Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനീതിയുടെ വിതാനങ്ങൾchevron_rightമാ​തൃ​കാപ​ര​മാ​യ ഒ​രു...

മാ​തൃ​കാപ​ര​മാ​യ ഒ​രു കോ​ട​തിവി​ധി

text_fields
bookmark_border
മാ​തൃ​കാപ​ര​മാ​യ ഒ​രു കോ​ട​തിവി​ധി
cancel

ദി​ശ ര​വി​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഡ​ൽ​ഹി​യി​ലെ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി ധ​ർ​മേ​ന്ദ​ർ റാ​ണ​യു​ടെ ഉ​ത്ത​ര​വ്​ രാ​ജ്യ​ത്തൊ​ട്ടാ​കെ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. അ​ന്യ​ഥാ കേ​ന്ദ്രഭ​ര​ണ​കൂ​ട​ത്തെ പി​ന്തു​ണ​ക്കു​ന്ന ചി​ല​ർ​പോ​ലും ശി​ക്ഷാ​നി​യ​മ​ത്തി​ലെ രാ​ജ്യ​ദ്രോ​ഹ വ്യ​വ​സ്ഥയെ കേ​ന്ദ്രസ​ർ​ക്കാ​ർ ഇ​ത്ര ക്രൂ​ര​മാ​യും വ്യാ​പ​ക​മാ​യും ദു​രു​പ​യോ​ഗി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്നി​ല്ല. ഒ​രു സെ​ഷ​ൻ​സ്​ കോ​ട​തി യു​വ​തി​ക്ക്​ ന​ൽ​കി​യ ജാ​മ്യ​ത്തെ സു​പ്രീംകോ​ട​തി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച ന്യാ​യാ​ധി​പ​ന്മാ​ർ മു​ത​ൽ ബു​ദ്ധി​ജീ​വി​ക​ൾ വ​രെ സ​ഹ​ർ​ഷം ശ്ലാ​ഘി​ക്കു​ന്ന ഇ​ത്ത​രം സ​ന്ദ​ർ​ഭം ഇ​ന്ത്യ​ൻ നി​യ​മച​രി​ത്ര​ത്തി​ൽ അ​ധി​ക​മൊ​ന്നും ഉ​ണ്ടാ​യി​ക്കാ​ണി​ല്ല.

ന​മ്മു​ടെ രാ​ജ്യ​ത്തെ സ്വാ​ത​ന്ത്ര്യ​ത്തി​​​​െൻറ സൂ​ചി​ക 111ാം സ്ഥാ​ന​ത്തെ​ത്തി നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. 162 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ ന​മു​ക്ക്​ 111ാം സ്ഥാ​നം. 2019ൽ ​പോ​ലും ന​മ്മു​ടെ സ്ഥിതി ഇ​ത്ര​യും ദ​യ​നീ​യ​മാ​യി​രു​ന്നി​ല്ല. അ​ന്ന്​ 94ാം സ്ഥാ​ന​ത്താ​യി​രു​ന്നു രാ​ജ്യം. വി​യോ​ജി​പ്പു​ക​ളെ കു​റ്റ​കൃ​ത്യ​മാ​യി കാ​ണു​ന്ന രാ​ഷ്​​ട്രീ​യ പ​രി​സ്ഥി​തി​യി​ൽ, ജ​യി​ലു​ക​ളി​ൽ രാ​ഷ്​​ട്രീ​യ​ത്ത​ട​വു​കാ​ർ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു സെ​ഷ​ൻ​സ്​ ജ​ഡ്​​ജി​യു​ടെ ജാ​മ്യ ഉ​ത്ത​ര​വ്​ ഇ​ത്ര​മേ​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട​തി​ൽ ഒ​ന്നോ​ർ​ത്താ​ൽ അ​ത്ഭുത​പ്പെ​ടേ​ണ്ട​തി​ല്ല. അ​ത്ര​ക​ണ്ട്​ അ​പ​ക​ട​ത്തി​ലാ​ണ്​ രാ​ജ്യ​ത്തെ സ്വാ​ത​ന്ത്ര്യ​ത്തി​​​​​​​​െൻറ അ​വസ്ഥ എ​ന്നു​കൂ​ടി​യാ​ണ്​ അ​തി​​​െൻറ അ​ർ​ഥം!

ഈ ​ഉ​ത്ത​ര​വ്​ ന​ൽ​കു​ന്ന പാ​ഠ​ങ്ങ​ൾ​ക്ക്​ നി​യ​മ​പ​ര​വും രാ​ഷ്​​ട്രീ​യ​വു​മാ​യ പ്രാ​ധാ​ന്യ​മു​ണ്ട്. എ​ത്ര​മേ​ൽ ദു​സ്സ​ഹ​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലും വ്യക്തിപ​ര​മാ​യ നീ​തി​ബോ​ധ​ത്തി​നും നി​ല​പാ​ടി​നും സ​ത്യ​സ​ന്ധ​ത​ക്കും ധീ​ര​ത​ക്കും ഒ​രി​ടം ബാ​ക്കി​യു​ണ്ടാ​കും. ഇ​ന്ത്യ​ൻ നീ​തി​ന്യാ​യച​രി​ത്രം പ​റ​ഞ്ഞു​ത​രു​ന്ന ആ​വേ​ശ​ക​ര​മാ​യ പാ​ഠ​ങ്ങ​ളി​ലൊ​ന്നി​താ​ണ്. കേ​ശ​വാ​ന​ന്ദ ഭാ​ര​തി​ കേസി​ൽ (1973) പാ​ർ​ല​മെ​ൻ​റി​​​െൻറ (അ​തു​വ​ഴി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രഗാ​ന്ധി​യു​ടെ) നി​യ​മ​നി​ർ​മാ​ണാ​ധി​കാ​ര​ത്തി​ന്​ ഭ​ര​ണ​ഘ​ട​നപ​ര​മാ​യ പ​രി​ധി നി​ശ്ച​യി​ച്ച മൂ​ന്നു സു​പ്രീം​കോ​ട​തി ന്യാ​യാ​ധി​പ​ന്മാർ​ക്ക്​ -ഷാ​ല​റ്റ്, ഗ്രോ​വ​ർ, ​ഹെ​ഗ്​​ഡെ- ചീ​ഫ്​ ജ​സ്​​റ്റി​സ്​ സ്ഥാ​നം ന​ഷ്​​ട​പ്പെ​​ട്ടെങ്കി​ലും അ​വ​രെ ച​രി​ത്രം ആ​ദ​രി​ക്കു​ന്നു.

അ​ടി​യ​ന്ത​രാ​വ​സ്ഥയി​ലെ മൗ​ലി​കാ​വ​കാ​ശ ധ്വം​സ​ന​ത്തി​നെ​തി​രെ ന്യൂ​ന​പ​ക്ഷവി​ധി​യെ​ഴു​തി​യ എ​ച്ച്.​ആ​ർ. ഖ​ന്ന​യെ അ​ന​ശ്വ​ര​നാ​ക്കി​യ​തും നി​ല​പാ​ടി​ലെ ഈ ​സ​ത്യ​സ​ന്ധ​ത​യാ​ണ്. ന്യാ​യാ​ധി​പ​ന്മാ​ർ അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തെ ആ​ത്മീ​യ​ത​യു​ടെ ഔ​ന്ന​ത്യ​ത്തി​ലേ​ക്കു​യ​ർ​ത്താ​ൻ ബാ​ധ്യ​ത​യു​ള്ള​വ​രാ​ണ്. ഈ ​ഔ​ന്ന​ത്യ​മാ​ണ്​ സ​ത്യ​സ​ന്ധ​മാ​യ ഒ​രു ഉ​ത്ത​ര​വി​ലൂ​ടെ ധ​ർ​മേ​ന്ദ​ർ റാ​ണ​ക്ക്​ ല​ഭി​ച്ച​ത്. റി​ട്ട​യ​ർ ചെ​യ്​​ത​യു​ട​നെ ഹൈ​കോ​ട​തി ന്യാ​യാ​ധി​പ​ന്മാ​ർ പോ​ലും രാ​ഷ്​​ട്രീ​യക​ക്ഷി​ക​ളി​ലും മു​ന്ന​ണി​ക​ളി​ലും ചേ​ക്കേ​റു​ന്ന സ​ത്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ൽ നീ​തി​ന്യാ​യ രം​ഗ​ത്തെ ന​ന്മ​യു​ടെ ശേ​ഷി​പ്പു​ക​ൾ ധ​ർ​മേ​ന്ദ​ർ റാ​ണ​യെ​ പോ​ലു​ള്ള ആ​ളു​ക​ളി​ലാ​ണ്​ കാ​ണാൻ ക​ഴി​യു​ക. എ​ന്നാ​ൽ, നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ രാ​ജ്യ​ത്തൊ​ട്ടാ​കെ സ്വ​ന്തം മ​നഃ​സാ​ക്ഷി​ക്കുവേ​ണ്ടി ജ​യി​ലി​ൽ അ​ട​ക്ക​പ്പെ​ട്ട​പ്പോ​ൾ സ​മാ​ന​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ രാ​ജ്യ​ത്തെ പ​ല ഹൈ​കോട​തി​ക​ളി​ലെ​യും സു​പ്രീംകോ​ട​തി​യി​ലെ​യും ന്യാ​യാ​ധി​പ​ർ​ക്കു​പോ​ലും ക​ഴി​ഞ്ഞി​ല്ല എ​ന്ന സ​ത്യം ബാ​ക്കി​നി​ൽ​ക്കു​ന്നു. അ​തി​നാ​ൽ, ജ​ഡ്​​ജി റാ​ണ​യു​ടെ ന​ട​പ​ടി മാ​തൃ​കാപ​ര​മാ​ണെ​ന്ന്​ പ​റ​യു​േ​മ്പാ​ൾ അ​തി​ന്​ ഏ​റെ അ​ർ​ഥ​ത​ല​ങ്ങ​ളുണ്ട്.

ആ​ഴ്​​ച​യു​ടെ അ​വ​സാ​നം, സാ​ധാ​ര​ണ ഗ​തി​യി​ൽ അ​ധി​കാ​ര​മു​ള്ള മ​ജി​സ്​​ട്രേ​റ്റി​ന്​ കേ​സ്​ സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​തെ, യാ​ന്ത്രി​ക​മാ​യ രീ​തി​യി​ൽ റി​മാ​ൻ​ഡ്​​ ഉ​ത്ത​ര​വ്​ നേ​ടി​യെ​ടു​ക്കു​ന്ന ഡൽ​ഹി പൊ​ലീ​സി​​​െൻറ ന​ട​പ​ടി ഇ​തി​ന​കംത​ന്നെ വ്യാ​പ​ക​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ഒ​രു പ​രി​ഷ്​​കൃ​ത ജ​നാ​ധി​പ​ത്യരാ​ജ്യ​ത്തി​ന്​ ചേ​രാ​ത്ത നി​യ​മ​വ്യ​വ​സ്ഥക​ളു​ടെ ദു​രു​പ​യോ​ഗം എ​ത്രമ​ാത്രം നി​ന്ദ്യ​മാ​യാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ഈ ​അ​റ​സ്​​റ്റു​ക​ൾ വ്യ​ക്തമാ​ക്കി​ത്ത​രും. സ​മീ​പ​കാ​ല​ത്തും ശി​ക്ഷാനി​യ​മ​ത്തി​ലെ രാ​ജ്യ​ദ്രോ​ഹം സം​ബ​ന്ധി​ച്ച 124 എ ​വ്യ​വസ്ഥക്കെ​തി​രെ വ​ന്ന ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​കപോ​ലും ചെ​യ്യാ​തെ നി​രാ​ക​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഷ്​​ട്രീ​യവി​ധേ​യ​ത്വം മു​ഖ​മു​ദ്ര​യാ​ക്കി​യ ഡൽ​ഹി പൊ​ലീ​സ്​ ന​ട​ത്തു​ന്ന തേ​ർ​വാ​ഴ്​​ച​ക​ളി​ൽ ഒ​രു രാ​ഷ്​​ട്ര​ത്തി​​​െൻറ ജ​നാ​ധി​പ​ത്യ പൈ​തൃ​കം കൂ​ടി​യാ​ണ്​ നി​ര​ന്ത​രം വെ​ല്ലു​വി​ളി​ക്ക​പ്പെ​ട്ട​ത്. ഭ​ര​ണ​കൂ​ടം ത​ന്നെ​യാ​ണ്​ ന​മ്മു​ടെ നാ​ട്ടി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഏ​റ്റ​വു​മേ​റെ ചെ​യ്​​ത​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കാ​ണി​ക്കു​ന്ന അ​വി​വേ​ക​ങ്ങ​ൾ​ക്കാ​ണ്​ ജ​ന​ങ്ങ​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന്​ ച​രി​ത്രം പ​ഠി​പ്പി​ക്കു​ന്നു.

(ലേ​ഖ​ക​ൻ സു​പ്രീംകോ​ട​തി​യി​ലും കേ​ര​ള ഹൈ​കോ​ട​തി​യി​ലും അ​ഭി​ഭാ​ഷ​ക​നാ​ണ്)


Show Full Article
TAGS:disha ravitool kitfarmers protest
News Summary - A model Judgment
Next Story