Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 1:56 AM GMT Updated On
date_range 2022-03-04T07:26:49+05:30യാത്ര സൗകര്യമില്ല; വീടണയാൻ വലഞ്ഞ് വിദ്യാർഥികൾ
text_fieldsപുലാമന്തോൾ: മതിയായ യാത്ര സൗകര്യമില്ലാതെ പുലാമന്തോൾ ജി.എച്ച്.എസ്.എസ് വിദ്യാർഥികൾ വലയുന്നു. വളപുരം- മൂർക്കനാട് ഭാഗത്തുനിന്നാണ് സ്കൂളിൽ കൂടുതൽ വിദ്യാർഥികളെത്തുന്നത്. രാവിലെ ആവശ്യത്തിന് ബസ് ഉണ്ടെങ്കിലും വൈകീട്ട് സ്കൂൾ വിടുന്ന സമയത്ത് കുറവാണ്.
ഇതിനാൽ ഏറെ വൈകിയാണ് പലരും വീടണയുന്നത്. പുലാമന്തോളിൽനിന്ന് വളപുരം- മൂർക്കനാട് ഭാഗത്തേക്ക് വൈകീട്ട് നാലിനും ആറിനുമിടക്ക് മൂന്ന് ബസുകൾ മാത്രമാണുള്ളത്. നിലവിലുള്ള ബസുകളിലധികവും മിനി ബസുകളായതിനാൽ തിരക്ക് കാരണം മിക്ക വിദ്യാർഥികൾക്കും കയറിപ്പറ്റാനാവാത്ത അവസ്ഥയാണുള്ളത്. സ്കൂൾ ബസ് സർവിസില്ലാത്ത വിദ്യാലയം കൂടിയാണിത്.
Next Story