Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക​ണ​ക്ക​ല്ല ക​ണ​ക്ക​ല്ല ക​ണ​ക്ക​ല്ല​ പ്ര​ശ്നം
cancel

ച​രി​ത്രം അ​വ​സാ​നി​ക്കു​ന്നി​ല്ല. അ​ത് മു​ക​ളി​ലോ​ട്ട് പോ​യി ത​ല​കു​ത്ത​നെ​വ​ന്ന് ന​മ്മു​ടെ മു​ന്നി​ൽ വീ​ഴു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ല​ക്കം​മ​റി​ച്ചി​ൽ എ​ന്നു​പ​റ​യും! തെ​ളി​വു​ത​രാം. 1985 ജൂ​ൺ 24ന് ​ദേ​ശാ​ഭി​മാ​നി​യി​ൽ ഒ​ന്നാം പേ​ജി​ലൊ​രു ചെ​റി​യ വാ​ർ​ത്ത​വ​ന്നു. അ​തി​ങ്ങ​നെ​യാ​ണ്: ‘‘ചാ​ത്തു​ണ്ണി​മാ​സ്റ്റ​ർ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ സ​ത്യ​സ​ന്ധ​ത പാ​ലി​ക്കാ​തി​രി​ക്കു​ക​യും ത​ന്മൂ​ലം അ​ദ്ദേ​ഹ​ത്തെ​പ്പ​റ്റി പാ​ർ​ട്ടി മെം​ബ​ർ​മാ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഇ​ട​യി​ൽ അ​വി​ശ്വാ​സ​വും അ​വ​മ​തി​പ്പും സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തി​നും പാ​ർ​ട്ടി​ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നും ക​മ്യൂ​ണി​സ്റ്റ് (മാ​ർ​ക്സി​സ്റ്റ്)​പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി മെം​ബ​റാ​യ കെ.​ചാ​ത്തു​ണ്ണി മാ​സ്റ്റ​റെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു’’. ഇ​ത് ച​രി​ത്രം. മു​ക​ളി​ലോ​ട്ട് പോ​യി​പ്പോ​യി അ​ത് ത​ല​കീ​ഴോ​ട്ടാ​യി വ​ന്നു​വീ​ണ​ത് 2026 ജ​നു​വ​രി 26നാ​ണ്. അ​ന്ന് ദേ​ശാ​ഭി​മാ​നി​യി​ൽ ഒ​രു വാ​ർ​ത്ത​യു​ണ്ട്: ‘ പാ​ർ​ട്ടി​ശ​ത്രു​ക്ക​ളു​ടെ കോ​ടാ​ലി​ക്കൈ​യ്യാ​യി മാ​റി​യ വി.​കു​ഞ്ഞി​കൃ​ഷ്ണ​നെ സി.​പി.​എ​മ്മി​ന്റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ക​ണ്ണൂ​ർ ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷ് അ​റി​യി​ച്ചു. തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ൾ കൃ​ത്യ​മാ​യ ല​ക്ഷ്യ​ത്തോ​ടെ ഉ​ന്ന​യി​ച്ച് കു​ഞ്ഞി​കൃ​ഷ്ണ​ൻ സി.​പി.​ഐ.​എ​മ്മി​നെ​യും പാ​ർ​ട്ടി​യെ വി​ശ്വ​സി​ച്ച ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ച്ചു...’’ –അ​ങ്ങ​നെ​യാ​ണ​ത് തു​ട​ങ്ങു​ന്ന​ത്. ‘‘സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ സ​ത്യ​സ​ന്ധ​ത പാ​ലി​ച്ചി​ല്ലാ’’ എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 1985ൽ ​ഒ​രു നേ​താ​വി​നെ പു​റ​ത്താ​ക്കി​യ പാ​ർ​ട്ടി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ സ​ത്യ​സ​ന്ധ​ത പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നാ​ണ് 2026ൽ ​മ​റ്റൊ​രാ​ളെ പു​റ​ത്താ​ക്കി​യ​ത്. ച​രി​ത്രം അ​വ​സാ​നി​ക്കു​ന്നി​ല്ല എ​ന്നു​റ​പ്പാ​യ​ല്ലോ. അ​ത​ങ്ങ​നെ തി​രി​ഞ്ഞു​മ​റി​ഞ്ഞു​വ​രു​ക​യാ​ണ്. സാ​മ്പ​ത്തി​ക​കാ​ര്യ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ തി​രി​മ​റി!

കെ.​ചാ​ത്തു​ണ്ണി മാ​സ്റ്റ​റും വി.​കു​ഞ്ഞി​കൃ​ഷ്ണ​നും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ആ ​പാ​ർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കാ​ൻ വേ​ണ്ടി അ​ധ്വാ​നി​ച്ച​വ​രാ​ണ്. പാ​ർ​ട്ടി​യേ​ൽ​പി​ച്ച മു​റി​വി​നാ​ൽ നീ​റി​നീ​റി മ​റ​വി​യി​ലേ​ക്ക് മ​റ​യു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ​ത് സാ​ധി​ക്കു​ന്ന​തെ​ന്ന് പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ എ​ൻ.​സി. ശേ​ഖ​ർ ആ​ത്മ​ക​ഥ​യി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്: ‘സ്വ​ഭാ​വ​ദൂ​ഷ്യം’, ’അ​ച്ച​ട​ക്ക​ലം​ഘ​നം’, ’പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം’, ‘ധ​ന​ദു​ർ​വി​നി​യോ​ഗം’, തൊ​ട്ട് ’ അ​ന​ഭി​ല​ഷ​ണീ​യ​രാ​യ’​വ​ർ​ക്കും ‘പാ​ർ​ട്ടി​ക്ക​ക​ത്ത് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കും’ എ​തി​രെ നേ​തൃ​ത്വ​ത്തി​ലി​രി​ക്കു​ന്ന​വ​ർ കാ​ലാ​കാ​ലം എ​ടു​ത്തു​പ​യോ​ഗി​ക്കാ​റു​ള്ള ഖ​ഡ്ഗ​ങ്ങ​ൾ വി​വി​ധ​ങ്ങ​ളാ​ണ്. പാ​ർ​ട്ടി നേ​താ​ക്ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സു​പ​രി​ചി​ത​ങ്ങ​ളു​മാ​ണ​വ. പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഇ​ങ്ങ​നെ പു​റ​ത്തു​പോ​യ​വ​രോ പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രോ ആ​യ സ​ഖാ​ക്ക​ൾ നി​ര​വ​ധി​യാ​ണ്. ഇ​വ​രി​ൽ പ​ല​രും ആ ​രീ​തി​യി​ലു​ള്ള ‘തേ​ജോ​വ​ധം’ അ​ർ​ഹി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്നി​ല്ല. നി​ജ​സ്ഥി​തി മ​റി​ച്ചാ​യി​രി​ക്കും. ഏ​താ​യാ​ലും ഒ​രി​ക്ക​ൽ ‘പാ​ർ​ട്ടി വി​രു​ദ്ധ​ൻ’ ആ​യി മു​ദ്ര​കു​ത്ത​പ്പെ​ട്ട് പാ​ർ​ട്ടി​ക്ക് പു​റ​ത്താ​യാ​ൽ എ​ക്കാ​ല​വും അ​യാ​ൾ ഒ​രു ‘പാ​ർ​ട്ടി വി​രു​ദ്ധ​നാ​യി’ അ​വ​ഹേ​ള​ന​ത്തി​ന്റെ കു​രി​ശു​ചു​മ​ന്ന് ന​ട​ക്ക​ണം. തെ​റ്റും ശ​രി​യും നോ​ക്കാ​തെ​യു​ള്ള ഈ ​അ​നു​ഷ്ഠാ​ന​ക​ർ​മ​ങ്ങ​ൾ പാ​ർ​ട്ടി​ജീ​വി​ത​ത്തി​ൽ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന​ത് ഒ​രു വി​ശ്വാ​സ പ്ര​മാ​ണ​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രാ​ണ് കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യാ​ത്ത സാ​ധാ​ര​ണ അ​ണി​ക​ൾ. നേ​തൃ​ത്വ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് അ​ന്ധ​മാ​യ ഒ​രു നി​ർ​ബ​ന്ധ​ബു​ദ്ധി​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ണും. നേ​തൃ​ത്വ​പ​ദ​വി​ക​ളി​ലി​രു​ന്ന കാ​ല​ത്ത് എ​ന്റെ പെ​രു​മാ​റ്റ​വും വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല. പു​റ​ത്തു​പോ​യ​പ്പോ​ഴാ​ണ് അ​ത്ര​യും​കാ​ലം ഞാ​ൻ​കൂ​ടി പ​ങ്കാ​ളി​യാ​യ കൈ​യാ​ങ്ക​ളി എ​ത്ര​മേ​ൽ ക്രൂ​ര​മാ​യ ഒ​രു പ്ര​ക്രി​യ​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്’’.

എൻ.സി. ശേഖർ, ചാത്തുണ്ണി മാസ്റ്റർ

അ​പ്പോ​ൾ, എ​ൻ.​സി.​ശേ​ഖ​റി​നെ​യും പു​റ​ന്ത​ള്ളി​യ​താ​ണ്. അ​ച്ച​ട​ക്കം ലം​ഘി​ച്ച​തി​നാ​ണ് എ​ന്ന് അ​ക്കാ​ലം കാ​ര്യ​ക​ർ​ത്താ​വാ​യി​രു​ന്ന ഇ.​എം.​എ​സ് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. എം.​പി ശ​മ്പ​ള​ത്തി​ന് ലെ​വി അ​ട​ച്ചി​ല്ലെ​ന്ന ദോ​ഷ​വു​മു​ണ്ട്. എ​ൻ.​സി. ശേ​ഖ​ർ മ​റു​പ​ടി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​ന്ന്, പു​റ​ത്താ​ക്കി​യ​ത​ല്ല 1960 ജൂ​ൺ 15ന് ​തൃ​ശൂ​രി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​വെ​ച്ച് മെം​ബ​ർ​ഷി​പ് പു​തു​ക്കു​ന്നി​ല്ല എ​ന്നു പ്ര​ഖ്യാ​പി​ച്ച് ഇ​റ​ങ്ങി​പ്പോ​ന്ന​താ​ണ് എ​ന്ന്. അ​തി​നു​ശേ​ഷം ലെ​വി അ​ട​ച്ചി​ട്ടി​ല്ലെ​ന്നും, എം.​പി​യാ​യി​രി​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ​ത​ന്ന ഭ​വ​ന​ലോ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ച്ച വീ​ടി​ന്റെ തി​രി​ച്ച​ട​വ് പ്ര​യാ​സ​മാ​യ​പ്പോ​ൾ അ​തു​വി​റ്റ് ലോ​ൺ തി​രി​ച്ച​ട​ച്ച് ബാ​ക്കി​കൊ​ണ്ട് ചെ​റി​യ​വീ​ട് വാ​ങ്ങി​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും എ​ൻ.​സി.​ശേ​ഖ​ർ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

ചാ​ത്തു​ണ്ണി മാ​സ്റ്റ​റു​ടെ അ​നു​ഭ​വം​വെ​ച്ചു നോ​ക്കു​മ്പോ​ൾ എ​ൻ.​സി ഭാ​ഗ്യ​വാ​നാ​ണ്. പ​ണം​ത​ട്ടി​യെ​ന്ന ആ​രോ​പ​ണ​മി​ല്ല​ല്ലോ. കോ​ഴി​ക്കോ​ട്ട് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വി​ലാ​സ​മാ​യി​രു​ന്നു മാ​സ്റ്റ​ർ. 1940ൽ ​ബ്രി​ട്ടീ​ഷു​കാ​ർ ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ ത​ല​ക്ക് വി​ല​യി​ട്ട​പ്പോ​ൾ ഇം.​എം.​എ​സി​ന്റെ ത​ല​ക്ക് 10,000 രൂ​പ​യും ചാ​ത്തു​ണ്ണി മാ​സ്റ്റ​റു​ടെ ത​ല​ക്ക് 25,000വു​മാ​ണ് വി​ല​കെ​ട്ടി​യ​ത് എ​ന്നൊ​രു ക​ഥ​യു​ണ്ടാ​യി​രു​ന്നു. എം.​പി​യും എം.​എ​ൽ.​എ​യും ക​ർ​ഷ​ക​സം​ഘ​ത്തി​ന്റെ അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മൊ​ക്കെ​യാ​യി​ട്ടു​ണ്ട്. പാ​ർ​ട്ടി പി​ള​ർ​ന്ന​പ്പോ​ൾ ദേ​ശാ​ഭി​മാ​നി പി​ടി​ച്ചെ​ടു​ക്കാ​ൻ പ​ട​കൂ​ട്ടി​യ​തും ചി​ന്ത സ്ഥാ​പി​ച്ച​തു​മൊ​ക്കെ മാ​സ്റ്റ​റാ​ണ്. സി​നി​മാ​രം​ഗ​ത്തും അ​തു​വ​ഴി സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും പാ​ർ​ട്ടി​ക്ക് മേ​ൽ​ക്കൈ ഉ​ണ്ടാ​ക്കാ​നാ​യി ഒ​രു സി​നി​മാ​സ്ഥാ​പ​നം ഉ​ണ്ടാ​ക്കി. ജ​ന​ശ​ക്തി ഫി​ലിം​സ്. കൊ​ച്ചി​യി​ലാ​ണ് ഓ​ഫി​സ്. മ​ക​ൻ വേ​ണു​ഗോ​പാ​ൽ ജ​ന​ശ​ക്തി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കൊ​ച്ചി​യി​ലേ​ക്കു​ള്ള തീ​വ​ണ്ടി​ടി​ക്ക​റ്റും പ​ത്തു​രൂ​പ​യും കൊ​ടു​ത്ത് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് യാ​ത്ര​യ​യ​ക്കു​മ്പോ​ൾ, ‘‘അ​വി​ടെ എ​ന്നെ അ​റി​യു​ന്ന പ​ല​ത​ര​ത്തി​ലു​ള്ള ആ​ളു​ക​ളു​മു​ണ്ട്. അ​വ​രെ​യൊ​ന്നും പോ​യി നീ ​ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്’’ എ​ന്ന് പ​റ​ഞ്ഞ അ​ച്ഛ​ൻ യാ​ത്ര​പ്പ​ടി​യും സി​റ്റി​ങ് അ​ല​വ​ൻ​സും കൈ​പ്പ​റ്റി​യി​രു​ന്നി​ല്ല എ​ന്നും ‘‘അ​തൊ​ക്കെ ക​മ്പ​നി​ക്ക് ഇ​രി​ക്ക​ട്ടെ’’ എ​ന്നു ക​രു​ത​ലാ​ണെ​ന്നും ആ ​മ​ക​ൻ ഓ​ർ​ക്കു​ന്നു​ണ്ട്. പ​ക്ഷേ, ക​ഷ്ട​കാ​ലം പാ​ർ​ട്ടി​യാ​യി തി​രി​ഞ്ഞ​പ്പോ​ൾ ജ​ന​ശ​ക്തി​യു​ടെ ക​ണ​ക്കാ​ണ് മാ​സ്റ്റ​ർ​ക്കെ​തി​രെ ഉ​പ​യോ​ഗി​ച്ച​ത്. ആ​ശ​യം മാ​സ്റ്റ​റു​ടേ​താ​ണെ​ങ്കി​ലും ക​മ്പ​നി​യാ​യ​പ്പോ​ൾ ഡ​യ​റ​ക്ട​ർ മാ​ത്ര​മാ​ണ്. മാ​നേ​ജ​റു​ണ്ട്. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​ണ്ട്. എ​ല്ലാ​രു​മു​ണ്ട്. എ​ങ്കി​ലും ന​ട​പ​ടി​ക്ക് മു​മ്പാ​യി പാ​ർ​ട്ടി മാ​സ്റ്റ​റോ​ടാ​ണ് ക​ണ​ക്കു​ക​ളും മ​റ്റു​രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ക​ൻ വേ​ണു​ഗോ​പാ​ൽ അ​തെ​ല്ലാം ഓ​ഫി​സി​ൽ​നി​ന്നു​വാ​ങ്ങി പാ​ർ​ട്ടി എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി​യെ ഏ​ൽ​പി​ച്ചു. അ​ത് വാ​ങ്ങി​വെ​ച്ച സെ​ക്ര​ട്ട​റി ജ​ന​ശ​ക്തി മാ​നേ​ജ​റെ ഫോ​ണി​ൽ വി​ളി​ച്ച് ചാ​ത്തു​ണ്ണി മാ​സ്റ്റ​ർ​ക്കെ​തി​രാ​യി സ്റ്റേ​റ്റ്മെ​ന്റ് എ​ഴു​തി​ക്കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്തി​നാ​ണ് എ​ന്ന് ആ​രാ​ഞ്ഞ​പ്പോ​ൾ പ​ത്ര​ത്തി​ൽ കൊ​ടു​ക്കാ​ൻ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ‘‘ചാ​ത്തു​ണ്ണി മാ​സ്റ്റ​ർ ജ​ന​ശ​ക്തി​ക്കു​വേ​ണ്ടി എ​ന്തു​ചെ​യ്തു എ​ന്നു വേ​ണ​മെ​ങ്കി​ൽ എ​ഴു​തി​ത്ത​രാം. മാ​ഷെ​ക്കു​റി​ച്ച് മോ​ശ​മാ​യി എ​ഴു​താ​ൻ പ​റ്റി​ല്ല’’– എ​ന്ന് ആ ​മാ​നേ​ജ​ർ മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ൾ ജി​ല്ല സെ​ക്ര​ട്ട​റി ഫോ​ൺ​വെ​ക്കു​ക​യാ​യി​രു​ന്നു.

പു​റ​ത്താ​ക്കി​യ​തി​ന്റെ തി​ര​ക്ക​ഥ വ​ള​രെ നീ​ണ്ട​താ​ണ്. അ​റി​യ​ണ​മെ​ന്നു​ള്ള​വ​ർ​ക്ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന ജ​യ​പാ​ല​മേ​നോ​ന്റെ ആ​ത്മ​ക​ഥ ‘ഒ​ളി​മ​ങ്ങാ​ത്ത ഓ​ർ​മ​ക​ളും’ ശി​ഖാ മോ​ഹ​ൻ​ദാ​സ് എ​ഴു​തി​യ ’ജ​ന​ശ​ക്തി ഫി​ലിം​സ് എ​വി​ടെ’ –എ​ന്ന പു​സ്ത​ക​വും വാ​യി​ക്കാ​വു​ന്ന​താ​ണ്. മാ​സ്റ്റ​ർ​ക്കെ​തി​രെ പാ​ർ​ട്ടി ആ​രോ​ടെ​ല്ലാം സ്റ്റേ​റ്റ്മെ​ന്റു​ക​ൾ എ​ഴു​തി​വാ​ങ്ങി​യി​ട്ടു​ണ്ടോ, അ​വ​രെ​യെ​ല്ലാം പോ​യി​ക്ക​ണ്ട് സം​സാ​രി​ച്ചി​ട്ടു​ണ്ട് ശി​ഖാ മോ​ഹ​ൻ​ദാ​സ്. ഏ​താ​ണ്ടെ​ല്ലാ​വ​രും ച​തി​യു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. കി​സാ​ൻ​സ​ഭ​യു​ടെ 26,433 രൂ​പ 57 പൈ​സ പ​റ്റി എ​ന്നാ​ണ് മ​റ്റൊ​രാ​രോ​പ​ണം. 23 ല​ക്ഷ​മാ​യി​രു​ന്ന അം​ഗ​സം​ഖ്യ മാ​സ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ കാ​ല​ത്ത് 70 ല​ക്ഷ​മാ​യി. ഫ​ണ്ടും വ​ലു​താ​യി. 93,950 രൂ​പ അ​ഞ്ച​ര ല​ക്ഷ​മാ​യി. അ​തി​ൽ​നി​ന്ന് 26,433 രൂ​പ 57 പൈ​സ മാ​സ്റ്റ​ർ വെ​ട്ടി​ച്ചു​വെ​ന്നാ​ണ് തി​ര​ക്ക​ഥ. എ​ന്നാ​ൽ, സം​ഭ​വ​ക​ഥ വേ​റെ​യാ​ണ്. ഒ​രു ഉ​ന്ന​ത നേ​താ​വ് 50,000 രൂ​പ ചോ​ദി​ച്ചു. ‘‘ഫ​ണ്ടു​ണ്ട്, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ക​ത്തു​മാ​യി വ​രൂ, ത​രാം’’ എ​ന്നാ​യി​രു​ന്നു മാ​സ്റ്റ​റു​ടെ മ​റു​പ​ടി! മാ​സ്റ്റ​ർ​ക്കെ​തി​രെ ജ​ന​ശ​ക്തി​യി​ലും ക​ർ​ഷ​ക സം​ഘ​ത്തി​ലും ഉ​ണ്ടാ​ക്കി​യ തെ​ളി​വു​ക​ളെ​ല്ലാം പി​ൽ​ക്കാ​ല​ത്ത് ത​ക​ർ​ന്നി​ട്ടു​ണ്ട്. പി​ന്നെ​ന്തി​ന് പു​റ​ത്താ​ക്കി? ഇ​രു ക​മ്യൂ​ണി​സ്റ്റു പാ​ർ​ട്ടി​ക​ളും ല​യി​ക്ക​ണം എ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. അ​തു നി​ഷേ​ധി​ക്കാ​ൻ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ല. അ​താ​ണ് കാ​ര​ണ​മെ​ന്നും അ​ത​ല്ലെ​ന്നും വാ​ദ​ങ്ങ​ളു​ണ്ട്. ഏ​താ​യാ​ലും മാ​സ്റ്റ​ർ പു​റ​ത്താ​യി. പി​ന്നെ എം.​വി.​രാ​ഘ​വ​നെ പു​റ​ത്താ​ക്കി​യ​പ്പോ​ൾ ഇം.​എം.​എ​സ് പ​റ​ഞ്ഞു: ‘‘ചാ​ത്തു​ണ്ണി മാ​ഷ് പോ​യി​ട്ട് ഒ​രു പ​ട്ടി​യും കൂ​ടെ​പോ​യി​ട്ടി​ല്ല’’. അ​തു​കേ​ട്ട​പ്പോ​ൾ മാ​സ്റ്റ​ർ പ​റ​ഞ്ഞു: ‘‘പാ​ർ​ട്ടി​യി​ൽ പ​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന കാ​ര്യം എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു’’.

വി. കുഞ്ഞികൃഷ്ണൻ

കാ​ലം​മാ​റി, ക​ഥ​മാ​റി. സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച​ല്ല, ന​ട​ത്തി​യ​കാ​ര്യം പാ​ർ​ട്ടി​ക്ക​ക​ത്ത് ഉ​ന്ന​യി​ച്ച​വ​രെ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്താ​ക്കു​ന്ന​ത്. അ​താ​ണ് പ​യ്യ​ന്നൂ​രി​ൽ ക​ണ്ട​ത്. പാ​ർ​ട്ടി​ക്കു​വേ​ണ്ടി ര​ക്ത​സാ​ക്ഷി​യാ​യ ആ​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പി​രി​ച്ച ഫ​ണ്ടി​ൽ​നി​ന്ന് 46 ല​ക്ഷ​ത്തോ​ളം രൂ​പ തി​രി​മ​റി ന​ട​ത്തി​യെ​ന്നും പാ​ർ​ട്ടി ഓ​ഫി​സ് ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നു​മാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്. ആ​രാ​ണ​ത് ന​ട​ത്തി​യ​തെ​ന്നും പ​റ​യു​ന്നു​ണ്ട്. ഏ​രി​യാ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന​പ്പോ​ൾ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ച് ക​ണ്ടെ​ത്തി​യ കാ​ര്യ​മാ​ണ് ജി​ല്ല ക​മ്മി​റ്റി​യി​ൽ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​ത് കു​ഞ്ഞി​കൃ​ഷ്ണ​നെ​യാ​ണ്. വെ​ട്ടി​പ്പു​ന​ട​ത്തി​യ ആ​ൾ​ക്ക് സം​ര​ക്ഷ​ണം. അ​ത് ഉ​ന്ന​യി​ച്ച ആ​ൾ​ക്കെ​തി​രാ​യാ​ണ് പാ​ർ​ട്ടി​യു​ടെ ആ​രോ​പ​ണം. ‘‘കൃ​ത്യ​മാ​യ ല​ക്ഷ്യ​ത്തോ​ടെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു എ​ന്ന്’’. ക​ണ്ണൂ​രി​ൽ കേ​ട്ട അ​തേ വെ​ട്ടി​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്തും കേ​ട്ടു. അ​വി​ടെ ര​ക്ത​സാ​ക്ഷി കു​ടും​ബാം​ഗ​ങ്ങ​ളാ​ണ​ത് പ​റ​യു​ന്ന​ത്. പാ​ർ​ട്ടി പി​രി​ച്ച ഫ​ണ്ട് പൊ​തു​ഫ​ണ്ട​ല്ല എ​ന്ന് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ത് അ​വ​രു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​യി അ​ട​ഞ്ഞു. ഇ​നി​യാ​ർ​ക്കും ഒ​ന്നും ചെ​യ്യാ​നി​ല്ല. ഏ​താ​യാ​ലും കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹൈ​കോ​ട​തി​യോ​ട് സം​ര​ക്ഷ​ണം തേ​ടി​യി​ട്ടു​ണ്ട്. അ​ത് വേ​ണ്ടി​വ​രും. കാ​ലം മാ​റി​യ​താ​ണ്. ചാ​ത്തു​ണ്ണി മാ​സ്റ്റ​ർ പ​റ​ഞ്ഞ​തു​പോ​ല​ല്ല. ഇ​പ്പോ​ൾ ആ ​പാ​ർ​ട്ടി വേ​ട്ട​പ്പ​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Party fundCPMKerala News
News Summary - CPM | Party Fund | V Kunhikrishnan | Kerala News
Next Story