Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightThrissurchevron_rightഡ്രാഗൺ ഫ്രൂട്ട്...

ഡ്രാഗൺ ഫ്രൂട്ട് കൊരട്ടിക്കരയിലും

text_fields
bookmark_border
dragon fruit
cancel
camera_alt

കൊ​ര​ട്ടി​ക്ക​ര ബാ​ബു​വി​െൻറ വീ​ട്ടി​ലെ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്

പെ​രു​മ്പി​ലാ​വ്: ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൊ​ര​ട്ടി​ക്ക​ര​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ്ടാ​യ​ത് കൗ​തു​ക കാ​ഴ്ച​യാ​യി. കൊ​ര​ട്ടി​ക്ക​ര വെ​ള്ളി​യാ​ട്ടി​ൽ ബാ​ബു​വി​െൻറ വീ​ട്ടി​ലാ​ണ് ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് വി​ള​ഞ്ഞ​ത്. കൗ​തു​ക കാ​ഴ്ച കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പെ​രു​മ്പി​ലാ​വ് റേ​ഷ​ൻ ക​ട​യു​ട​മ​യാ​യ ബാ​ബു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​നി​ന്ന്​ ഡ്രാ​ഗ​ൺ ഫ്രൂ​ട്ടി​െൻറ നൂ​റി​ൽ പ​രം വ​ള്ളി​ക​ൾ വീ​ട്ടി​ലെ​ത്തി​ച്ച് വീ​ട്ടു​മു​റ്റ​ത്തും ടെ​റ​സി​ലു​മാ​യി പാ​ത്ര​ങ്ങ​ളി​ൽ പാ​കി​യ​ത്.

വ​ള്ളി​ക​ളി​ൽ നി​റ​യെ പൂ​വി​ടു​ക​യും പി​ന്നീ​ട് ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തിട്ടുണ്ട്​. മു​ട്ട​യു​ടെ ആ​കൃ​തി​യും ചെ​തു​മ്പ​ൽ പോ​ലു​ള്ള തൊ​ലി​യും മോ​ഹി​പ്പി​ക്കു​ന്ന പി​ങ്ക് നി​റ​വു​മാ​ണ് പ​ഴ​ത്തി​േ​ൻ​റ​ത്. മാ​ർ​ക്ക​റ്റി​ൽ 200 മു​ത​ൽ 600 വ​രെ രൂ​പ കി​ലോ​ക്ക് വി​ല വ​രും. കേ​ര​ള​ത്തി​ൽ വ​ള​രെ അ​പൂ​ർ​വ​മാ​യേ ഇ​ത് വി​ള​യാ​റു​ള്ളൂ.

ഒ​രി​ക്ക​ൽ ന​ട്ടു​ക​ഴി​ഞ്ഞാ​ൽ പ​രി​പാ​ല​നം വ​ള​രെ കു​റ​ച്ചു മാ​ത്രം മ​തി. കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മു​ള്ള ജ​ല​വും ജൈ​വ​വ​ള​വും മാ​ത്ര​മേ വേ​ണ്ട​തു​ള്ളൂ. ചെ​ടി​യി​ൽ മു​ള്ളു​ക​ൾ ഉ​ള്ള​തി​നാ​ൽ പ​ക്ഷി​ക​ളു​ടെ ശ​ല്യ​മു​ണ്ടാ​കാ​റി​ല്ല. മി​റാ​ക്കി​ൾ ഫ്രൂ​ട്ട്, ബ​ട്ട​ർ, മ​ധു​ര അ​മ്പ​ഴം, ഫാ​ൻ​സി പൈ​നാ​പ്പി​ൾ, റം​ബൂ​ട്ടാ​ൻ, നോ​നി​പ്പ​ഴം എ​ന്നി​വ​യും ബാ​ബു​വി​െൻറ കൃ​ഷി​യി​ട​ത്തി​ലെ വേ​റി​ട്ട കാ​യ്ഫ​ല​ങ്ങ​ളാ​ണ്.

Show Full Article
TAGS:dragon fruitkoratty
News Summary - dragon fruit in koratty
Next Story