ്രലോഭിപ്പിക്കപ്പെട്ടവർ ഉണ്ട്​ -വളരെ കുറച്ചു മാത്രം. അവർക്ക്​ നാളെ ചരിത്രത്തോട്​ സമാധാനം പറയേണ്ടിവരും. എന്നാൽ, മൊത്തത്തിൽ നോക്കിയാൽ കേരളം മാത്രമല്ല, ഇന്ത്യയിലെ പുരോഗമനവാദികളും ഭരണഘടനാവിശ്വാസികളും ദ്വീപുനിവാസികൾക്കൊപ്പം നിന്നു. കേരള നിയമസഭ ഐതിഹാസികമായ പ്രമേയവും പാസാക്കി.

ദ്വീപുനിവാസികൾ അവരുടെ നിഷ്​കളങ്കവും സംശുദ്ധവുമായ സാഹോദര്യംകൊണ്ട്​ അധികാരത്തിെൻറ ക്രൂരതയെ സമാധാനപരമായി നേരിട്ടു. കുടിലുകളും ജീവനോപാധികളും തകർക്കപ്പെട്ടപ്പോൾ, സമരത്തി​െൻറ പേരിൽ അറസ്​റ്റ്​ ചെയ്യപ്പെട്ടപ്പോൾ അവർ തികച്ചും ജനാധിപത്യപരമായ രീതിയിലാണ്​ അതിനെയെല്ലാം നേരിട്ടത്. കോവിഡ്​ ബാധിച്ച്​ ഒരാളെ മറ്റുള്ളവർക്കൊപ്പം തടങ്കലിൽ പാർപ്പിച്ചതുവഴി കടുത്ത മനുഷ്യാവകാശധ്വംസനമാണ്​ അധികാരികൾ നടത്തിയത്​. 2020ൽ ഒരൊറ്റ കോവിഡ്​ രോഗിപോലും ഇല്ലാതിരുന്ന ദ്വീപിൽ കുറ്റകരമായ അനാസ്​ഥയിലൂടെയാണ്​ ഉത്തരവാദപ്പെട്ട ഭരണാധികാരികൾതന്നെ രോഗം പടർത്തിയത്​. ഒരു ജനതയോട്​ ഭരണകൂടം ചെയ്​ത കൊടുംക്രൂരതകളിൽ പലതും ഇപ്പോഴും പുറത്തറിഞ്ഞിട്ടില്ല. ഇതെല്ലാമായിട്ടും തികച്ചും ഗാന്ധിയൻ രീതിയിലാണ്​ ദ്വീപിലെ ജനങ്ങൾ പ്രതികരിച്ചത്​.

ഈ സമരം ജയിക്കാനുള്ളതാണ്​. ഏകപക്ഷീയവും മനുഷ്യവിരുദ്ധവുമായ നിയമങ്ങളും നടപടികളുംകൊണ്ട്​ കർഷകസമരത്തെ അടിച്ചമർത്താൻ ഇന്നും കേന്ദ്രസർക്കാറിന്​ കഴിഞ്ഞിട്ടില്ല എന്നതോർക്കുക. സമാന രീതിയിലുള്ള പ്രതിഷേധസമരത്തിലൂടെ ഐതിഹാസികമായ വിജയമായിരിക്കും ദ്വീപുനിവാസികൾ കൈവരിക്കുക. അതാക​ട്ടെ, ലക്ഷദ്വീപുകാരുടെ മാത്രം വിജയമായിരിക്കില്ല; ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ഇന്ത്യൻ ഭരണഘടനാ തത്ത്വങ്ങളുടെയും വിജയമായിരിക്കും.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈ​േകാടതിയിലും അഭിഭാഷകനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Save Lakshadweeplakshadweep
News Summary - Lakshadweep: Some political lessons
Next Story