Begin typing your search above and press return to search.
exit_to_app
exit_to_app
supreme court
cancel
Homechevron_rightOpinionchevron_rightColumnschevron_rightആരോഗ്യപ്പച്ചchevron_rightസുപ്രീംകോടതി വിധിയും...

സുപ്രീംകോടതി വിധിയും ആരോഗ്യം എന്ന അവകാശവും

text_fields
bookmark_border

കോവിഡ് കാലം തീവ്രാനുഭവങ്ങളുടെ കാലംകൂടിയാണ്. ജനങ്ങൾ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമ്പോൾ ഭരണകൂടം ഒപ്പം നിൽക്കണം. നിയമം വ്യക്തമായ ജനപക്ഷ സമീപനം സ്വീകരിക്കണം. ഇതെല്ലാം ആരും പറയാതെ നടക്കേണ്ടതുതന്നെ. വാർത്തകൾ പ്രാദേശികവത്കരിക്കപ്പെടുന്ന ഇക്കാലത്ത് ഒരിടത്തു നടക്കുന്ന അനുഭവങ്ങൾ മറ്റിടങ്ങളിൽ അറിഞ്ഞെന്നു വരുകപോലും ഇല്ല.

ഉദാഹരണത്തിന്, മുൻകൂട്ടി നിശ്ചയിച്ച ആശുപത്രികളിൽ മാത്രം കോവിഡ് ചികിത്സിക്കണം എന്ന നിയമം ചികിത്സകളിൽ മൂല്യം ഉറപ്പിക്കാൻ സഹായിക്കും, കണക്കെടുക്കാനും ആസൂത്രണ മികവ് ഉറപ്പിക്കാനും കഴിയും. അതോടൊപ്പം സ്​റ്റേറ്റിന് ഭാരിച്ച ഉത്തരവാദിത്തവും അതിലൂടെ വന്നുചേരും. ചികിത്സ സാമഗ്രികൾ, ഔഷധങ്ങൾ എന്നിവയുടെ സപ്ലൈ ചെയിൻ കാര്യക്ഷമമാക്കാനും രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാനും സർക്കാറിന് ഉത്തരവാദിത്തമുണ്ട്. ആശുപത്രികളിൽ തീപിടിത്തം ഉണ്ടാകുന്നത് അപ്രതീക്ഷിതമാണെങ്കിലും കോവിഡ് കാലത്ത് അനേകം സംഭവങ്ങൾ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. അഹ്​മദാബാദ്, രാജ്കോട്ട്, ഗ്വാളിയോർ, താനേ, ജഗദ്​​പൂർ, വിജയവാഡ എന്നിവിടങ്ങളിൽ തീപിടിത്തത്തിൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ആഗ്രയിലെ അനേകം ആശുപത്രികൾ അഗ്​നിസുരക്ഷ ക്രമീകരണങ്ങളിൽ പരാജയപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇത് ആരോഗ്യത്തി​െൻറയോ ആസൂത്രണത്തി​െൻറയോ മാത്രമല്ല, ഗൗരവതരമായ മനുഷ്യാവകാശപ്രശ്നംകൂടിയാണെന്ന് സുപ്രീംകോടതി കാണുകയും അതിൽ സ്വമേധയാ നടപടികൾ ആരംഭിക്കുകയും ചെയ്തു.

ജഡ്ജിമാരായ അശോക് ഭൂഷൺ, ആർ.സുഭാഷ് റെഡ്‌ഡി, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് കോവിഡ് കാലത്തെ പൊതുജനാരോഗ്യത്തെക്കുറിച്ച സുപ്രധാന കാഴ്ചപ്പാടുകൾ വിധിയായി പ്രസ്താവിച്ചു. എന്താണ് ആരോഗ്യമെന്നും പൗരന് ആരോഗ്യ കാര്യങ്ങളിൽ സർക്കാറിൽനിന്ന് അവകാശമായി പ്രതീക്ഷിക്കാവുന്നത് എന്തെല്ലാമെന്നും ഡിസംബർ 18ന് പുറപ്പെടുവിച്ച വിധിപ്രസ്താവത്തിൽ വിവരിക്കുന്നു.

ആരോഗ്യത്തോടെ ജീവിക്കുക പൗര​െൻറ മൗലികാവകാശത്തിൽപെട്ടതാണെന്ന് കോടതി കണ്ടെത്തി. ഇത് ഭരണഘടനയുടെതന്നെ ഹൃദയം എന്ന് പറയാവുന്ന 21ാം വകുപ്പനുസരിച്ച്​ പൗരാവകാശമാണ്. ഇവിടെ കോടതി ചൂണ്ടിക്കാണിക്കുന്നത്, സൗജന്യമായോ മിതമായ നിരക്കിലോ ചികിത്സ കിട്ടുകയെന്നതും ഈ പൗരാവകാശത്തി​െൻറ പരിധിയിൽ വരും എന്നുതന്നെ. സാധാരണക്കാരന് താങ്ങാവുന്നതിലധികം ചികിത്സചെലവ് വർധിക്കുമ്പോൾ കോവിഡിൽനിന്ന് മുക്തി നേടിയാലും സാമ്പത്തികമായി പലരും പ്രതിസന്ധിയിലാകും. അപ്പോൾ ഗവൺമെൻറിനു മുന്നിൽ പരിമിതമായ പോംവഴികളാണുള്ളത്.

ഒന്ന്, കൂടുതൽ ആരോഗ്യകേന്ദ്രങ്ങളുണ്ടാക്കുകയും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയും ചെയ്യുക. രണ്ട്, സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ബിൽ തുകയിൽ കർശന നിയന്ത്രണങ്ങൾ ഉറപ്പാക്കുക. ഇതിനായി ഡിസാസ്​റ്റർ നിയമം ഉപയോഗിക്കണമെന്നും കോടതി ഓർമിപ്പിച്ചു.

ഡിസാസ്​റ്റർ നിയമമനുസരിച്ച്​, സ്വകാര്യ ആശുപത്രികൾ, കോർപറേറ്റ് ആശുപത്രികൾ എന്നിവക്കുമേൽ സർക്കാറിന് നിയന്ത്രണാവകാശമുണ്ട്. കിടക്കകളിൽ നിശ്ചിത അളവ് സർക്കാറിനുവേണ്ടി സൗജന്യ ചികിത്സക്കു മാറ്റിവെക്കാൻ ആശുപത്രികൾ ബാധ്യസ്ഥമാണ്. അത് നടപ്പാക്കാൻ സർക്കാറിന് അവകാശവുമുണ്ട്. ഇത്തരം അവസരങ്ങളിൽ സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിനായി സൗജന്യ ഹെൽപ് ലൈൻ നമ്പറുകൾ ഉണ്ടായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് കാലത്ത് ആരോഗ്യം അവകാശമായി വികസിക്കുകയാണ്​ ഈ നിരീക്ഷണങ്ങളിലൂടെ.

നമ്മുടെ ആരോഗ്യം പരിരക്ഷിക്കാൻ സ്​റ്റേറ്റിന് ബാധ്യതയുണ്ട് എന്നു പറയുന്നതുപോലെ, മറ്റുള്ളവർക്ക് ഹാനികരമായ രീതിയിൽ നാം പെരുമാറാൻ പാടില്ല താനും. ഇതു പൗരധർമം മാ​ത്രമല്ല; മൗലികമായ ആരോഗ്യവകാശ ഘടകംകൂടിയാണ്. മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ, മറ്റുള്ളവരുടെ സുരക്ഷക്കുകൂടി അത്യാവശ്യമാണ്. വ്യക്തിഗത സുരക്ഷാമാർഗങ്ങൾ അനുവർത്തിക്കാത്തവരിൽനിന്നുള്ള പിഴയായി കഴിഞ്ഞ എട്ടു മാസത്തിൽ ഗുജറാത്ത്​ സർക്കാറിന്​ ലഭിച്ചത് 80 മുതൽ 90 വരെ കോടി രൂപയാണ്. ഇത് കാണിക്കുന്നത് ജനങ്ങളിൽ വലിയ വിഭാഗത്തിനും സുരക്ഷാമാർഗങ്ങളിൽ വിശ്വാസമില്ലെന്നോ, പങ്കാളികളാകാൻ താൽപര്യമില്ലെന്നോ ആണ്. ഇവിടെയും സർക്കാർ പൊതുനിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും മാർഗനിർദേശ രേഖകളുമായി പങ്കാളികളാകണം.

വ്യക്തിഗത ആരോഗ്യം പോലെ പ്രധാനമാണ് സാമൂഹികാരോഗ്യവും. ഇവിടെയും സുപ്രീംകോടതി വ്യക്തമായ നിലപാട് സ്വീകരിക്കുന്നത് കാണാം. ഡിസംബർ 18നുവന്ന വിധിയിൽ ഊന്നിപ്പറയുന്നത് കൂടുതൽ കോവിഡ് പരിശോധന വേണമെന്നാണ്. പരിശോധന വളരെ വർധിപ്പിക്കണമെന്നും ഫലങ്ങൾ പൊതു ഇടങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി പറയുന്നു. തീർച്ചയായും ശരിയായ കണക്കുകൾ ജനങ്ങൾക്ക് ലഭ്യമല്ലെങ്കിൽ കോവിഡ് നില തൃപ്തികരമാണെന്ന ധാരണ പടരുമെന്നും അത് കോവിഡ് നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

പല രാജ്യങ്ങളുടെയും അനുഭവം ഇതാണ്. പരിശോധനകൾ സർക്കാർ നിയന്ത്രണത്തിലായതിനാൽ വേണ്ടത്ര അളവിൽ ടെസ്​റ്റ് നടന്നാൽ മാത്രമേ രോഗം ബാധിച്ചവരെ കണ്ടെത്താനാകൂ. എല്ലാവർക്കും രോഗലക്ഷണങ്ങൾ ഉണ്ടാവാത്തതിനാൽ രോഗവ്യാപനത്തി​െൻറ തോത് വർധിക്കാൻ ഇത് കാരണമാകും. കൂടുതൽ പേർ രോഗികളാകുന്നതോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തിൽ വെള്ളം ചേർക്കലുമാകും. കോവിഡ് നിയന്ത്രിക്കാൻ നിയുക്തരായ ആരോഗ്യപ്രവർത്തകരുടെ ശാരീരികവും മാനസികവുമായ പരിക്ഷീണത ശ്രദ്ധയിൽപെട്ടതിനാൽ അതിൽ നടപടിയുണ്ടാകണമെന്നു കോടതി നിരീക്ഷിക്കുന്നു. മനുഷ്യാവകാശത്തി​െൻറ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന വിധിപ്രസ്താവമായതിനാൽ ഗൗരവമായ ചർച്ച ആകർഷിക്കേണ്ട രേഖയായി ഇതിനെ കാണാം.

ഇന്ത്യയിൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഏതാണ്ട് ഒരു വർഷമാകാൻ പോകുന്നു. ഇപ്പോൾ ഇങ്ങനെയൊരു വിധിക്ക് പ്രസക്തിയുണ്ടോ എന്ന് സംശയിക്കുന്നവരുണ്ടാകാം. നാമോർക്കേണ്ടത്, കോവിഡ് നന്നായി നിയന്ത്രിച്ച ഇടങ്ങളിൽ പോലും സാമൂഹികനിയന്ത്രണങ്ങളിൽ അയവുണ്ടായപ്പോൾ കൂടുതൽ ശക്തിയോടെ വ്യാപനമുണ്ടായി. പല രാജ്യങ്ങളും ഇപ്പോൾ അടച്ചിടൽ നേരിടുന്നു.

വാക്സിൻ സാർവത്രികമാകും വരെ വ്യാപനം നിയന്ത്രിക്കുക മാത്രമേ വഴിയുള്ളൂ. കോവിഡി​െൻറ കൂടുതൽ തരംഗങ്ങൾ ഉണ്ടാകുമ്പോൾ മരണസംഖ്യ വർധിക്കുകയും സമൂഹങ്ങൾ അടഞ്ഞുകിടക്കുകയും ചെയ്യും. ദീർഘനാൾ നീണ്ടുനിൽക്കുമ്പോൾ വൈറസ് മ്യൂ​ട്ടേഷൻ ഉണ്ടാവുകയും അതി​െൻറ സ്വഭാവത്തിൽ മാറ്റം വരാനുള്ള സാധ്യതയുമുണ്ട്​. നമ്മുടെ ആസൂത്രണങ്ങളിൽ ഇടം പിടിക്കേണ്ട കാര്യമിതാണ്. അവിടെയാണ് ഏതാനും ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്ന വിധിയുടെ പ്രാധാന്യം.

Show Full Article
TAGS:supreme court covid public health 
News Summary - Supreme Court ruling and the right to health
Next Story