Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
farmers rally
cancel
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightഭരണകൂടത്തി​െൻറ...

ഭരണകൂടത്തി​െൻറ കോർപറേറ്റ് പകര്‍ന്നാട്ടങ്ങള്‍

text_fields
bookmark_border

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ലമെൻറില്‍ പാസാക്കിയെടുത്ത കാർഷിക-തൊഴില്‍നിയമങ്ങള്‍ വ്യാപകമായ പ്രതിഷേധസമരങ്ങള്‍ക്ക് കാരണമായിരിക്കുന്നു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ്​ ആന്‍ഡ് കോമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെൻറ്​ ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സർവിസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമൊഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ല. വേജ്കോഡ്, കോഡ് ഓഫ് ഇൻഡസ്ട്രിയൽ റിലേഷൻസ് (വ്യവസായബന്ധ നിയമം), ഇൻഡസ്ട്രിയൽ കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽ​െഫയർ (സാമൂഹികസുരക്ഷയും ക്ഷേമവും സംബന്ധിച്ച കോഡ്), കോഡ് ഓൺ ഒക്കുപേഷനൽ സേഫ്റ്റി (തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യവും സംബന്ധിച്ച നിയമം) എന്നിവയാണ് പാസാക്കിയെടുക്കുന്ന പുതിയ തൊഴില്‍നിയമങ്ങള്‍.

തൊഴിലാളി യൂനിയനുകളും കര്‍ഷകസംഘടനകളും വിവിധ പ്രതിപക്ഷപാര്‍ട്ടികളും ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുണ്ട്. ട്രേഡ് യൂനിയനുകള്‍ തൊഴില്‍നിയമങ്ങളുടെ കരട് ബില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പഞ്ചാബിൽനിന്നു ഡല്‍ഹിയിലേക്ക്​ യൂത്ത് കോണ്‍ഗ്രസി​െൻറ ട്രാക്ടര്‍ റാലി കാർഷികബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നിരിക്കുകയാണ്. മൊഹാലിയില്‍നിന്നു തുടങ്ങിയ റാലി കോവിഡ്കാലത്ത് ദേശീയപാതയില്‍ സമരങ്ങള്‍ പാടില്ല എന്ന കാരണം പറഞ്ഞ്​ അംബാലയില്‍ തടഞ്ഞിരിക്കുകയാണ്.

കാലാകാലങ്ങളില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക നിയമനിർമാണസഭകളുടെ അവകാശവും ഉത്തരവാദിത്തവുമാണ്. ആ നിയമങ്ങളുടെ ഉള്ളടക്കം ആഴത്തില്‍ ചര്‍ച്ചചെയ്യുകയും എതിര്‍പ്പുകള്‍ മുന്നോട്ടു​െവക്കുകയും ചെയ്യുക പൊതുജനങ്ങളുടെ അവകാശവും രാഷ്​ട്രീയമായ സ്വാതന്ത്ര്യവുമാണ്. ജനവിഭാഗങ്ങൾക്ക്​ അവരുടെ ദൈനംദിനജീവിതത്തെ സാരമായി സ്വാധീനിക്കാനിടയുള്ള ഈ നിയമങ്ങളോട് ശക്തമായി പ്രതികരിച്ചേ മതിയാകൂ. സാമ്പത്തികമേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക്​ രണ്ടു സ്വഭാവമുണ്ട്. ഭരണഘടനാപരമായി സാമ്പത്തികമേഖലയില്‍ ഇടപെടാനുള്ള അവകാശം ഭരണകൂടം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.

ഇന്ത്യന്‍ ഭരണകൂടം നെഹ്​റുവിയന്‍ കാലം മുതല്‍ സ്വീകരിച്ചുവന്ന സമീപനം മുതലാളിത്തവളര്‍ച്ചയുടെ ഭാഗമായി സൃഷ്​ടിക്കപ്പെടുന്ന അസ്ഥിരതകളും അസമത്വങ്ങളും അരക്ഷിതാവസ്ഥകളും പരിഗണിച്ച്​ അതി​െൻറ ഇരകളാവുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹികപരിരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂട ഇടപെടല്‍ അനിവാര്യമാണ് എന്നതായിരുന്നു. ആ അർഥത്തില്‍ ഭരണകൂടം ഒരു ബൂര്‍ഷ്വാ വർഗഭരണകൂടമായിരിക്കുമ്പോൾപോലും മുതലാളിത്തവളര്‍ച്ചയുടെ വഴികളില്‍ നിരാശ്രയരാവുന്ന തൊഴിലാളികളുടെയും പാര്‍ശ്വവത്​കൃതരുടെയും അതിജീവനം സാധ്യമാകുന്ന നിയമനിർമാണങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കേണ്ടത്. ക്ലാസിക്കല്‍ മുതലാളിത്തത്തി​െൻറ കാലത്തുപോലും ഇക്കാര്യത്തില്‍ ചില സമവായങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. കാർഷികമേഖലയിലും സമാനമായ ഒരു പ്രശ്നമുണ്ട്. വ്യവസായമേഖല ഉയര്‍ന്നുവരുമ്പോള്‍ ആപേക്ഷികമായി കര്‍ഷകജനതക്ക്​ ഉണ്ടാവുന്ന പ്രശ്നങ്ങളോടും ഭരണകൂടം സഹഭാവപൂർണമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ പ്രതിജ്ഞാബദ്ധമായിരിക്കണം.

സാമ്പത്തികവ്യവസ്ഥ സങ്കീർണമായ ഒരു പ്രതിഭാസമാണ്. അതി​െൻറ ഉള്ളിലെ വൈരുധ്യങ്ങള്‍ മുഴുവന്‍ പരിഹരിക്കാനും പ്രതിസന്ധികളില്‍നിന്ന് കരകയറ്റാനും ഭരണകൂടത്തിനു കഴിയില്ല. പക്ഷേ, മുതലാളിത്തവ്യവസ്ഥയില്‍ ആത്യന്തികമായി നിയമങ്ങള്‍ വർഗപരമായി മൂലധനത്തെ സഹായിക്കുമ്പോൾപോലും ഒരു ലിബറല്‍ ജനാധിപത്യത്തില്‍ നിയമനിർമാണത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ താൽപര്യങ്ങളെ പൂർണമായും അവഗണിക്കാന്‍ സാധിക്കുകയില്ല. കാരണം, അവര്‍കൂടി വോട്ടുചെയ്താണ് സര്‍ക്കാറുകള്‍ അധികാരത്തില്‍ വരുന്നത്.

ഇതാണ് യാഥാർഥ്യമെങ്കില്‍ ഇപ്പോള്‍ കൊണ്ടുവന്ന ഈ നിയമപരിഷ്കാരങ്ങളുടെ ഉള്ളടക്കം എങ്ങനെയാണ് മനസ്സിലാക്കുക? പുതിയ വ്യവസായബന്ധനിയമവും അനുബന്ധനിയമങ്ങളും വ്യവസായമേഖലയില്‍ സൃഷ്​ടിക്കാന്‍ പോകുന്നത് കടുത്ത അരാജകാവസ്ഥയായിരിക്കും. ഇപ്പോള്‍ പാസാക്കിയ പുതിയ നിയമങ്ങള്‍ തൊഴിലാളി യൂനിയനുകള്‍ക്ക് മൂക്കുകയറിടുകയും തൊഴിലാളികളെ നിയമിക്കുന്നതിലും പിരിച്ചുവിടുന്നതിലും തൊഴിലുടമകള്‍ക്ക് അമിതമായ സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുകയും തൊഴിലാളിക്ഷേമ നിയമങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുന്നു എന്ന ആരോപണമാണ് ട്രേഡ് യൂനിയനുകള്‍ക്ക്​. നിയമങ്ങള്‍ പരിഷ്കരിക്കുകയല്ല, അന്തഃസത്ത സമൂലമായി മാറ്റി പുതിയ ചട്ടക്കൂടിലേക്ക് വ്യവസായബന്ധത്തെ പ്രതിഷ്​ഠിക്കുകയാണ് ഈ നിയമങ്ങളുടെ ലക്ഷ്യം. ഈ നിയമങ്ങള്‍ യഥാർഥത്തില്‍ ഇതിനകംതന്നെ ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും പ്രാവര്‍ത്തികമാക്കിയിട്ടുള്ള നിയോലിബറല്‍ സാമ്പത്തിക അജണ്ടക്ക്​ സമ്പൂർണമായ നിയമപ്രാബല്യം നല്‍കുന്നതാണ്.

കാർഷികമേഖലയുടെയും സ്ഥിതി ഇതുതന്നെ. പുതിയ നിയമങ്ങള്‍ മൂന്നു വ്യത്യസ്തരീതികളില്‍ കര്‍ഷകവിരുദ്ധമായിത്തീരുന്നു. ഒന്നാമതായി, കാർഷികോൽപന്ന വിപണന സമിതി എന്ന സംവിധാനത്തെ അപ്രസക്തമാക്കി കര്‍ഷകര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന താങ്ങുവില ഏതാണ്ട് പൂർണമായും ഇല്ലാതാക്കുന്നു. രണ്ടാമതായി, അത് ഭക്ഷ്യസുരക്ഷിതത്വം എന്ന ആശയത്തിനു തുരങ്കം​െവക്കുന്നു. ലോകവ്യാപാരസംഘടനയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ ഇല്ലാതാക്കിയ സബ്സിഡികളും മറ്റ്​ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് എന്നെന്നേക്കുമായി നിഷേധിക്കപ്പെടാന്‍ പോകുന്നു.

മൂന്നാമതായി, ഈ നിയമങ്ങള്‍ കര്‍ഷകരെ കേവലം വിപണിയുടെ ഇരകളാക്കുകയും അതുവഴി ഇതിനകംതന്നെ നോട്ടുനിരോധനവും ജി.എസ്​.ടിയുടെയുമൊക്കെ പശ്ചാത്തലത്തില്‍ പരിതാപകരമായിത്തീർന്ന ഗ്രാമീണ സമ്പദ്​വ്യവസ്ഥയുടെ നിലനിൽപുതന്നെ കൂടുതല്‍ അപകടപ്പെടുത്തുന്നു. ലോകം ഒരു സാമ്പത്തികക്കുഴപ്പത്തി​െൻറ വക്കില്‍ നിൽക്കുമ്പോള്‍ അതിന്​ ആക്കംകൂട്ടുന്ന നയങ്ങളാണ്, അതില്‍നിന്ന് സമ്പദ്​വ്യവസ്ഥയെ കരകയറ്റാന്‍ നോക്കുന്ന നയങ്ങളല്ല ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ളത് എന്നർഥം.

സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാവുന്ന ഒരു കാര്യം ഈ നിയമങ്ങളില്‍ പുതുതായി ഒന്നുമില്ല എന്നുതന്നെയാണ്. ഇതി​െൻറ ലക്ഷ്യം ഇതിനകം ആശയപരമായി ആഗോളതലത്തില്‍ ശക്തമായ, 1980കള്‍ മുതല്‍ ഇന്ത്യയില്‍ പ്രയോഗത്തിലിരിക്കുന്ന നിയോലിബറല്‍ സമീപനങ്ങള്‍ക്ക് ഭരണഘടനാപരമായ നിയമപരിരക്ഷ നല്‍കുകയാണ്. നിയോലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ഭരണഘടനാവിരുദ്ധമാക്കുകയാണ്​. അതുവഴി കോർപറേറ്റ് മേഖല നേരിടുന്ന പരിമിതമായ എതിര്‍പ്പുകള്‍പോലും ഇല്ലാതാക്കുകയാണ്​. അവരുടെ അധികാരങ്ങളും അവകാശങ്ങളും പുനർനിര്‍വചിച്ച്​ തൊഴിലാളി-കര്‍ഷക വർഗശക്തിക്കുമേല്‍ അധീശത്വം വർധിപ്പിക്കുകയാണ്. ഉയര്‍ന്നുവരുന്ന ക്രോണി മുതലാളിത്തത്തി​െൻറ ഇഷ്​ടപ്രമേയങ്ങള്‍ ഭരണഘടനാപരമായി സാധുതയുള്ള ശാസനങ്ങളും കൽപനകളുമാക്കുകയാണ്. പ്രതിരോധത്തി​െൻറ എല്ലാ പഴുതുകളും അടച്ചുപൂട്ടി കോർപറേറ്റ് മൂലധനത്തിന് രാഷ്​ട്രീയ സുരക്ഷിതത്വത്തി​െൻറ കവചങ്ങള്‍ അണിയിക്കുകയാണ്.

ഇതാണ് സംഭവിക്കുന്നതെങ്കില്‍ അതി​െൻറ കാരണം മറ്റൊന്നുമല്ല. ഇന്ത്യന്‍ ഭരണകൂടം സമീപനത്തില്‍ കാതലായ ഒരു മാറ്റംകൂടി വരുത്തുന്നു. അത് ഇത്രകാലവും പുലര്‍ത്തിയ ലിബറല്‍ വിശ്വാസങ്ങള്‍ വലിച്ചെറിയുകയാണ്. നിയോലിബറല്‍ താൽപര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍പോലും കാട്ടിയിരുന്ന ഉളുപ്പ് ​േവ​െണ്ടന്നു​െവക്കുകയാണ്. നഗ്​നമായിത്തന്നെ കോർപറേറ്റ് മൂലധനത്തി​െൻറ വർഗഭരണകൂടമായി മാറുകയാണ്. ഒരു ലിബറല്‍ ജനാധിപത്യത്തില്‍ ഇതെങ്ങനെ സാധ്യമാവും എന്നതി​െൻറ ഉത്തരമാണ് ഈ ഹിന്ദുത്വ സര്‍ക്കാര്‍. അത് ഇനിയങ്ങോട്ട് പൂർണമായും ഒരു ഇല്ലിബറല്‍ (illiberal) ഭരണകൂടം ആയിരിക്കും.

അതിനു ജനകീയസമരങ്ങളെ തെല്ലും പേടിയുണ്ടാവില്ല. കാരണം, അതി​െൻറ പ്രത്യയശാസ്ത്രമുഖം മാത്രമായി നിലനില്‍ക്കാന്‍ വ്യഗ്രതയുള്ള ഒരു പാര്‍ട്ടിക്ക് സ്ഥിരഭൂരിപക്ഷം സംഘടിത മതഭൂരിപക്ഷമായി അടയാളപ്പെട്ടിരിക്കുന്നു. സാമ്പത്തികമായ അടിത്തറയും അതി​െൻറ ഉപരിഘടനയായ നിയമവ്യവസ്ഥയും ജനാധിപത്യവിരുദ്ധമായ രാഷ്​ട്രീയത്തി​െൻറ മാധ്യസ്ഥ്യത്തില്‍ പൊരുത്തപ്പെടുത്തിയിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പുതിയ നിയമനിര്‍മാണങ്ങള്‍ ഭരണകൂടത്തി​െൻറ കേവല സാമ്പത്തിക ഇടപെടലുകളല്ല. മറിച്ച്, ലിബറല്‍ ജനാധിപത്യത്തില്‍നിന്ന് കോർപറേറ്റ് അധീശത്വത്തി​െൻറ ഇല്ലിബറല്‍ ഭരണവ്യവസ്ഥയിലേക്ക് രാഷ്​ട്രം പൂർണമായും നീങ്ങിയിരിക്കുന്നു എന്നതി​െൻറ തെളിവാണ്. അതുകൊണ്ടുതന്നെ സിവില്‍ സമൂഹത്തി​െൻറയും പുതിയ പ്രതിരോധരാഷ്​ട്രീയത്തി​െൻറയും പ്രധാന വെല്ലുവിളിയും ഭീതിജനകമായ ഈ ചുവടുമാറ്റത്തെ സൂക്ഷ്മതകളില്‍ മനസ്സിലാക്കി, പ്രതിവിധി കണ്ടെത്തുക എന്നതായി മാറിയിരിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentfarmers bill
Next Story