Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightPalakkadchevron_rightസ്കൂ​ട്ടറില്‍...

സ്കൂ​ട്ടറില്‍ മദ്യവില്‍പന; ഒരാള്‍ അറസ്​റ്റില്‍

text_fields
bookmark_border
night liquor party
cancel

പാ​ലാ: സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ പാ​ലാ ചെ​മ്പു​ളാ​യി​ല്‍ സി.​ടി. തോം​സ​ണ്‍ (63) പാ​ലാ എ​ക്‌​സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണി​െൻറ മ​റ​വി​ലാ​യി​രു​ന്നു വി​ൽ​പ​ന. ഏ​ഴാ​ച്ചേ​രി- രാ​മ​പു​രം റോ​ഡി​ല്‍ മു​ണ്ടു​പാ​ല​ത്തി​ന​ടു​ത്തു​നി​ന്നാ​ണ് തോം​സ​ണ്‍ പി​ടി​യി​ലാ​യ​ത്. സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് മ​ദ്യം വി​ൽ​പ​ന ന​ട​ത്ത​വെ അ​തു​വ​ഴി പ​ട്രോ​ളി​ങ്ങി​നെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘ​ത്തി​െൻറ മു​ന്നി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു.

ഇ​യ്യാ​ളു​ടെ പ​ക്ക​ല്‍നി​ന്ന്​ 4.700 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും മ​ദ്യം വി​റ്റ​വ​ക​യി​ല്‍ ല​ഭി​ച്ച 605 രൂ​പ​യും ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. തോം​സ​ണി​ല്‍ നി​ന്നും മ​ദ്യം വാ​ങ്ങി ക​ഴി​ച്ച ചെ​മ്പു​ളാ​യി​ല്‍ ബേ​ബി​യെ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച കേ​സി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ബി. ​ആ​ന​ന്ദ​രാ​ജ്, പാ​ര്‍വ​തി രാ​ജേ​ന്ദ്ര​ന്‍, ഷി​ബു ജോ​സ​ഫ്, സി. ​ക​ണ്ണ​ന്‍ സി.​ഇ.​ഒ​മാ​രാ​യ സാ​ജി​ദ് പി.​എ, ന​ന്ദു എം.​എ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor
News Summary - Liquor sales on scooters; One arrested
Next Story