Top
Begin typing your search above and press return to search.
exit_to_app
exit_to_app

രാ​ഷ്​​ട്രീ​യാ​ധി​കാ​രത്തിലെ​ത്തു​ന്ന യു​വ​വി​ദ്യാ​ർ​ഥി​നി​ക​ൾ

text_fields
bookmark_border
രാ​ഷ്​​ട്രീ​യാ​ധി​കാ​രത്തിലെ​ത്തു​ന്ന യു​വ​വി​ദ്യാ​ർ​ഥി​നി​ക​ൾ
cancel
camera_alt

     അനസ്​ റോസ്, അമൃത, ആര്യ രാജേന്ദ്രൻ, രേഷ്​മ മറിയം റോയ്

ഇത്തവണ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞു കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​സ​മി​തി​ക​ൾ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന​ക​ത്തു മാ​ത്ര​മ​ല്ല, രാ​ജ്യ​ത്താ​കെ​യും പു​തു​മ​യും കൗ​തു​ക​വു​മു​ള്ള കാ​ഴ്ച​യാ​യി മാ​റു​ക​യും ചെ​യ്തു. ​പു​തു​ത​ല​മു​റ​യി​ലെ പെ​ൺ​കു​ട്ടി​ക​ൾ ത​ല​സ്​​ഥാ​ന ന​ഗ​ര​ത്തിെ​ൻ​റ മേ​യ​ർസ്​​ഥാ​ന​ത്തും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ങ്ങ​ളി​ലു​മൊ​ക്കെ വ​ന്നെ​ത്തു​ന്ന കാ​ഴ്ച അ​വി​ശ്വ​സ​നീ​യ​വും അ​മ്പ​ര​പ്പി​ക്കു​ന്ന​തു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, പഞ്ചായത്ത്​ പ്രസിഡൻറുമാരായി പ​ത്ത​നം​തി​ട്ട​യി​ലെ അ​രു​വാ​പ്പു​ളത്ത്​​ രേ​ഷ്മ മ​റി​യം, വ​യ​നാ​ട്ടി​ലെ പൊ​ഴു​ത​നയിൽ അ​ന​സ്​ റോ​സ്, കോഴിക്കോ​െട്ട ഒ​ള​വ​ണ്ണയിൽ ശാ​രു​തി, കൊ​ല്ലം ഇ​ട്ടി​വയിൽ അ​മൃ​ത, മ​ല​മ്പു​ഴയിൽ രാ​ധി​ക മാ​ധ​വ​ൻ– ഇ​വ​രു​ടെയൊക്ക പ്രാ​യം ഇ​രു​പ​ത്തൊ​ന്നും ഇ​രു​പ​ത്തി ര​ണ്ടും ഇ​രു​പ​ത്തി മൂ​ന്നും ആണ്​. പ്രാ​യനി​ല അ​ധി​കാ​ര േശ്ര​ണീഘ​ട​ന​യി​ലെ പ്ര​ധാ​നഘ​ട​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഈ ​അ​ധി​കാ​ര സ്​​ഥാ​നം! കു​ട്ടി​ക​ളെ വ്യ​ക്തി​ക​ളാ​യി ക​ണ​ക്കാ​ക്കാ​ത്ത സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്. പെ​ൺ​കു​ട്ടി​ക​ൾ വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങേ​ണ്ട​വ​രാ​ണെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്ന സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്. തീ​ർ​ച്ച​യാ​യും കേ​ര​ള സ​മൂ​ഹം എ​വി​ടെ​യൊ​ക്കെ​യോ മാ​റു​ന്നു​ണ്ട്. അ​ഥ​വാ, മാ​റാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്നു​ണ്ട്.

ഈ ​അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്കം​ന​ട​ത്തി​യ​ത് കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​മാ​ണ്. വി​ശേ​ഷി​ച്ചും സി.പി.എം. തീ​ർ​ച്ച​യാ​യും ഇ​തൊ​രു വ​ലി​യ മാ​റ്റ​ത്തിെ​ൻ​റ മാ​തൃ​ക​യാ​യി മ​റ്റു പാ​ർ​ട്ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രാ​മ-ബ്ലോ​ക്ക്-ജി​ല്ല പ​ഞ്ചാ​യ​ത്തുകൾ, മു​നി​സി​പ്പ​ൽ കോ​ർ​പറേ​ഷ​ൻ തു​ട​ങ്ങി​യ 1,199 പ്രാ​ദേ​ശി​ക ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​കെ 21,854 അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ 11,000 സ്​​ത്രീ​ക​ളു​ണ്ട്. ഏ​താ​ണ്ട് കേ​ര​ള​ത്തിെ​ൻ​റ സ്​​ത്രീ-​പു​രു​ഷ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യ പ്രാ​തി​നി​ധ്യം. ഇ​വ​രി​ൽ നി​ന്ന് മു​തി​ർ​ന്ന​വ​രോ​ടൊ​പ്പം ത​ന്നെ സാ​മൂ​ഹിക രാ​ഷ്​​ട്രീ​യപ​രി​ച​യ​വും പ​ക്വ​ത​യും നേ​ടി​യെ​ടു​ത്ത വി​ദ്യാ​ർ​ഥി​നി​ക​ളും യു​വ​തി​ക​ളു​മാ​യ നേ​താ​ക്ക​ൾ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നേ​തൃ​ത്വ​പ​ദ​വി​യി​ലെ​ത്തു​ന്ന​ു. സ്​​ത്രീസ​മ​ത്വം, നീ​തി എ​ന്ന ഭ​ര​ണ​ഘ​ട​നാ മൗ​ലി​കാവ​കാ​ശ​ത്തിെ​ൻ​റ, സ്​​ത്രീ സം​വ​ര​ണം എ​ന്ന​തിെ​ൻ​റ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണി​ത്.

അ​തേ​സ​മ​യം, ഇൗ വിഷയത്തിൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ധാ​രാ​ള​മാ​യി പ​ങ്കുവെക്ക​പ്പെ​ട്ട ര​ണ്ടു ത​ര​ം പ്ര​തി​ക​ര​ണ​ങ്ങളുണ്ട്. അ​തി​ൽ ഒ​രു ഉത്​ക​ണ്ഠ ഇ​ങ്ങ​നെ: പെ​ൺ​കു​ട്ടി​ക​ൾ ഇ​ത്ര​ ചെ​റു​പ്രാ​യ​ത്തി​ൽ വിദ്യാ​ഭ്യാ​സം ഇ​ട​ക്കുവെ​ച്ചു നി​ർ​ത്തി രാ​ഷ്​​ട്രീ​യ സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​ത് ന​ല്ല​താ​ണോ? വി​ദ്യാ​ഭ്യാ​സ​ത്തി​ന​ല്ലേ മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്? സ്​​ത്രീ​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്ന​ല്ല, രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന പ​രി​ച​യ​സ​മ്പ​ന്ന​രാ​യ​ പു​രു​ഷ​ന്മാ​രു​ടെ ഭാ​ഗ​ത്തുനി​ന്നാ​ണ് സ്​​നേ​ഹോ​പ​ദേ​ശ​രൂ​പ​ത്തിൽ ഈ ​ചോ​ദ്യം പ്ര​ധാ​ന​മാ​യും ഉ​യ​ർ​ന്ന​ത്.

ഇ​ത്ത​രം ഉ​പ​ദേ​ശം തീ​ർ​ത്തും അ​സ്​​ഥാ​ന​ത്താ​ണ്.​ സ​മ​കാ​ലി​ക​മ​ല്ലാ​ത്ത ചി​ന്ത​യാ​ണ​ത്. ഒ​ന്നാ​മ​ത്തെ കാ​ര്യം ഈ ​പെ​ൺ​കു​ട്ടി​ക​ൾ വ​ള​രെ സാ​ധാ​ര​ണ​ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽനി​ന്ന് വേ​റി​ട്ട നി​ല​യി​ലു​ള്ള ഇ​ച്ഛാ​ശക്തി​യു​ള്ള​തി​നാ​ൽ മാ​ത്രം പ​ഠ​ന​വും രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന​വും ഒ​രു​മി​ച്ച് കൊ​ണ്ടുപോ​യ​വ​രാ​ണ്. അ​ത് തു​ട​ർ​ന്നും കൊ​ണ്ടുപോ​കാ​ൻ ഇ​വ​ർ​ക്ക് വ​ലി​യ പ്ര​യാ​സ​മൊ​ന്നു​മു​ണ്ടാ​വി​ല്ല. മു​ൻ​കാ​ല​ങ്ങ​ളി​ലും അ​ത​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു. ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ൻ, ഗൗ​രി​യ​മ്മ മു​ത​ൽ രാ​ഷ്​​ട്രീ​യ രം​ഗ​ത്ത് മുമ്പും ഇ​പ്പോ​ഴു​മുള്ള മു​തി​ർ​ന്ന സ്​​ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സനി​ല​വാ​ര​വും ജീ​വി​തച​രി​ത്ര​വും പ​രി​ശോ​ധി​ച്ചു നോ​ക്കൂ. അ​തി​നാ​ൽ, ഇ​ത്ത​രം വ്യാ​കു​ല​ത​ക​ൾ​ക്കൊ​ന്നും യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല.

ര​ണ്ടാ​മ​താ​യി, പൊ​തു​വേ 18 വ​യ​സ്സു ക​ഴി​ഞ്ഞാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ക്കു​ന്ന​തു​വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​മാ​ണ് സ്വ​ന്തം വീ​ട്ടു​കാ​ർ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന​ത്. എ​ന്നുവെ​ച്ചാ​ൽ, വി​വാ​ഹ​ത്തി​നു​ള്ള ആ​ഭ​ര​ണം പോ​ലെയാണ്​ വി​ദ്യാ​ഭ്യാ​സം. തൊ​ഴി​ൽ ചെ​യ്ത് സ്വ​ന്ത​മാ​യി വ​രു​മാ​ന​മു​ണ്ടാ​ക്കാ​നും സ്വ​ന്തം ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ജീ​വി​ച്ച് വ​ള​രാ​നു​മ​ല്ല ന​മ്മു​ടെ കൂ​ടു​ത​ൽ പെ​ൺ​കു​ട്ടി​ക​ളും കോ​ള​ജി​ൽ പോ​യി പ​ഠി​ക്കു​ന്ന​ത്. കേ​ര​ള​ത്തിെ​ൻ​റ വി​ക​സ​ന രം​ഗ​ത്തു​ള്ള ഏ​റ്റ​വും വ​ലി​യ ഒ​രു വൈ​രുധ്യ​മാ​ണ് സ്​​ത്രീ​ക​ളു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ തൊ​ഴി​ൽ​പ​ങ്കാ​ളി​ത്തം. ഏ​റ്റ​വും കൂ​ടി​യ സ്​​ത്രീ​വി​ദ്യാ​ഭ്യാ​സ​മു​ള്ള സം​സ്​​ഥാ​ന​ത്ത് ഇ​തെ​ങ്ങ​നെ​യു​ണ്ടാ​കു​ന്നു? വി​വാ​ഹ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ തു​ട​ർപ​ഠ​ന​വും തൊ​ഴി​ൽ​മോ​ഹ​വും അ​തോ​ടെ തീ​ർ​ന്നുപോ​കു​ന്ന​തിൽ ആ​രും ഉ​ത്​ക​ണ്ഠ​പ്പെ​ടാ​റി​ല്ല എ​ന്ന​തുത​ന്നെ​ ​പ്ര​ധാ​ന കാ​ര​ണം.

വൈ​വാ​ഹി​ക​ജീ​വി​ത​ത്തി​നു​ള്ളി​ലെ പ്ര​ത്യു​ൽപാ​ദ​ന​പ​ര​വും അ​ല്ലാ​ത്ത​തു​മാ​യ ക​ട​മ​ക​ളി​ലും ഭാ​ര​ങ്ങ​ളി​ലും അ​ക​പ്പെ​ടു​മ്പോ​ഴും ഇ​നി​യും വി​ദ്യാ​ഭ്യാ​സം വേ​ണ​മെ​ന്ന തോ​ന്ന​ലും തീ​രു​മാ​ന​വു​മെ​ടു​ക്കാ​ൻ മ​റ്റു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഈ ​യു​വ​രാ​ഷ്​​ട്രീ​യ​നേ​താ​ക്ക​ൾ ​ബോ​ധ​പൂ​ർ​വം േപ്ര​ര​ണ​യാ​ക​ട്ടെ. കാ​ര​ണം, 21 വ​യ​സ്സി​ൽ രാ​ഷ്​​ട്രീ​യ​ഭ​ര​ണാ​ധി​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത ഇൗ പെ​ൺ​കു​ട്ടി​കളു​​ടെ ഇ​നി​യു​ള്ള ജീ​വി​ത​ത്തി​ലെ ഓ​രോ നീ​ക്ക​വും പൊ​തു​ജ​ന​ങ്ങ​ളു​ടെ മ​ധ്യ​ത്തി​നു​ള്ളി​ലാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ​വ​ർ ജീ​വി​ക്കു​ക.

മ​റ്റൊ​രു പ്ര​തി​ക​ര​ണം, തി​രു​വന​ന്ത​പു​ര​ത്ത് മേ​യറായ ആ​ര്യ​യു​ടെ ജാ​തി അ​ന്വേ​ഷി​ക്കു​ന്ന​താ​യി​രു​ന്നു. ജാ​തി ചോ​ദ്യ​ങ്ങ​ൾ എ​പ്പോ​ഴും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ചോ​ദി​ക്കാ​നാ​ളു​ണ്ടാ​വു​ന്ന​ത് നല്ലതുതന്നെ. അ​തേ സ​മ​യം, ലിം​ഗ​പ​ദ​വി​യി​ലും വ​ർഗ​പ​ദ​വി​യി​ലും ആ​ര്യ​യു​ടെ കീ​ഴ്നി​ല​ക​ൾ ത​ള്ളി​ക്ക​ള​യേ​ണ്ട​തോ അ​വ​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തോ അ​ല്ല.​ സ്​​ത്രീ​സം​വ​ര​ണം നി​യ​മ​മാ​യാ​ൽ ഇ​പ്പോ​ൾ പ്രാ​ദേ​ശി​ക ഭ​ര​ണ​രം​ഗ​ത്ത് സം​ഭ​വി​ച്ച​തു​പോ​ലെ പാ​ർ​ല​മെ​ൻ​റി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്​​ത്രീ​ക​ളു​ടെ വ​ലി​യ മു​ന്നേ​റ്റ​വും അ​ധി​കാ​ര​പ​ദ​വി കൈ​മാ​റ്റ​വും പ​ങ്കി​ട​ലും സം​ഭ​വി​ക്കും. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ അ​ന​സ്​ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണെ​ങ്കി​ലും ജ​ന​റ​ൽ സീ​റ്റി​ൽ നി​ന്നാ​ണ് മ​ത്സ​രി​ച്ച് ജ​യി​ച്ച് പ്ര​സി​ഡ​ൻ​റ്​ ആ​യി​രി​ക്കു​ന്ന​ത് എ​ന്ന​തു പോ​ലെ കീ​ഴാ​ള സ്​​ത്രീ​ക​ളു​ടെ മു​ന്നേ​റ്റ​വും അ​തു​ണ്ടാ​ക്കും. പു​രു​ഷാ​ധി​പ​ത്യം കീ​ഴാ​ള​ജാ​തി​ക​ളി​ലെ പു​രു​ഷ​ന്മാ​രും അ​വ​രു​ടെ സ്​​ത്രീ​ക​ളു​ടെ മേ​ൽ പ്ര​യോ​ഗി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന അ​ധി​കാ​ര​മാ​ണ്. അ​തും ത​ക​ർ​ക്ക​പ്പെ​ടും. അ​തി​നാ​ൽ, ലിം​ഗ​രാ​ഷ്​​ട്രീ​യ​വും ജാ​തി​യും സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മ്പോ​ൾ അ​ത് തീ​ർ​ത്തും ഏ​ക​പ​ക്ഷീ​യ​മോ സ്​​ത്രീ​വി​രു​ദ്ധ​മോ ആ​യി​ക്കൂ​ടാ.

തീ​ർ​ച്ച​യാ​യും മ​തേത​രവും ജാ​തി​ര​ഹി​തവു​ം ലിം​ഗ​നീ​തി​യു​ള്ള​തു​മാ​യ ജ​നാ​ധി​പ​ത്യ​ത്തെ സ്​​ഥാ​പി​ക്കാ​നു​ള്ള പ്ര​ക്രി​യ​ക​ളെ ശക്തി​പ്പെ​ടു​ത്താ​നും അ​ത്ത​ര​ത്തി​ൽ ഭ​ര​ണ​നി​ർ​വ​ഹ​ണം രൂ​പ​പ്പെ​ടു​ത്താ​നും യു​വ​ജ​ന നേ​താ​ക്ക​ൾ​ക്ക് വി​പ്ല​വ​ക​ര​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​ണ്ടാ​ക​ണം. പ്രാ​ദേ​ശി​ക വി​ക​സ​ന​മെ​ന്നാ​ൽ അ​ടി​സ്​​ഥാ​ന, പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​നം മാ​ത്ര​മ​ല്ല, പ​ങ്കാ​ളി​ത്ത​വും പ്ര​തി​നി​ധാ​ന​വും തീ​രു​മാ​ന​മെ​ടു​ക്ക​ലും സം​ബ​ന്ധി​ച്ച സാ​മൂ​ഹികവി​ക​സ​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നും പ​ദ്ധ​തി​ക​ളാ​വി​ഷ്​​ക​രി​ക്കാ​നും ഏ​റ്റ​വും ശ്ര​ദ്ധ​യൂ​ന്നാ​ൻ ക​ഴി​യു​ക പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ൾ​ക്കാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാറ്റിൻകര ന​ട​ന്ന ദാ​രു​ണ മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ക്കൂ​ടി അ​തി​നെ മ​ന​സ്സി​ലാ​ക്കാ​നാ​വ​ണം. അ​തൊ​രു അ​പ​ക​ട​മ​ര​ണ​മോ ആ​ത്മ​ഹ​ത്യ​യോ അ​ല്ല. സാ​മ്പ​ത്തി​കം മാ​ത്ര​മ​ല്ല സാ​മൂ​ഹിക​വും കൂ​ടി​യാ​യ വ്യ​വ​സ്​​ഥ​യാ​ണ​തിെ​ൻ​റ കാ​ര​ണ​ങ്ങ​ൾ. ഓ​രോ പ്രാ​ദേ​ശി​ക സ​ർ​ക്കാ​റി​നു കീ​ഴി​ലും ഭൂ​മി​യും വി​ഭ​വ​ങ്ങ​ളു​മി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ സാ​മൂ​ഹിക​പ​ദ​വി​യി​ലെ യാ​ഥാ​ർ​ഥ്യം എ​ന്താ​ണ്? ആ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ പു​തി​യ പ​രി​പാ​ടി​ക​ൾ​ക്കും പ​ദ്ധ​തി​ക​ൾ​ക്കും രൂ​പം കൊ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. അ​തിനുള്ള ന​യ​വും നി​യ​മ​ങ്ങ​ളും ഉ​ണ്ടാ​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടൊ​പ്പം പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളും കൂ​ടി പ്ര​തിജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് സ​മ്മ​ർ​ദ​പ്പെ​ടു​ത്തു​ന്ന ജ​ന​ങ്ങ​ളും അ​തി​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ളും കൂ​ടി​യാ​വു​മ്പോ​ഴാ​ണ് സാ​മൂഹിക നീ​തി​യു​ടെ ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​ക​ളും പു​തുസം​വി​ധാ​ന​ങ്ങ​ളും കേ​ര​ള​ത്തി​ൽ ഇ​നി​യും ഉ​ണ്ടാ​വു​ക.


Show Full Article
TAGS:political power Young students 
News Summary - Young students in political power
Next Story