Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightകേ​ര​ളം:...

കേ​ര​ളം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തെ​ളി​യു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ള്‍

text_fields
bookmark_border
കേ​ര​ളം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍    തെ​ളി​യു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ള്‍
cancel

കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഫ​ല​ങ്ങ​ൾ സം​ശ​യ​ങ്ങ​ൾ​ക്കി​ട​യി​ല്ലാ​ത്ത വി​ധം വ്യ​ക്ത​മാ​ണ്. യു.​ഡി.​എ​ഫ് വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ നേ​ടി​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ് ശ​ക്ത​മാ​യ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. മു​ന്ന​ണി​ക​ൾ മാ​റി​മാ​റി വ​രു​ന്ന പ​തി​വു​രീ​തി കേ​ര​ള​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ങ്കി​ലും, ഈ ​ഫ​ല​ത്തെ കേ​വ​ല​മൊ​രു അ​ധി​കാ​ര​മാ​റ്റ​മാ​യി കാ​ണാ​നാ​വി​ല്ല. വ​ർ​ധി​ച്ചു​വ​ന്ന അ​തൃ​പ്തി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വ​ന്ന പാ​ളി​ച്ച​ക​ൾ, ഭ​ര​ണ​ത്തു​ട​ർ​ച്ച സ്വാ​ഭാ​വി​ക​മാ​വു​മ്പോ​ൾ​പ്പോ​ലും അ​ത്ത​രം തു​ട​ർ​ച്ച​ക​ളോ​ടു​ള്ള മ​ടു​പ്പ്, ക​ടു​ത്ത മാ​ധ്യ​മ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ ക്ഷേ​മ​ഭ​ര​ണ സ​മീ​പ​നം നേ​രി​ട്ട പ​രി​മി​തി​ക​ൾ, ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ ഏ​കീ​ക​ര​ണം, എ​ൻ.​എ​സ്.​എ​സ് - എ​സ്.​എ​ൻ.​ഡി.​പി ഇ​ര​ട്ട​മു​ഖം കാ​ണു​ന്ന​തി​ൽ എ​ൽ.​ഡി.​എ​ഫി​ന് വ​ന്ന പാ​ളി​ച്ച​ക​ൾ, ദ​ലി​ത് - ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യ സ​ങ്കീ​ർ​ണ​മാ​യ ഒ​രു രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ഈ ​മാ​റ്റം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ അ​ധി​കാ​രം പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തി​ലും ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തി​ലും കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ എ​ന്നും മു​ന്നി​ലാ​ണ്. മാ​റി​മാ​റി വ​രു​ന്ന രീ​തി​ക്ക് വി​രാ​മ​മി​ട്ട് ക​ഴി​ഞ്ഞ ത​വ​ണ എ​ൽ.​ഡി.​എ​ഫ് നേ​ടി​യ വി​ജ​യം പ്ര​ള​യ​വും മ​ഹാ​മാ​രി​യും പോ​ലു​ള്ള പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ട​തി​ലൂ​ടെ ല​ഭി​ച്ച ഒ​രു അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ന്റെ​കൂ​ടി പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​ജ​ന​വി​ധി നി​ല​നി​ർ​ത്താ​ൻ ഭ​ര​ണ​പ​ര​മാ​യ തു​ട​ർ​ച്ച മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ​മാ​യ സം​വേ​ദ​ന​ക്ഷ​മ​ത​യും പ്ര​തി​ക​ര​ണ​ശേ​ഷി​യും ആ​വ​ശ്യ​മാ​യി​രു​ന്നു. കാ​ല​ക്ര​മേ​ണ, അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ദൈ​നം​ദി​ന ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളും ഭ​ര​ണ​കൂ​ട​വും ത​മ്മി​ലു​ണ്ടാ​യ അ​ക​ൽ​ച്ച​യും ആ ​മേ​ൽ​ക്കൈ ഇ​ല്ലാ​താ​ക്കി​യി​ട്ടു​ണ്ടാ​വാം. അ​തു​കൊ​ണ്ടു​ത​ന്നെ, യു.​ഡി.​എ​ഫി​ന്റെ നേ​ട്ടം കേ​വ​ല​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ല​ല്ല, മ​റി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​സം​തൃ​പ്തി നി​ല​നി​ൽ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ വി​ശ്വ​സ​നീ​യ​മാ​യ ഒ​രു ബ​ദ​ലാ​യി സ്വ​യം അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞു എ​ന്ന​തി​ലാ​ണ്.

അ​ച​ഞ്ച​ല​മാ​യ ന്യൂ​ന​പ​ക്ഷ രാ​ഷ്ട്രീ​യം

മ​റ്റൊ​ന്ന് അ​ച​ഞ്ച​ല​മാ​യ ന്യൂ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​മാ​ണ്. കേ​ര​ള​ത്തി​ലെ ബി.​ജെ.​പി​യു​ടെ വ​ള​ർ​ച്ച​യോ​ടെ​യാ​ണ് ന്യൂ​ന​പ​ക്ഷ രാ​ഷ്ട്രീ​യം നി​ശി​ത​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. ന്യൂ​ന​പ​ക്ഷ​ഐ​ക്യം അ​ങ്ങേ​യ​റ്റം അ​നി​വാ​ര്യ​മാ​ക്കു​ന്ന സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലു​ണ്ട് എ​ന്ന​ത് മ​ന​സ്സി​ലാ​ക്കു​ന്ന​ത് ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ധാ​ന​മാ​വു​ന്നു. ഒ​ര​ർ​ത്ഥ​ത്തി​ൽ, കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ മ​തേ​ത​ര​രാ​ഷ്ട്രീ​യം ന്യൂ​ന​പ​ക്ഷ​ത്തി​ന്റേ​താ​ണ്. അ​തി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ൾ യ​ഥാ​ർ​ത്ഥ​ത്തി​ൽ പൊ​തു​സ​മൂ​ഹ​വും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​തും അ​താ​ഘോ​ഷി​ക്കു​ന്ന​തും ബി.​ജെ.​പി മാ​ത്ര​മാ​ണ്. ഇ​തി​ൽ​നി​ന്നു​കൂ​ടി വി​ള​വ് കൊ​യ്തു​കൊ​ണ്ടാ​ണ് മൂ​ന്ന് സീ​റ്റി​ൽ അ​വ​ർ ജ​യി​ച്ചു ക​യ​റി​യ​ത്. കേ​ര​ള​സ​മൂ​ഹം ഇ​ത് തി​രി​ച്ച​റി​യു​ക​യും ന്യൂ​ന​പ​ക്ഷ​ത്തോ​ടൊ​പ്പം കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ നി​ല​യു​റ​പ്പി​ക്കു​ക​യും വേ​ണം. എ​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ, നി​യ​മ​സ​ഭ​യി​ൽ, ഒ​റ്റ​ക്കെ​ട്ടാ​യി യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ബി.​ജെ.​പി​യെ എ​തി​ർ​ക്കേ​ണ്ട​തു​ണ്ട്. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ബി.​ജെ.​പി​യു​മാ​യി ചേ​ർ​ന്നു​ള്ള ഫ്ലോ​ർ കോ​ർ​ഡി​നേ​ഷ​ൻ ഉ​ണ്ടാ​വ​രു​ത്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ വ​ശം ഇ​ട​ത് വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യി ഏ​കീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്. ജി. ​സു​ധാ​ക​ര​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​കെ. ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ സി.​പി.​എം നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യം യു.​ഡി.​എ​ഫി​നെ ഇ​തി​ൽ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രാ​രും​ത​ന്നെ പ​ര​മ്പ​രാ​ഗ​ത ഇ​ട​തു​വി​രു​ദ്ധ​രാ​യി​രു​ന്നി​ല്ല. ഈ ​ഏ​കീ​ക​ര​ണം കേ​വ​ല​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​മ​ല്ല, മ​റി​ച്ച് വ​ർ​ഗ്ഗ-​സ​മു​ദാ​യ-​പ്രാ​ദേ​ശി​ക വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​പ്പു​റം ഇ​ട​ത് രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ച് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്കു​ള്ളി​ൽ, വി​ശേ​ഷി​ച്ച് സി.​പി.​എ​മ്മി​നു​ള്ളി​ൽ വീ​ക്ഷ​ണ​വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​വ സൈ​ദ്ധാ​ന്തി​ക​മാ​യോ രാ​ഷ്ട്രീ​യ​മാ​യോ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു​മു​ള്ള ധാ​ര​ണ ശ​ക്ത​മാ​ക്കാ​ൻ ഇ​ട​യാ​ക്കി​യ സം​ഭ​വ​വി​കാ​സ​മാ​യി​രു​ന്നു. എ​ല്ലാ വി​മ​ത​ത്വ​വും ശ​ത്രു​താ​പ​ര​മാ​യ വി​മ​ത​ത്വ​മ​ല്ല. അ​വ പ​ല​പ്പോ​ഴും പ്ലൂ​റ​ലി​സ്റ്റ് സ​മൂ​ഹ​ത്തി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​വും. ഇ​തി​നോ​ടു​ള്ള സ്വ​യം​വി​മ​ർ​ശ​നം എ​പ്പോ​ഴും പ്ര​സ​ക്ത​മാ​ണ്.

ബി.​ജെ.​പി​ക്ക് 3 സീ​റ്റു​ക​ൾ മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളൂ എ​ങ്കി​ലും അ​വ​രു​ടെ സാ​വ​ധാ​ന​ത്തി​ലു​ള്ള വ​ള​ർ​ച്ച​യെ കു​റ​ച്ചു​കാ​ണാ​നാ​വി​ല്ല. അ​വ​രു​ടെ സാ​ന്നി​ധ്യം ഇ​നി താ​ൽ​ക്കാ​ലി​ക​മ​ല്ല; കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ​ഭൂ​മി​ക​യി​ൽ അ​വ​ർ ക്ര​മ​മാ​യി വേ​രു​റ​പ്പി​ക്കു​ക​യാ​ണ്. 10 വ​ർ​ഷം മു​ൻ​പ്, ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി നേ​മം മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​പ്പോ​ൾ ഈ ​പം​ക്തി​യി​ൽ ഞാ​ൻ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ന്റെ ത​ല​ക്കെ​ട്ട് “ഒ​രു എം.​എ​ൽ.​എ.​യും മു​പ്പ​തു​ല​ക്ഷം വോ​ട്ടു​ക​ളും” എ​ന്ന​താ​യി​രു​ന്നു. അ​ന്നെ​ഴു​തി​യ​ത് ഒ​രു ദ​ശാ​ബ്ദ​ത്തി​നു​ശേ​ഷം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്: “ഇ​പ്പോ​ൾ കി​ട്ടി​യി​ട്ടു​ള്ള വോ​ട്ടു​ക​ള​ല്ല കേ​ര​ള​ത്തി​ൽ സ​വ​ർ​ണ​ഫാ​ഷി​സ​ത്തി​ന്റെ അ​ടി​സ്ഥാ​നം. അ​തി​നു​ള്ള​ത് ക​ഴി​ഞ്ഞ മൂ​ന്നു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി പൊ​തു​ബോ​ധ​ത്തി​ൽ ലീ​ന​മാ​യി​രി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​യു​ടെ, വി​ശേ​ഷി​ച്ചു മു​സ്‍ലിം വി​രു​ദ്ധ​ത​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​മൂ​ല​ധ​ന​മാ​ണ്. അ​തി​ന്റെ പ്ര​ധാ​ന​ല​ക്ഷ്യം മു​സ്‍ലിം-​ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ സം​ഘ​ടി​ത​രൂ​പ​ങ്ങ​ളെ പാ​ടെ ത​ക​ർ​ക്കു​ക എ​ന്നു​ള്ള​താ​ണ്. മ​തം വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ എ​ങ്ങ​നെ​യാ​ണോ യൂ​റോ​പ്പി​ൽ ക്രി​സ്തു​മ​തം പ്ര​തി​ക്കൂ​ട്ടി​ൽ ആ​വാ​ത്ത​ത്, അ​ത്ര​മേ​ൽ സ്വാ​ഭാ​വി​ക​മാ​യി ഇ​ന്ത്യ​യി​ലെ പൊ​തു യു​ക്തി​വാ​ദ-​മ​ത​വി​രു​ദ്ധ-​മ​തേ​ത​ര​വ്യ​വ​ഹാ​രം ഹി​ന്ദു​മ​ത​ത്തി​ന് ഒ​രു പോ​റ​ൽ​പോ​ലും ഏ​ൽ​പ്പി​ക്കി​ല്ലെ​ന്ന ദൃ​ഢ​വി​ശ്വാ​സം അ​വ​ർ​ക്കു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ സ​വ​ർ​ണ​മ​ത​സ്വ​ത്വ​ത്തി​ന് തീ​ർ​ത്തും ഭീ​ഷ​ണി​യാ​വു​മ്പോ​ൾ അ​ത്ത​രം വി​മ​ർ​ശ​ക​രെ അ​വ​ർ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നാം ​കാ​ണു​ക​യു​ണ്ടാ​യി. അ​തി​ന​പ്പു​റം, ഹി​ന്ദു​ത്വ​ല​ക്ഷ്യം, ന്യൂ​ന​പ​ക്ഷ​മ​ത​ങ്ങ​ൾ ഇ​പ്പോ​ഴും അ​ര​ക്ഷി​ത​രാ​യി​രി​ക്ക​ണം എ​ന്ന​താ​ണ്. അ​വ​രു​ടെ സം​ഘ​ടി​ത​ശ​ക്തി സം​ശ​യ​ത്തോ​ടെ മാ​ത്ര​മേ പൊ​തു​ധാ​ര​യി​ൽ വീ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന​ത് അ​വ​രെ​ക്കൊ​ണ്ടു​ത​ന്നെ നി​ര​ന്ത​രം സാ​ധൂ​ക​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്. എ​ല്ലാ മു​സ്‍ലിം സം​ഘ​ട​ന​ക​ളും ഇ​സ്‍ലാ​മി​ക് സ്റ്റേ​റ്റി​ന്റെ വ​ക​ഭേ​ദ​ങ്ങ​ളാ​ണ്.” പി​ൽ​ക്കാ​ല​ത്ത് നാം ​ക​ണ്ട​ത് മ​റ​യി​ല്ലാ​തെ ബി.​ജെ.​പി​യും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും ഇ​തേ അ​ജ​ണ്ട നി​ര​ങ്കു​ശം ചു​രു​ൾ നി​വ​ർ​ത്തി ഇ​ടു​ന്ന​താ​ണ്. ഇ​തേ ല​ക്ഷ്യം വെ​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും സ്വ​ത്വ​രാ​ഷ്ട്രീ​യ​ത്തി​ലൂ​ന്നി​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ചി​ല പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ വോ​ട്ട് വി​ഹി​ത​വും സ്വാ​ധീ​ന​വും വ​ർ​ധി​പ്പി​ക്കാ​ൻ ബി.​ജെ.​പി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്റെ ദ്വി​ധ്രു​വ രാ​ഷ്ട്രീ​യ ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ അ​വ​ർ ഇ​നി​യും ഏ​റെ മു​ന്നേ​റാ​നു​ണ്ടെ​ങ്കി​ലും, തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പു​തി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു എ​ന്ന​തി​നെ ഇ​രു മു​ന്ന​ണി​ക​ളും കു​റ​ച്ചു​കാ​ണ​രു​ത്. ഇ​വി​ടെ​യാ​ണ് പു​തി​യ രാ​ഷ്ട്രീ​യ ശ​ക്തി​യാ​വു​ന്ന ദ​ലി​ത് രാ​ഷ്ട്രീ​യ​ത്തി​നും പ്ര​സ​ക്തി വ​ർ​ദ്ധി​ക്കു​ന്ന​ത്.

ഒ​രു പു​നഃക്ര​മീ​ക​ര​ണ​ത്തി​ന്റെ നി​മി​ഷം

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഭ​ര​ണ​മാ​റ്റ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, കേ​ര​ള​ത്തി​ന്റെ ക്ഷേ​മ​മാ​തൃ​ക​യെ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. പൊ​തു​ജ​നാ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, വി​ഭ​വ​ങ്ങ​ളു​ടെ പു​ന​ർ​വി​ത​ര​ണ ന​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​ന്റെ അ​ടി​ത്ത​റ ദ​ശാ​ബ്ദ​ങ്ങ​ളാ​യു​ള്ള ഇ​ട​ത് - സി​വി​ൽ​സ​മൂ​ഹ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ രൂ​പ​പ്പെ​ട്ട​താ​ണ്. ഈ ​പാ​ര​മ്പ​ര്യ​ത്തെ അ​ത്ര എ​ളു​പ്പ​ത്തി​ൽ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ല, വ​രു​ന്ന ഭ​ര​ണ​കൂ​ട​ത്തി​നും അ​ത് അ​വ​ഗ​ണി​ക്കാ​നു​മാ​വി​ല്ല. എ​ന്നാ​ൽ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ക്ഷേ​മ​സം​വി​ധാ​ന​ത്തെ എ​ങ്ങ​നെ സു​സ്ഥി​ര​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാം എ​ന്ന​താ​ണ് പ്ര​ധാ​ന​പ്പെ​ട്ട ചോ​ദ്യം. എ​ൽ.​ഡി.​എ​ഫി​ന്റെ പ​രാ​ജ​യം ക്ഷേ​മ​പ​ദ്ധ​തി​ക​ൾ വേ​ണ്ട എ​ന്ന അ​ർ​ത്ഥ​ത്തി​ല​ല്ല, മ​റി​ച്ച് അ​വ ന​ട​പ്പി​ലാ​ക്കു​ന്ന രീ​തി​യി​ലെ സു​താ​ര്യ​ത​യും പ്ര​തി​ക​ര​ണ​ശേ​ഷി​യും പു​ന​ർ​ചി​ന്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യാ​ണ് കാ​ണേ​ണ്ട​ത്. അ​ന്തി​മ​മാ​യി വി​ശ​ക​ല​നം ചെ​യ്താ​ൽ, കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ​സം​സ്കാ​രം ഇ​പ്പോ​ഴും ക്ഷേ​മ​വും വി​ക​സ​ന​വും, ബ​ഹു​സ്വ​ര​ത​യും സ്വ​ത്വ​വും ത​മ്മി​ലു​ള്ള കൃ​ത്യ​മാ​യ സ​ന്തു​ലി​താ​വ​സ്ഥ​യി​ലാ​ണ് ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ ​സ​ന്തു​ലി​താ​വ​സ്ഥ​യെ ത​ക​ർ​ക്കു​ന്നി​ല്ല, മ​റി​ച്ച് അ​ത് നി​ര​ന്ത​രം പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കേ​ണ്ട​താ​ണെ​ന്ന് രാ​ഷ്ട്രീ​യ സ​മൂ​ഹ​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assembly electionUDFLDFBJP
News Summary - Kerala: Realities emerging from the elections
Next Story